Rinku Singh 
Kannur

ചെങ്കൽപ്പണയിലെ ചൂടിൽ ഉരുകാത്ത സ്വപ്നം; വിയർപ്പുതുള്ളികളിൽ നിന്ന് എൻജിനീയറിംഗ് ബിരുദത്തിലേക്ക് ഒഡീഷക്കാരൻ റിങ്കു

പ്രതിസന്ധികളെ തോൽപ്പിച്ച് റിങ്കു ഉത്തൻ സിംഗ്; ചെന്നൈയിലെ പ്രമുഖ കമ്പനിയിൽ പ്ലേസ്‌മെന്റും ലഭിച്ചു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

ചെമ്പേരി: അഞ്ച് വർഷങ്ങൾക്ക് മുൻപ് ഉപജീവനമാർഗ്ഗം തേടി അതിഥി തൊഴിലാളിയായി കേരളത്തിലെത്തിയ ഒഡീഷ സ്വദേശിയായ യുവാവ് ഇനി എൻജിനീയർ. ഒഡീഷയിലെ കാണ്ഡമാൽ ജില്ലയിലെ മാട്ടിപ്പോദ ഗ്രാമത്തിൽ നിന്നുള്ള റിങ്കു ഉത്തൻ സിംഗാണ് പ്രതിസന്ധികളെയും കഷ്ടപ്പാടുകളെയും കഠിനാധ്വാനം കൊണ്ട് മറികടന്ന് എൻജിനീയറിംഗ് ബിരുദം സ്വന്തമാക്കിയത്. പരേതനായ അലെജ് ഉത്തൻ സിംഗ് - പ്രാഞ്ചിസ്ക ദമ്പതികളുടെ മകനാണ് റിങ്കു.

കൃഷിപ്പണിയും മറ്റ് കൂലിപ്പണികളും ചെയ്താണ് മാതാപിതാക്കൾ കുടുംബം പുലർത്തിയിരുന്നത്. 2011-ൽ പിതാവ് മരണപ്പെട്ടതോടെ കുടുംബം സാമ്പത്തിക പ്രതിസന്ധിയിലായി. തുടർന്ന് അമ്മയുടെ അധ്വാനത്തിലാണ് കുടുംബം മുന്നോട്ടുപോയത്. ഉയർന്ന മാർക്കോടെ പ്ലസ് ടു പരീക്ഷ പാസായെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടുകൾ മൂലം ഉപരിപഠനം തുടരാൻ റിങ്കുവിന് സാധിച്ചില്ല. തുടർന്ന് നേരത്തെ തന്നെ കേരളത്തിലെത്തി ചെങ്കൽപ്പണകളിൽ ജോലി ചെയ്തിരുന്ന രണ്ട് ജ്യേഷ്ഠസഹോദരന്മാർക്കൊപ്പം റിങ്കുവും ഉപജീവനത്തിനായി കേരളത്തിലേക്ക് വണ്ടികയറുകയായിരുന്നു.

ഈ വിജയം എന്റേത് മാത്രമല്ല. പണിയെടുത്തു എന്നെ പഠിപ്പിച്ച എന്റെ രണ്ട് സഹോദരന്മാരുടെയും കുടുംബത്തിന്റെയും ത്യാഗവും സ്നേഹവുമാണ് എന്നെ ഇവിടെ എത്തിച്ചത്
റിങ്കു ഉത്തൻ സിംഗ്

ചെങ്കൽപ്പണയിലെ കഠിനമായ അധ്വാനത്തിനിടയിലും പഠിക്കണമെന്ന അടങ്ങാത്ത ആഗ്രഹം റിങ്കു മനസ്സിൽ സൂക്ഷിച്ചിരുന്നു. റിങ്കുവിന്റെ പ്ലസ് ടു മാർക്കും പഠനത്തിലുള്ള അസാധാരണ കഴിവും ശ്രദ്ധയിൽപ്പെട്ട ചെമ്പേരി വിമൽ ജ്യോതി എൻജിനീയറിംഗ് കോളജ് അധികൃതർ അദ്ദേഹത്തിന് പ്രത്യേക സ്കോളർഷിപ്പോടെ പഠനസൗകര്യം ഒരുക്കി നൽകി. ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ എൻജിനീയറിംഗ് വിഭാഗത്തിൽ പ്രവേശനം നേടിയ റിങ്കു, തനിക്ക് ലഭിച്ച സുവർണ്ണാവസരം പൂർണ്ണമായും വിനിയോഗിച്ച് മികച്ച നിലയിൽ ബിരുദം പൂർത്തിയാക്കി.

കോളജിൽ നടന്ന ബിരുദദാന ചടങ്ങിൽ തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയിൽ നിന്ന് റിങ്കു ബിരുദ സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. ഈ ധന്യനിമിഷത്തിന് സാക്ഷ്യം വഹിക്കാൻ ഒഡീഷയിൽ നിന്ന് അദ്ദേഹത്തിന്റെ അമ്മയും സഹോദരങ്ങളും മറ്റ് കുടുംബാംഗങ്ങളും നേരിട്ടെത്തിയിരുന്നു. ബിരുദ പഠനത്തിന് പിന്നാലെ കോളജിലെ കാമ്പസ് പ്ലേസ്‌മെന്റ് വഴി ചെന്നൈയിലെ പ്രമുഖ കമ്പനിയിൽ റിങ്കുവിന് എൻജിനീയറായി ജോലിയും ലഭിച്ചു.

In an inspiring journey of resilience and determination, Rinku Uthan Singh, a youth from Odisha who arrived in Kerala five years ago as a migrant labourer, has graduated as an engineer.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മന്ത്രിയെ തടഞ്ഞ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍; ജനീഷിനെ തോളിലേറ്റി വേദിയിലെത്തിച്ച് യൂത്ത് കോണ്‍ഗ്രസുകാര്‍; തൃക്കരിപ്പൂരില്‍ വന്‍ സംഘര്‍ഷം

വിഷമരുന്ന് കുത്തിവെച്ചത് രണ്ടു തവണ; വധശിക്ഷയെ അതീജീവിച്ച് 50 കാരി; ക്രിസ്റ്റയെ ആശുപത്രിയിലേക്ക് മാറ്റി

ഗ്യാനേഷ് കുമാര്‍ രാജിവയ്ക്കുംവരെ പിന്നോട്ടില്ല; സിജെപി പ്രതിഷേധത്തിന് നാളെ തുടക്കം

"വേട്ടൈക്കാരൻ' റിലീസ് ചെയ്തതിന് ശേഷം രണ്ട് മൂന്ന് ദിവസം ഞാൻ സ്കൂളിൽ പോയില്ല; അന്നില്ലാത്ത പേടി ഇപ്പോഴുണ്ട്'

'താരങ്ങളുടെ ഡേറ്റ് ചോദിക്കണ്ട, ബഡ്ജറ്റ് വേണ്ട; എഐ ഉപയോ​ഗിച്ച് മൂന്ന് മാസം കൊണ്ട് ഒരു സിനിമ ചെയ്യാൻ പറ്റും'