European Roller Bird 
Kannur

ഏഴിമലയിൽ യൂറോപ്യൻ റോളറുകളെ കണ്ടെത്തി: നിർണ്ണായക നിരീക്ഷണവുമായി ഒന്നാം ക്ലാസുകാരൻ

ദക്ഷിണേന്ത്യയിൽ അത്യപൂർവ്വമായി വിരുന്നെത്തുന്ന ദേശാടകർ

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

കണ്ണൂർ: ദക്ഷിണേന്ത്യയിൽ അത്യപൂർവ്വമായി മാത്രം വിരുന്നെത്തുന്ന ദേശാടന പക്ഷിയായ യൂറോപ്യൻ റോളറുകളുടെ സാന്നിധ്യം കണ്ണൂർ ഏഴിമലയിൽ കണ്ടെത്തി. ഏഴിമല നാവിക അക്കാദമിയിലെ ഐഎൻഎസ് സമോറിൻ കേന്ദ്രീയ വിദ്യാലയത്തിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിയായ ആരോൺ ഖയാലാണ് ശ്രദ്ധേയമായ ഈ പക്ഷിനിരീക്ഷണം നടത്തിയത്.

സ്കൂൾ പരിസരത്ത് വെച്ച് ആരോൺ ഒരു പക്ഷിയെ ആദ്യം നിരീക്ഷിക്കുകയും തുടർന്ന് നടത്തിയ വിശദമായ പരിശോധനയിൽ ഗ്രൗണ്ട് പരിസരത്തുനിന്ന് മറ്റ് രണ്ട് യൂറോപ്യൻ റോളറുകളെക്കൂടി കണ്ടെത്തുകയുമായിരുന്നു. നാവിക അക്കാദമി ലൈബ്രേറിയനും പക്ഷിനിരീക്ഷകരുമായ മനോജ് കരിങ്ങാമഠത്തിൽ-ജമീല ദമ്പതികളുടെ മകനാണ് ആരോൺ ഖയാൽ. പരിസ്ഥിതി സംരക്ഷണ രംഗത്ത് പ്രവർത്തിക്കുന്ന 'വോക്ക് വിത്ത് വിസി' കൂട്ടായ്മയുടെ പഠനങ്ങളിലും നിരീക്ഷണങ്ങളിലും ഈ കൊച്ചുമിടുക്കൻ സജീവമായി പങ്കെടുക്കാറുണ്ട്.

യൂറോപ്പിൽനിന്നും മധ്യേഷ്യൻ രാജ്യങ്ങളിൽനിന്നുമാണ് ഇവ ആഫ്രിക്കയിലേക്കും ഇന്ത്യൻ ഉപഭൂഖണ്ഡത്തിലേക്കും ദേശാടനം നടത്തുന്നത്. ഇന്ത്യയിലേക്കുള്ള ദേശാടന പാതയിൽ പ്രധാനമായും വടക്കേ ഇന്ത്യയിലെ വരണ്ട പ്രദേശങ്ങളിലാണ് ഇവ എത്താറുള്ളത്. എന്നാൽ ദക്ഷിണേന്ത്യയിലേക്കും കേരളത്തിലേക്കും ഇവ കടന്നുവരുന്നത് അത്യപൂർവ്വമായ സംഭവമായാണ് പക്ഷിനിരീക്ഷകർ വിലയിരുത്തുന്നത്. നമ്മുടെ നാട്ടിൽ സാധാരണയായി കാണപ്പെടുന്ന ഇന്ത്യൻ റോളർ പക്ഷികളിൽനിന്ന് കാഴ്ചയിൽ വ്യക്തമായ വ്യത്യാസം യൂറോപ്യൻ റോളറുകൾക്കുണ്ട്. പച്ചകലർന്ന നീലനിറമാണ് ഇന്ത്യൻ റോളറുകൾക്കെങ്കിൽ, യൂറോപ്യൻ റോളറുകൾക്ക് തിളങ്ങുന്ന ഇളം നീല അഥവാ ആകാശനീല നിറമാണ്. പുറംഭാഗത്തെ ഓറഞ്ച് കലർന്ന തവിട്ടുനിറവും ചിറകുകളുടെ അറ്റത്തുള്ള കറുപ്പും നീലയും കലർന്ന ബോർഡറുകളും ഇവയെ പെട്ടെന്ന് തിരിച്ചറിയാൻ സഹായിക്കുന്നു.

ശൈത്യകാലത്ത് ഭക്ഷണം തേടി കേരളത്തിലെത്താറുണ്ടെങ്കിലും യൂറോപ്യൻ റോളറുകൾ ഇന്ത്യയിൽ കൂടുവെച്ച് പ്രജനനം നടത്തുന്നതായി ഇതുവരെ കണ്ടെത്തിയിട്ടില്ല. 2017-ലും ഏഴിമലയിൽ ഈ പക്ഷിയുടെ സാന്നിധ്യം രേഖപ്പെടുത്തിയിരുന്നു. ഈ വർഷം മാടായിപ്പാറ, കാട്ടാമ്പള്ളി, പനയാൽ വയൽ, ബേഡകം, പെരിയ (കൊട്ടിയൂർ) തുടങ്ങിയ സംസ്ഥാനത്തെ വിവിധ ആവാസവ്യവസ്ഥകളിലും യൂറോപ്യൻ റോളറുകളെ കണ്ടെത്തിയിട്ടുണ്ട്. മുൻവർഷങ്ങളെ അപേക്ഷിച്ച് കൂടുതൽ യൂറോപ്യൻ റോളറുകൾ ഇത്തവണ കേരളമുൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ പ്രദേശങ്ങളിലേക്ക് എത്തിച്ചേർന്നിട്ടുണ്ടെന്നാണ് പക്ഷിനിരീക്ഷകരുടെ വിലയിരുത്തൽ.

In a rare and notable ornithological discovery, the European Roller (Coracias garrulus), an elusive long-distance migratory bird seldom recorded in southern India, has been spotted at Ezhimala in Kannur by a first-standard student, Aaron Khayal. Aaron, a student at Kendriya Vidyalaya INS Zamorin inside the Ezhimala Naval Academy

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

72 കാന്‍സര്‍ മരുന്നുകള്‍ക്ക് വില കുറയും; 137 മരുന്നുകളുടെ വില പുതുക്കി നിശ്ചയിച്ചു, നവംബര്‍ 9 മുതല്‍ പ്രാബല്യത്തില്‍

'രണ്ടര മണിക്കൂർ ആ പൊസിഷനിൽ തന്നെ ഇരുന്നു, നയൻ ഇത്രയും ഉയരത്തിലെത്താൻ കാരണം അതാണ്'; തുറന്നുപറഞ്ഞ് ഖുശ്ബു

കൃഷിയിടത്തിലെ സ്വര്‍ണവിള; ജാതി കൃഷിയിലൂടെ നേടാം മികച്ച വരുമാനം

കോഡിങ്, സൈബര്‍ സുരക്ഷ, മികച്ച പ്രകടനം; ഗൂഗിളിന് പുതിയ എഐ മോഡല്‍, ജെമിനി 4 കാര്‍ബണ്‍ പുറത്തിറക്കി

'എന്നെ എയറില്‍ കയറ്റാനാണോ, പടത്തെ എയറില്‍ കയറ്റാനാണോ?; വാര്‍ത്തയില്‍ കമന്റുമായി തരുണ്‍ മൂര്‍ത്തി