Radhan Kannapuram 
Kannur

പ്രശസ്ത നാടകപ്രവർത്തകൻ രാധൻ കണ്ണപുരം അന്തരിച്ചു; നാല് പതിറ്റാണ്ടിന്റെ അഭിനയ സപര്യയ്ക്ക് വിരാമം

മൂന്ന് സംസ്ഥാന പുരസ്കാരങ്ങൾ ഉൾപ്പെടെ ഒട്ടേറെ ബഹുമതികൾ നേടിയ പ്രതിഭ

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

കണ്ണൂർ: പ്രശസ്ത നാടകപ്രവർത്തകനും സംവിധായകനുമായ രാധൻ കണ്ണപുരം (കെ. രാധാകൃഷ്ണൻ - 58) അന്തരിച്ചു. അസുഖബാധിതനായി ചാലയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണത്തിൽ കഴിയവെയായിരുന്നു അന്ത്യം. കണ്ണൂർ ജില്ലയിലെ കണ്ണപുരം കുന്നുമ്മൽ വീട്ടിൽ ചന്ദ്രമതിയുടെയും പരേതനായ ചുള്ളേരി വീട്ടിൽ കൃഷ്ണന്റെയും മകനാണ്.

കഴിഞ്ഞ 40 വർഷത്തോളമായി കേരളത്തിലെ നാടകരംഗത്ത് സജീവ സാന്നിധ്യമായിരുന്നു രാധൻ കണ്ണപുരം. മികച്ച നാടകാഭിനയത്തിനും സംവിധാനത്തിനുമായി മൂന്ന് സംസ്ഥാന പുരസ്കാരങ്ങൾ ഉൾപ്പെടെ ഒട്ടേറെ പ്രമുഖ ബഹുമതികളും അംഗീകാരങ്ങളും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. പെരുന്തച്ചൻ, തീപ്പൊട്ടൻ, നവരസനായകൻ, കോടീശ്വരൻ, കിനാവിലൊരു കളിവീട്, ഉള്ളത് പറഞ്ഞാൽ തുടങ്ങിയവ അദ്ദേഹം പ്രധാന വേഷങ്ങളിൽ എത്തി ജനശ്രദ്ധയാകർഷിച്ച വിഖ്യാത നാടകങ്ങളിൽ ചിലതാണ്. കോഴിക്കോട് ചിരന്തന, വള്ളുവനാട് നാദം, കൊല്ലം കാളിദാസ കലാകേന്ദ്രം, തിരുവനന്തപുരം സോപാനം, കോഴിക്കോട് സങ്കീർത്തന തുടങ്ങി കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള പല പ്രമുഖ പ്രൊഫഷണൽ നാടക സമിതികളിലും അദ്ദേഹം ദീർഘകാലം പ്രവർത്തിച്ചിട്ടുണ്ട്.

നാടകപ്രവർത്തനത്തിനൊപ്പം പ്രാദേശിക രാഷ്ട്രീയത്തിലും അദ്ദേഹം സജീവമായി ഇടപെട്ടിരുന്നു. യൂത്ത് കോൺഗ്രസിന്റെ മണ്ഡലം പ്രസിഡന്റ് പദവി അദ്ദേഹം ദീർഘകാലം വഹിച്ചിട്ടുണ്ട്. നാടകാഭിനയത്തിനും സംവിധാനത്തിനും പുറമേ ആകാശവാണിയിൽ ബി ഗ്രേഡ് ആർട്ടിസ്റ്റായും ഏതാനും സിനിമകളിൽ ഡബ്ബിങ് ആർട്ടിസ്റ്റ് ആയും അദ്ദേഹം തന്റെ പ്രതിഭ തെളിയിച്ചു.

സംസ്ഥാന പുരസ്കാര ജേതാവും നാടക-സിനിമാ രംഗങ്ങളിൽ സജീവ സാന്നിധ്യവുമായ മിനി രാധനാണ് ഭാര്യ. മക്കൾ: ആതിര (ആർട്ടിസ്റ്റ്), ആരതി (നഴ്സ്, യു.കെ). മരുമകൻ: വിവേക് (ഡെസ്ക് എഡിറ്റർ, ബാലരമ). സഹോദരങ്ങൾ: ഗിരിജ, ജിഷ, രജനി.

Renowned Malayalam theatre artist and director Radhan Kannapuram (K. Radhakrishnan, 58) passed away on Monday at a private hospital in Chala, Kannur, following a prolonged illness.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളം പിഎം ശ്രീയില്‍ പങ്കാളി, പിന്മാറാന്‍ കത്തു നല്‍കിയിട്ടില്ല, തുടരാന്‍ നിര്‍ബന്ധിതമെന്ന് മുഖ്യമന്ത്രി

സ്ത്രീകൾക്ക് സൗജന്യ യാത്രയുണ്ട്, പക്ഷെ ബസില്ല! ഓർഡിനറി കുറഞ്ഞതോടെ വലഞ്ഞ് യാത്രക്കാർ

'ഇന്നിസൈ പാടി വരും...', രുക്കു അന്ന് കളക്ടർ, കുട്ടി ഇന്ന് മുഖ്യമന്ത്രി; പ്രിയ സുഹൃത്ത് വിജയ്‌യെ കാണാനെത്തി സിമ്രാൻ

ദേശീയപാത വികസനത്തിൽ കാസർകോട് 500 കുടുംബങ്ങളും വിദ്യാലയവും ഒറ്റപ്പെടാൻ സാധ്യത

യുഎഇയില്‍ പ്രവാസികള്‍ക്ക് തിരിച്ചടി; സ്വകാര്യ ആശുപത്രികളില്‍ സ്വദേശിവല്‍ക്കരണം, ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ ഉള്‍പ്പെടെയുള്ള തസ്തികകളില്‍ സ്വദേശി നിയമനം

SCROLL FOR NEXT