Taliparamba Chain Snatching Accused Arrested 
Kannur

വയോധികയുടെ മാല കവർന്ന കേസ്; യുവാവ് എറണാകുളത്തുനിന്ന് പിടിയിൽ

പിടിയിലായത് നീലഗിരി സ്വദേശിയായ 21-കാരൻ

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

തളിപ്പറമ്പ്: തളിപ്പറമ്പ് പൂമംഗലത്ത് വീട്ടിൽ ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ സ്വർണ്ണമാല പിടിച്ചുപറിച്ച് കടന്നുകളഞ്ഞ കേസിലെ പ്രതിയെ പൊലീസ് അതിവേഗം പിടികൂടി. ഗൂഡല്ലൂർ നീലഗിരി സ്വദേശിയും നിലവിൽ വയനാട് മീനങ്ങാടിയിൽ താമസിച്ചുവരികയുമായിരുന്ന ഷിബിൻ (21) ആണ് തളിപ്പറമ്പ് പൊലീസിന്റെ പിടിയിലായത്. പ്രദേശത്ത് കുലുക്കി സർബത്ത് കട നടത്തിവരികയായിരുന്ന ഇയാൾ കവർച്ചയ്ക്ക് ശേഷം ഒളിവിൽ പോവുകയായിരുന്നു. തുടർന്ന് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിനൊടുവിൽ എറണാകുളം സെന്ററിൽ വെച്ചാണ് തളിപ്പറമ്പ് പൊലീസ് സംഘം പ്രതിയെ തന്ത്രപൂർവ്വം വലയിലാക്കിയത്.

തളിപ്പറമ്പ് പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ ശ്രീഹരിയുടെ നിർദ്ദേശപ്രകാരം എസ്.ഐ സാംസൺ സി.ജി, എസ്.ഐ ടോമി, എ.എസ്.ഐ ഇബ്രാഹിം സീരന്തകത്ത്, സി.പി.ഒമാരായ മഹേഷ്, അബ്ദുൾ അസീസ് എന്നിവരടങ്ങിയ പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഇയാളെ തളിപ്പറമ്പിലെത്തിച്ച് ചോദ്യം ചെയ്ത ശേഷം കോടതിയിൽ ഹാജരാക്കും.

The Taliparamba police have apprehended a 21-year-old youth accused of snatching a gold chain from an elderly woman living alone at Poomangalam

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വിമാനം ബോധപൂർവ്വം താഴേക്ക് പതിപ്പിച്ച് തകർക്കാനായിരുന്നു പദ്ധതി; എനിക്ക് മരിക്കാൻ ഭയമില്ല': ഒമാനി കോ-പൈലറ്റിന്റെ ഞെട്ടിക്കുന്ന കുറ്റസമ്മതം

'ഒന്നര വർഷത്തിന് ശേഷം ബ്രേക്ക് അപ്പായി; പിന്നെ യുവന്റെ പ്രണയ​ഗാനങ്ങളെല്ലാം ഇരുന്ന് കേട്ടു'; തുറന്നുപറഞ്ഞ് ജേസൺ സഞ്ജയ്

'പിടിക്കപ്പെടാന്‍ ഇത് ഒളിച്ചുകളിയല്ല'; രശ്മികയുമായുള്ള പ്രണയം രഹസ്യമാക്കി വച്ചത് എന്തിനെന്ന് വിജയ് ദേവരക്കൊണ്ട

ചക്രവാതച്ചുഴിയും ന്യൂനമര്‍ദ്ദ പാത്തിയും, ചൊവ്വാഴ്ച വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

വനിതാ അഭിഭാഷകയുടേതടക്കം 11 പരാതികൾ, ഒപ്പം മൂന്ന് മണ്ഡലങ്ങളിലെ തോൽവിയും 67,000 വോട്ടിന്റെ ചോർച്ചയും: ഇഎൻ സുരേഷ് ബാബുവിന്റെ കസേര തെറിച്ചതിന് പിന്നിൽ...