കണ്ണൂർ: തളിപ്പറമ്പ് കൂവേരിയിൽ ഓട്ടോറിക്ഷ മറിഞ്ഞ് തെയ്യം കലാകാരൻ മരിച്ചു. കൂവേരി മുണ്ടോൻവയലിന് സമീപത്തെ കെ.പി. ജിതേഷ് (45) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി ഒൻപതോടെ നാടുകാണി-കൂവേരി റോഡിൽ ജിതേഷ് ഓടിച്ച ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഇതുവഴി എത്തിയവരാണ് മറിഞ്ഞുകിടക്കുന്ന ഓട്ടോറിക്ഷയും ജിതേഷിനെയും കണ്ടത്.
ഓട്ടോയുടെ അടിയിൽപ്പെട്ട ജിതേഷിനെ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് നാട്ടുകാർ പുറത്തെടുത്തത്. ഉടൻ തന്നെ തളിപ്പറമ്പിലെ ആശുപത്രിയിലും തുടർന്ന് പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഗുരുതരമായി പരിക്കേറ്റ ജിതേഷ് ഐ.സി.യുവിൽ ചികിത്സയിലിരിക്കെയാണ് മരണമടഞ്ഞത്. പരേതരായ കുഞ്ഞിരാമന്റെയും കെ.പി. ഭാർഗവിയുടെയും മകനാണ്. പോസ്റ്റ്‌വുമണായി ജോലി ചെയ്യുന്ന പ്രസീനയാണ് ഭാര്യ. മകൻ: അനുമോദ് (പ്ലസ് വൺ വിദ്യാർത്ഥി). സഹോദരൻ: ജ്യോതിഷ് (മിലിട്ടറി).
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates