Fazil K 
Malappuram

മെസിയുടെ 'പാസിൽ' വീണ ഇംഗ്ലണ്ട്; അർജന്റീന ജയിച്ചപ്പോൾ താമരശ്ശേരി ചുരം ഓടിക്കയറി മലപ്പുറംകാരൻ; ഒരു കട്ട റൊണാൾഡോ ഫാനിന്റെ ഫുട്ബോൾ ചലഞ്ച്

അർജന്റീനയുടെ അവസാന നിമിഷത്തെ മാസ്മരിക തിരിച്ചുവരവിൽ പോർച്ചുഗൽ ആരാധകന് 'പണി കിട്ടി'

Author : ലക്ഷ്മി ആതിര

ഫിഫ ലോകകപ്പ് സെമിഫൈനലിൽ ഇംഗ്ലണ്ട് അർജന്റീനയോട് പരാജയപ്പെട്ടതോടെ കൂട്ടുകാർക്കൊപ്പം വെച്ച ബെറ്റ് പാലിക്കാൻ താമരശ്ശേരി ചുരം ഓടിക്കയറി മലപ്പുറം സ്വദേശി. മലപ്പുറം അരീക്കോട് സ്വദേശിയായ 22 വയസുകാരൻ ഫാസിൽ കെ. ആണ് കൂട്ടുകാർക്കൊപ്പം വെച്ച ബെറ്റിൽ തോറ്റതിനെ തുടർന്ന് 14 കിലോമീറ്റർ ദൈർഘ്യമുള്ള താമരശ്ശേരി ചുരം ഓടിക്കയറിയത്.

പോർച്ചുഗൽ ആരാധകനായ ഫാസിൽ കടുത്ത ക്രിസ്റ്റ്യാനോ റൊണാൾഡോ ആരാധകൻ കൂടിയാണ്. പോർച്ചുഗൽ ടൂർണമെന്റിൽ നിന്ന് പുറത്തായതുമുതൽ നിരാശയിലായിരുന്ന ഫാസിലിന് അർജന്റീന ആരാധകരായ കൂട്ടുകാരുടെ കളിയാക്കലും സഹിക്കേണ്ടിവന്നു. അതോടെ അർജന്റീന തോൽക്കണമെന്ന ആഗ്രഹമായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. ഇംഗ്ലണ്ട്–അർജന്റീന സെമിഫൈനലിൽ 80-ാം മിനിറ്റ് വരെ 1–0ന് മുന്നിലായിരുന്ന ഇംഗ്ലണ്ട് മത്സരം കൈവിടുമെന്ന് ഫാസിൽ സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല. ആ ആത്മവിശ്വാസത്തിലാണ് ഇംഗ്ലണ്ട് ജയിക്കുമെന്ന് കൂട്ടുകാരോട് ബെറ്റ് വെച്ചത്.

Fazal K

എന്നാൽ 85-ാം മിനിറ്റിൽ എൻസോ ഫെർണാണ്ടസ് അർജന്റീനയ്ക്കായി നേടിയ ഗോൾ മത്സരത്തിന്റെ ഗതി മാറ്റി. തുടർന്ന് 92-ാം മിനിറ്റിൽ ലയണൽ മെസ്സിയുടെ അസിസ്റ്റിൽ ലൗട്ടാരോ മാർട്ടിനസ് നേടിയ ഗോളോടെ അർജന്റീന വിജയം ഉറപ്പിച്ചു. കൂട്ടുകാർക്കൊപ്പം മത്സരം കണ്ടിരുന്ന ഫാസിലിന് പിന്നീട് ബെറ്റ് പാലിക്കുകയല്ലാതെ മറ്റൊരു വഴിയുമുണ്ടായിരുന്നില്ല.

“80 മിനിറ്റ് കഴിഞ്ഞിട്ടും അർജന്റീന തിരിച്ചുവരുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല. അതുകൊണ്ടാണ് ഇത്ര ആത്മവിശ്വാസത്തോടെ ബെറ്റ് വെച്ചത്. പക്ഷേ ഇംഗ്ലണ്ട് തോറ്റതോടെ പിന്നെ മറ്റൊരു വഴിയില്ലാതായി. ഓടിയില്ലെങ്കിൽ അർജന്റീന ആരാധകരായ കൂട്ടുകാർ കളിയാക്കി കൊല്ലും. അതുകൊണ്ട് ഓടുന്നതാണ് നല്ലതെന്ന് തീരുമാനിച്ചു. അഭിമാനമാണല്ലോ വലുത്,” ഫാസിൽ പറഞ്ഞു.

