കണ്ണൂരിൽ അയൽവാസിയുടെ വീട് തകർത്ത നിലയിൽ 
Kannur

കൊലക്കേസ് പ്രതിയായ യുവാവിന്റെ പരാക്രമം; അയല്‍വാസിയുടെ വീടും കാറും തകര്‍ത്തു

പഴയങ്ങാടിയില്‍ കൊലക്കേസ് പ്രതിയായ യുവാവ് മാരകായുധവുമായെത്തി അയല്‍വാസിയുടെ വീടും മുറ്റത്ത് നിര്‍ത്തിയിട്ട കാറും അടിച്ചു തകര്‍ത്തു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

കണ്ണൂര്‍: പഴയങ്ങാടിയില്‍ കൊലക്കേസ് പ്രതിയായ യുവാവ് മാരകായുധവുമായെത്തി അയല്‍വാസിയുടെ വീടും മുറ്റത്ത് നിര്‍ത്തിയിട്ട കാറും അടിച്ചു തകര്‍ത്തു. മാടായി വെങ്ങര ഹിന്ദു എല്‍ പി സ്‌കൂളിന് സമീപത്തെ മുങ്ങത്ത് ഹൗസില്‍ വേണുഗോപാലിന്റെ വീടിനും കാറിനും നേരെയാണ് ആക്രമണം നടന്നത്.

ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം. സമീപവാസിയും സഹോദരനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയുമായ വിനോദ് കുമാര്‍ (39) ആണ് അക്രമം നടത്തിയത്. വീടിന്റെ മുഴുവന്‍ ജനല്‍ ഗ്ലാസുകളും അടിച്ചു തകര്‍ത്ത നിലയിലാണ്. മുറ്റത്ത് നിര്‍ത്തിയിട്ട കാറിന്റെ മുന്‍വശത്തെ ഗ്ലാസും അടിച്ചു തകര്‍ത്ത പ്രതി കുടിവെള്ള ടാങ്കും മുറ്റത്തുണ്ടായിരുന്ന വീട്ടു ഉപകരണങ്ങളും തകര്‍ത്തു.

കണ്ണൂരിൽ അയൽവാസിയുടെ കാർ തകർത്ത നിലയിൽ

കിടപ്പുമുറിയിലെ ജനല്‍ ഗ്ലാസുകള്‍ തകര്‍ക്കുന്ന ശബ്ദം കേട്ടാണ് കുടുംബം ഞെട്ടിയുണര്‍ന്നത്. ലൈറ്റ് ഇട്ടതോടെ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. ഏഴ് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു.

man accused of murder destroyed his neighbor's house and car

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തൃണമൂല്‍ വിമത എംപിമാര്‍ക്ക് അയോഗ്യത ഭീഷണി; മൂന്നില്‍ രണ്ടുപേര്‍ ഒറ്റക്കെട്ടായാലും രക്ഷയില്ല

ഏഷ്യന്‍ കറന്‍സികള്‍ ഇടിഞ്ഞു; പ്രവാസികള്‍ക്ക് നാട്ടിലേക്ക് പണം അയക്കാന്‍ നല്ല സമയം

എന്നെ എങ്ങനെ താക്കീത് ചെയ്യും?; ആര്‍ഷോയ്ക്ക് പിജി പ്രവേശനം നല്‍കിയത് ഞാന്‍ അല്ല; സിന്‍ഡിക്കേറ്റിനെതിരെ നിയമനടപടിക്കൊരുങ്ങി മുന്‍ പ്രിന്‍സിപ്പല്‍

'അൻസിബ വിചാരിച്ചാൽ തകർന്നു പോകുന്ന ഒരാളല്ല ലക്ഷ്മി പ്രിയ; മത ചിഹ്നം വരാൻ പാടില്ലെന്ന് വാശി പിടിക്കുന്നത് എന്തിനാണ് ?'

ഫയൽവാൻ ആകാൻ ഒന്നര വർഷം കഠിന പരിശീലനം, കാർബ് സൈക്ലിങ് മുതൽ എംടിയുടി ടെക്നിക് വരെ, രാം ചരണിന് നൂറിൽ നൂറ്

SCROLL FOR NEXT