Gowri Krishna 
Palakkad

ഷൂ താഴെ വീണപ്പോൾ എടുക്കാൻ ശ്രമിച്ചു; ബസിനടിയിൽപ്പെട്ട് കോളജ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം

മരിച്ചത് മുണ്ടൂർ യുവക്ഷേത്ര കോളജിലെ രണ്ടാം വർഷ ബിരുദ വിദ്യാർഥിനി ഗൗരി ജി. കൃഷ്ണ

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

പാലക്കാട്: ബസിൽ കയറുന്നതിനിടെ താഴെ വീണ ഷൂ എടുക്കാൻ ശ്രമിക്കുന്നതിനിടെ കാൽതെറ്റി വീണ് സ്വകാര്യ ബസ് ശരീരത്തിലൂടെ കയറിയിറങ്ങി കോളേജ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം. കോങ്ങാട് എൻഎസ്എസ് നഗർ കരുണയിൽ ഗോപീകൃഷ്ണൻ എം.പിയുടെയും ബീന എസ്സിന്റെയും മകൾ ഗൗരി ജി. കൃഷ്ണയാണ് മരിച്ചത്. മുണ്ടൂർ യുവക്ഷേത്ര കോളജിലെ രണ്ടാം വർഷ ബിഎസ്സി കെമിസ്ട്രി വിദ്യാർഥിനിയാണ്.

ബുധനാഴ്ച രാവിലെ കോങ്ങാടിനടുത്ത് ചെല്ലിക്കലിലാണ് അപകടം ഉണ്ടായത്. രാവിലെ കോളജിലേക്ക് പോകുന്നതിനായി ചെല്ലിക്കലിൽ വെച്ച് സ്വകാര്യ ബസ്സിൽ കയറുകയായിരുന്നു ഗൗരി. ഇതിനിടയിൽ ഒരു ഷൂ അഴിഞ്ഞ് റോഡിലേക്ക് വീണു. ബസ് മുന്നോട്ട് എടുക്കുന്ന സമയത്തായിരുന്നു ഇത്. താഴെ വീണ ഷൂ എടുക്കുന്നതിനായി വിദ്യാർഥിനി ബസ്സിൽ നിന്നും താഴേക്ക് ഇറങ്ങാൻ ശ്രമിക്കുകയും കാൽതെറ്റി റോഡിലേക്ക് വീഴുകയുമായിരുന്നു. ഈ സമയം വിദ്യാർഥിനിയുടെ ശരീരത്തിലൂടെ ബസിന്റെ പിൻചക്രം കയറിയിറങ്ങുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. സംഭവസ്ഥലത്തുതന്നെ വിദ്യാർഥിനി മരണപ്പെട്ടു. അപകടവിവരമറിഞ്ഞ് ഓടിക്കൂടിയ നാട്ടുകാരും പൊലീസും ചേർന്ന് തുടർനടപടികൾക്കായി മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

In a tragic accident near Kongad in Palakkad district, a 19-year-old college student lost her life after coming under the wheels of a moving private bus on Wednesday morning.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിന്‍ഡീസ് 'ഹോപ്'; നായകന്റെ കരുത്തില്‍ കരീബിയന്‍ പട, രാഹുലിന്റെ സെഞ്ച്വറി പാഴായി

മേക്കപ്പ് ആര്‍ട്ടിസ്റ്റ് മാഡ് സന്ധു വെടിയേറ്റ് കൊല്ലപ്പെട്ടു; മൃതദേഹം റോഡില്‍ രക്തത്തില്‍ കുളിച്ച നിലയില്‍

മന്ത്രി ഒജെ ജനീഷിനെ കരിങ്കൊടി കാട്ടി; ഫോട്ടോ സഹിതം പരാതി; താത്കാലിക ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ദുബൈ, ലണ്ടന്‍, ന്യൂയോര്‍ക്ക്, സിംഗപ്പൂര്‍, ടോക്യോ നഗരങ്ങളില്‍ 'കേരള ഡെസ്‌കുകള്‍'; ആഗോള നിക്ഷേപം കേരളത്തിലേക്ക്

'ചെങ്കൊടി പാറിയ മണ്ണാണ്, മലപ്പുറം മതേതരവാദികളുടെ പറുദീസ'; മറുപടിയുമായി കെടി ജലീല്‍