സ്കൂൾകാലത്ത് കായികമേളകളിൽ പങ്കെടുത്ത അനുഭവവും ഗൂഗിളിന്റെ എ ഐ. അസിസ്റ്റന്റായ ജെമിനിയുടെ നിർദേശങ്ങളും സഹായകമായാണ് ഫാസിൽ ഒറ്റയടിക്ക് ചുരം ഓടിക്കയറിയത്. “ജൂലൈ 16-ന് പുലർച്ചെ നടന്ന സെമിഫൈനലിന് ശേഷം അന്നുതന്നെ വൈകിട്ട് ഞാനും കൂട്ടുകാരും ചുരത്തിന്റെ ഒന്നാം വളവിലെത്തി. അവിടെ നിന്ന് ഒറ്റയടിക്ക് ചുരം ഓടിക്കയറുക എന്നതായിരുന്നു ലക്ഷ്യം. ഇടയ്ക്ക് നിന്നാൽ പൂർത്തിയാക്കാൻ കഴിയില്ലെന്ന് ഉറപ്പായിരുന്നു. കൂട്ടുകാർ വെള്ളവും ഗ്ലൂക്കോസുമായി ഒപ്പമുണ്ടായിരുന്നു,” അദ്ദേഹം പറഞ്ഞു. 14 കിലോമീറ്റർ ദൈർഘ്യമുള്ള ചുരം ഓടിക്കയറുന്നത് എളുപ്പമല്ലെന്ന് അറിയാമായിരുന്നുവെന്നും, അതിനാൽ മുൻകരുതലുകൾ സ്വീകരിച്ചിരുന്നുവെന്നും ഫാസിൽ പറഞ്ഞു.

“ഡോക്ടറെ കണ്ട് ഉപദേശം തേടിയ ശേഷമായിരുന്നു ഇങ്ങനെ ചെയ്യേണ്ടത്. പക്ഷേ വീട്ടിൽ അറിഞ്ഞാൽ പ്രശ്നമാകുമെന്നതിനാൽ ഗൂഗിളിന്റെ എ.ഐ. അസിസ്റ്റന്റായ ജെമിനിയോടാണ് തയ്യാറെടുപ്പുകളെക്കുറിച്ച് ചോദിച്ച് മനസ്സിലാക്കിയത്. ഓട്ടത്തിന് മുമ്പും ശേഷവും ജെമിനി നിർദേശിച്ച രീതിയിൽ സ്‌ട്രെച്ചിങ്ങും മറ്റ് തയ്യാറെടുപ്പുകളും നടത്തി. ആവശ്യത്തിന് വെള്ളവും കുടിച്ചു. അതുകൊണ്ടുതന്നെ ഓട്ടത്തിന് ശേഷം കാര്യമായ ആരോഗ്യപ്രശ്നങ്ങളൊന്നും ഉണ്ടായില്ല,” അദ്ദേഹം പറഞ്ഞു.

ഫൈനലിൽ സ്പെയിൻ കിരീടം നേടണമെന്നാണ് തന്റെ ആഗ്രഹമെന്നും ഫാസിൽ പറയുന്നു. “ഈ ലോകകപ്പിലെ ഏറ്റവും മികച്ച താരനിര പോർച്ചുഗലിനായിരുന്നു. പക്ഷേ ഒത്തൊരുമയുടെ അഭാവം കാരണം അവർക്ക് ക്വാർട്ടർ ഫൈനലിൽ പോലും എത്താനായില്ല. അർജന്റീനൻ ടീമിനെതിരെ പല ആരോപണങ്ങളും ഉയരുന്നുണ്ട്. അതെല്ലാം എന്തായാലും അവരുടെ ഏറ്റവും വലിയ കരുത്ത് ടീമിന്റെ ഐക്യമാണ്. മെസ്സിക്ക് കിരീടം നേടിക്കൊടുക്കണമെന്ന ലക്ഷ്യത്തോടെ മുഴുവൻ ടീമും അവസാന നിമിഷം വരെ പൊരുതുന്നു. അതുകൊണ്ടാണ് അവർ അവസാന വിസിൽ മുഴങ്ങുംവരെ അപകടകാരികളായി തുടരുന്നത്. എങ്കിലും എന്റെ ആഗ്രഹം സ്പെയിൻ ലോകകപ്പ് നേടണമെന്നാണ്,” ഫാസിൽ പറഞ്ഞു.

In a bizarre yet striking display of football passion, a 22-year-old youth from Areekode, Malappuram, ran up the grueling 14-kilometer Thamarassery Churam mountain pass after losing a FIFA World Cup bet to his friends.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇരച്ചെത്തി വിദ്യാർഥികൾ; കേന്ദ്രത്തിന്റെ അവ​ഗണിക്കൽ തന്ത്രം പാളി; പൊലീസിന്റെ കണക്കുകൂട്ടലും തെറ്റി

ഇം​ഗ്ലീഷ് ഇതിഹാസ ഫുട്ബോൾ താരം കെവിൻ ​കീ​ഗൻ അന്തരിച്ചു

ഇടിച്ചിട്ട് നിര്‍ത്താതെ പോകുന്ന വണ്ടികള്‍ കണ്ടെത്തണം, ഇതിനായി പൊലീസ് സ്‌ക്വാഡ് രൂപീകരിക്കണം: ഹൈക്കോടതി

ദേശാഭിമാനിയിലെ 'കള്ളൻ വിജയൻ' വിവാ​​​ദം; മാറ്റിവച്ച ലേഖനം ഫെയ്സ്ബുക്കിൽ

ജൂലൈ മാസത്തിലെ മഴ ഇതല്ലന്നേ! പെയ്യുന്ന അളവില്‍ വലിയ കുറവ്