police station 
Kannur

തൊണ്ടയിൽ മീൻമുള്ള് തറച്ച സംഭവം: ചികിത്സയിൽ പിഴവുണ്ടായെന്ന് പരാതി, ഡോക്ടർക്കെതിരെ കേസ്

പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ പ്രാഥമിക അന്വേഷണത്തിന് ശേഷമാണ് കണ്ണൂർ ടൗൺ പോലീസ് കേസ് രജിസ്റ്റർ ചെയ്തത്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

കണ്ണൂർ: തൊണ്ടയിൽ മീൻമുള്ള് തറച്ചതിനെ തുടർന്ന് നൽകിയ ചികിത്സയിൽ അശ്രദ്ധയും പിഴവും സംഭവിച്ചെന്ന പരാതിയിൽ സ്വകാര്യ ആശുപത്രിയിലെ ഡോക്ടർക്കെതിരെ പൊലീസ് കേസെടുത്തു. കണ്ണൂർ കിംസ് ശ്രീചന്ദ് ആശുപത്രിയിലെ ഡോ. ഗൗരവിനെതിരെയാണ് (35) കണ്ണൂർ ടൗൺ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. കാസർകോട് പിലിക്കോട് ഏച്ചിക്കോവിൽ സ്വദേശിനി പി.വി. സാവിത്രി നൽകിയ പരാതിയിലാണ് പൊലീസ് നടപടി.

കഴിഞ്ഞ ജൂൺ 16-നാണ് തൊണ്ടയിൽ മീൻമുള്ള് തറച്ചതിനെ തുടർന്ന് സാവിത്രി ചികിത്സ തേടിയത്. എന്നാൽ ഡോക്ടറുടെ ചികിത്സയ്ക്ക് ശേഷവും തൊണ്ടയിലെ പരിക്ക് ഭേദമായില്ലെന്ന് മാത്രമല്ല, ശാരീരിക ബുദ്ധിമുട്ടുകൾ വർദ്ധിക്കുകയും ചെയ്തു. തുടർന്ന് മറ്റു ആശുപത്രികളിൽ വിദഗ്ധ ചികിത്സ തേടേണ്ട അവസ്ഥ വന്നതോടെയാണ് സാവിത്രി കണ്ണൂർ ഡിഐജിക്ക് പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ പ്രാഥമിക അന്വേഷണത്തിന് ശേഷമാണ് കണ്ണൂർ ടൗൺ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.

The Kannur Town Police have registered a case against Dr. Gaurav (35) of KIMS Sreechand Hospital following a complaint alleging medical negligence during the treatment of a fishbone stuck in a patient's throat.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'17 ചാക്കുകളിലായി ബിജെപി ഓഫീസില്‍ 25 കോടി എത്തി; നേതാക്കളില്‍ പലരും സ്വന്തം പോക്കറ്റിലാക്കി'; വെളിപ്പെടുത്തല്‍

നീറ്റ് ചോദ്യചോര്‍ച്ചയില്‍ ചര്‍ച്ചയ്ക്ക് തയ്യാറെന്ന് സര്‍ക്കാര്‍ പാര്‍ലമെന്റില്‍; കറുപ്പു വസ്ത്രമണിഞ്ഞ് പ്രതിപക്ഷ പ്രതിഷേധം

നിക്ഷേപകരെ സമ്പന്നരാക്കും; കെഎസ്എഫ്ഇ ചിട്ടി പണം വളരുന്നത് എങ്ങനെ?

'16 ഫോണ്‍ തല്ലിപ്പൊളിക്കാന്‍ ഞാന്‍ ആരാ? മര്യാദ വേണ്ടേ?ഗതികേട് കൊണ്ടു പറയുകയാണ്'; മറുപടി നല്‍കി ജോജു ജോര്‍ജ്

ഉദയഗിരിയിൽ മന്ത്രി റോജി എം. ജോണിന് ആവേശോജ്ജ്വല സ്വീകരണം : ബാല്യകാല ഓർമ്മകൾ പങ്കുവെച്ച് ഉന്നതവിദ്യാഭ്യാസ മന്ത്രി