മാവോയിസ്റ്റ് രൂപേഷ് - Maoist leader Roopesh ഫയല്‍
Kozhikode

മാവോയിസ്റ്റ് നേതാവ് രൂപേഷിന്റെ നോവൽ 'ബന്ധിതരുടെ ഓർമ്മക്കുറിപ്പുകൾ' 12-ന് പ്രകാശനം ചെയ്യും

ജയിൽവാസത്തിന്റെ ഐക്യദാർഢ്യമായി നോവൽ പ്രകാശനം ചെയ്യുന്നത് തടവുകാരുടെ ബന്ധുക്കൾ

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: നീണ്ട 25 വർഷത്തെ ഇടവേളയ്ക്ക് ശേഷം മാവോയിസ്റ്റ് നേതാവ് രൂപേഷ് ഒരു പൊതുപരിപാടിയിൽ പങ്കെടുക്കുന്നു. അദ്ദേഹം ജയിൽവാസത്തിനിടയിൽ രചിച്ച 'ബന്ധിതരുടെ ഓർമ്മക്കുറിപ്പുകൾ' എന്ന നോവലിന്റെ പ്രകാശന ചടങ്ങിലാണ് രൂപേഷ് മുഖ്യാതിഥിയാകുന്നത്. രൂപേഷ് ജയിലിലായിരുന്ന സമയത്ത് ഈ നോവൽ പ്രസിദ്ധീകരിക്കുന്നതിനുള്ള അനുമതി ജയിൽ അധികൃതർ ബോധപൂർവ്വം വൈകിപ്പിച്ചത് വലിയ വാർത്തയായിരുന്നു. തുടർന്ന് പ്രമുഖ സാംസ്കാരിക-സാഹിത്യ നായകർ രൂപേഷിന് നോവൽ പ്രസിദ്ധീകരിക്കാൻ അനുമതി നൽകണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു.

നിലവിൽ താൻ ജാമ്യത്തിലാണെന്നും അതുകൊണ്ടുതന്നെ പുസ്തകം പ്രസിദ്ധീകരിക്കുന്നതിന് ഇനി ആരുടെയും അനുമതി തേടേണ്ടതില്ലെന്നും രൂപേഷ് ദ ന്യൂ ഇന്ത്യൻ എക്സ്പ്രസിനോട് വ്യക്തമാക്കി. ഇതൊരു വെറുമൊരു പുസ്തക പ്രകാശനം മാത്രമല്ല. ഇപ്പോഴും ജയിലുകളിൽ കഴിയുന്ന നിരവധി രാഷ്ട്രീയ തടവുകാരോടുള്ള ഐക്യദാർഢ്യം പ്രഖ്യാപിക്കൽ കൂടിയാണ് ഈ ചടങ്ങ്. ജയിലിലുള്ള തടവുകാരുടെ ബന്ധുക്കൾ ചേർന്നാണ് നോവൽ പ്രകാശനം ചെയ്യുക — രൂപേഷ് പറഞ്ഞു.

2001-ന് ശേഷമുള്ള ആദ്യ പൊതുവേദി; 2015-ലെ അറസ്റ്റ്

രൂപേഷ് അവസാനമായി ഒരു പൊതുപരിപാടിയിൽ പ്രത്യക്ഷപ്പെട്ടത് 2001-ൽ വയനാട്ടിൽ നടന്ന ഒരു പ്രതിഷേധ സമരത്തിലായിരുന്നു. അതിനുശേഷം ഒളിവിലിരുന്ന് പ്രവര്‍ത്തിച്ചിരുന്ന ഇയാളെ 2015-ൽ കോയമ്പത്തൂരിന് സമീപത്തുനിന്നാണ് ഭാര്യ പിഎ ഷൈനയോടൊപ്പം പൊലീസ് അറസ്റ്റ് ചെയ്യുന്നത്. തുടർന്ന് വർഷങ്ങളോളം നീണ്ട ജയിൽവാസത്തിന് ശേഷം ഇക്കഴിഞ്ഞ മാർച്ചിലാണ് രൂപേഷ് വിയ്യൂർ സെൻട്രൽ ജയിലിൽ നിന്നും ജാമ്യം ലഭിച്ച് പുറത്തിറങ്ങിയത്.ജയിൽ ജീവിതത്തിന്റെ അതികഠിനമായ ഒറ്റപ്പെടലിൽ നിന്നും സ്വയം രക്ഷപ്പെടാനുള്ള ഒരു സർഗ്ഗാത്മക ശ്രമമായിരുന്നു ഈ നോവലെന്ന് രൂപേഷ് പറയുന്നു. ആ സർഗ്ഗാത്മക കൂട്ടായ്മയിലൂടെയാണ് താൻ ജയിൽ ദിനങ്ങളെ അതിജീവിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സച്ചിദാനന്ദൻ പുസ്തകം പ്രകാശനം ചെയ്യും

ജൂലൈ 12-ന് തൃശ്ശൂരിൽ വെച്ച് നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ പ്രശസ്ത കവി കെ. സച്ചിദാനന്ദൻ പുസ്തകത്തിന്റെ പ്രകാശനം നിർവ്വഹിക്കും. സാഹിത്യ-സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും. രാഷ്ട്രീയ തടവുകാരുടെ അവകാശങ്ങൾക്കും അവരുടെ മോചനത്തിനും വേണ്ടിയുള്ള ഒരു കൂട്ടായ്മയായി കൂടിയാകും ഈ ചടങ്ങ് മാറുകയെന്നാണ് സംഘാടകർ വ്യക്തമാക്കുന്നത്.

Maoist leader Roopesh, who walked out of Viyyur prison on bail this March, is set to make his first public appearance in 25 years for the launch of his jail-written novel 'Bandhitharude Ormmakkurippukal' in Thrissur on July 12.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഉസ്‌ബക്കിസ്ഥാനിൽ കൊല്ലപ്പെട്ട സാവരിയയുടെ ശരീരത്തിൽ മർദ്ദനമേറ്റ പാടുകൾ; നിർബന്ധിത മതപരിവർത്തനത്തിന് ശ്രമിച്ചെന്ന് കുടുംബം

മെഡിക്കൽ ത്രില്ലർ ചിത്രം 'ഡോസ്' ഒടിടിയിലേക്ക്; എവിടെ, എപ്പോൾ കാണാം

മുന്നറിയിപ്പില്‍ മാറ്റം, വടക്കന്‍ കേരളത്തില്‍ തീവ്രമഴ; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

ഭാര്യയെ കൊന്നെന്ന് പറഞ്ഞ് യുവാവ് കീഴടങ്ങി; അബോധാവസ്ഥയിലായിരുന്ന യുവതിയെ രക്ഷിച്ച് പൊലീസ്

10.49 ലക്ഷം രൂപ മുതല്‍, ആറ് വേരിയന്റുകള്‍; നിസാന്‍ ടെക്ടണ്‍ എസ് യുവി വിപണിയില്‍, അറിയാം ഫീച്ചറുകള്‍