Yasodha 
Kasargod

കാസർകോട് എച്ച്1എൻ1 ബാധിച്ച് വീട്ടമ്മ മരിച്ചു

18കാരന് അമീബിക് മസ്തിഷ്കജ്വരം, ജില്ലയിൽ കനത്ത ജാഗ്രത

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

കാസർകോട്: ജില്ലയിൽ എച്ച്1എൻ1 പനി ബാധിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. കാഞ്ഞങ്ങാട് അജാനൂർ മാണിക്കോത്തെ കരുണാകരന്റെ ഭാര്യ യശോദയാണ് രോഗബാധയെ തുടർന്ന് മരണപ്പെട്ടത്. ഇതിന് പുറമെ ജില്ലയിൽ 18 വയസ്സുകാരന് അമീബിക് മസ്തിഷ്കജ്വരവും സ്ഥിരീകരിച്ചതോടെ ആശങ്ക വർധിച്ചിട്ടുണ്ട്. സ്ഥിതിഗതികൾ ഗുരുതരമായതിനെ തുടർന്ന് ആരോഗ്യവകുപ്പ് ജില്ലയിലാകെ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു.

ശക്തമായ പനിയും തുടർച്ചയായ ചുമയും ഉൾപ്പെടെയുള്ള രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്നാണ് യശോദയെ ആദ്യം കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ പരിശോധനയിൽ എച്ച്1എൻ1 രോഗലക്ഷണങ്ങൾ കൂടുതൽ വ്യക്തമായതോടെ വിദഗ്ധ ചികിത്സ ലക്ഷ്യമാക്കി മംഗളൂരുവിലെ ആതുരാലയത്തിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ മൂന്ന് ദിവസമായി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരണം സംഭവിച്ചത്.

മരണപ്പെട്ട യശോദയുമായി അടുത്ത സമ്പർക്കം പുലർത്തിയ ഏഴുപേർക്ക് പനിയും ചുമയും അടക്കമുള്ള ലക്ഷണങ്ങൾ അനുഭവപ്പെട്ടത് ആശങ്ക വർധിപ്പിക്കുന്നുണ്ട്. ഇവരുടെ സ്രവ സാമ്പിളുകൾ ശേഖരിച്ച് അടിയന്തര പരിശോധനയ്ക്കായി ലാബുകളിലേക്ക് അയച്ചു.

സംഭവം റിപ്പോർട്ട് ചെയ്ത ഉടൻ തന്നെ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ആവശ്യമായ മുൻകരുതൽ നടപടികൾ ഏകോപിപ്പിച്ചു. പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചിട്ടുണ്ട്.

വായുവിലൂടെ അതിവേഗം പടരുന്ന രോഗമായതിനാൽ പൊതുസ്ഥലങ്ങളിൽ എല്ലാവരും മാസ്ക് ഉപയോഗിക്കുന്നത് നിർബന്ധമാക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി. രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങുന്നവർ യാതൊരു കാരണവശാലും പുറത്തിറങ്ങരുതെന്നും സ്വയം നിരീക്ഷണത്തിൽ കഴിയണമെന്നും നിർദേശമുണ്ട്.

ഇതിനിടെ ജില്ലയിൽ പതിനെട്ടുകാരന് അമീബിക് മസ്തിഷ്കജ്വരം കൂടെ സ്ഥിരീകരിച്ചത് സ്ഥിതിഗതികൾ കൂടുതൽ സങ്കീർണ്ണമാക്കുന്നു. രണ്ട് ഗുരുതര രോഗങ്ങൾ ഒരുമിച്ച് റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ പ്രതിരോധ പ്രവർത്തനങ്ങളും നിരീക്ഷണവും ഊർജ്ജിതമാക്കാൻ ആരോഗ്യവകുപ്പ് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

A housewife from Kasaragod passed away at a Mangaluru hospital due to H1N1, while the confirmation of Amebic Meningoencephalitis in an 18-year-old has prompted the health department to issue a high alert in the district.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പരമാവധി വേഗം 50കിലോമീറ്റര്‍, ബസ് സഞ്ചരിച്ചത് 130ല്‍; കുറ്റിപ്പുറം അപകടത്തില്‍ വില്ലനായത് സ്പീഡ്

ഐടി ഓഹരികളില്‍ റാലി, സെന്‍സെക്‌സ് 800 പോയിന്റ് കുതിച്ചു; നാലാം ദിവസവും രൂപയ്ക്ക് നേട്ടം

'വിദ്യാര്‍ഥികളെ വെടിവച്ചുകൊല്ലും'; വിദ്വേഷ പരാമര്‍ശത്തില്‍ ടിജി മോഹന്‍ദാസിനെതിരെ കേസ്; കലാപാഹ്വാനം, അധിക്ഷേപം തുടങ്ങിയ വകുപ്പുകള്‍

ഫീല്‍ഡിങ് കോച്ചാകാന്‍ ശുഭദീപ് ഘോഷ്, അസിസ്റ്റന്റ് കോച്ച് സ്ഥാനമൊഴിഞ്ഞു; ടീം ഇന്ത്യയുടെ പരിശീലകര്‍ മാറുന്നു

കൊരട്ടി മേൽപ്പാല നിർമ്മാണത്തിന് ഒച്ചിന്റെ വേഗത; ദേശീയപാതയിൽ വൻ ഗതാഗതക്കുരുക്ക്