Panniyankara Toll Plaza 
Palakkad

ദേശീയപാത ടോൾ പിരിവിനെതിരെ പന്നിയങ്കരയിൽ കോൺഗ്രസ് പ്രതിഷേധം; ടോൾ പ്ലാസ ഉപരോധിച്ചു

ചർച്ചയെ തുടർന്ന് സമരം താൽക്കാലികമായി അവസാനിപ്പിച്ചു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

പാലക്കാട്: റോഡ് അറ്റകുറ്റപ്പണിയുടെ പേരിൽ ദേശീയപാത സ്ഥിരമായി അടച്ചിടുകയും എന്നാൽ ടോൾ പിരിവ് തുടരുകയും ചെയ്യുന്നതിനെതിരെ കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ പന്നിയങ്കര ടോൾ പ്ലാസ ഉപരോധിച്ചു. അറ്റകുറ്റപ്പണികൾ പൂർത്തിയാവുന്നത് വരെ ഇതുവഴിയുള്ള ഗതാഗതത്തിന് ടോൾ പിരിക്കരുതെന്നാണ് സമരക്കാരുടെ പ്രധാന ആവശ്യം. പ്രദേശവാസികൾക്ക് സൗജന്യ യാത്ര അനുവദിക്കാത്തതിനെതിരെയും ശക്തമായ പ്രതിഷേധമാണ് ഉയർന്നത്.

ദേശീയപാതയിലെ വടക്കഞ്ചേരി മേൽപ്പാലത്തിൽ അറ്റകുറ്റപ്പണിയുടെ പേരിൽ ഇതുവരെ 128-ഓളം തവണയാണ് റോഡ് അടച്ചിട്ടിരിക്കുന്നത്. ഈ സമയങ്ങളിൽ സർവീസ് റോഡുകളിലൂടെ ഗതാഗതം തിരിച്ചുവിടുന്നത് പൊതുവേ തിരക്കേറിയ ഈ റൂട്ടിൽ കനത്ത ഗതാഗതക്കുരുക്കിന് കാരണമാകുന്നുണ്ട്. ഇത് പ്രദേശവാസികളുടെ സാധാരണ ജീവിതത്തെയും ബാധിക്കുന്നു. ഈ സാഹചര്യത്തിലാണ് റോഡ് പണി പൂർത്തിയാവുന്നത് വരെ ടോൾ പിരിക്കാൻ അനുവദിക്കില്ലെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ ടോൾ പ്ലാസ ഉപരോധിച്ചത്. സമരക്കാരെ പൊലീസ് തടഞ്ഞു.

ജനങ്ങൾക്ക് ടോൾ പ്ലാസയിൽ ഒരു സൗകര്യവും ഒരുക്കാതെ എംപിയും എംഎൽഎയും കേന്ദ്രമന്ത്രി സുരേഷ് ഗോപിയും കരാറുകാരുമായി ഒത്തുകളിച്ച് കൊള്ള നടത്തുകയാണെന്ന് സമരത്തിന് നേതൃത്വം നൽകിയ പാളയം പ്രദീപ് ആരോപിച്ചു. തുടർന്ന് ടോൾ പ്ലാസ അധികൃതരുമായി നടത്തിയ ചർച്ചയിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായെങ്കിലും, ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയെ തുടർന്ന് സമരം താൽക്കാലികമായി അവസാനിപ്പിക്കുകയായിരുന്നു. റോഡ് പണി ഉടൻ പൂർത്തിയാക്കുമെന്ന് ടോൾ പ്ലാസ അധികൃതർ സമരക്കാർക്ക് ഉറപ്പുനൽകി.

Congress workers led a protest by blockading the Panniyankara toll plaza, condemning the collection of tolls despite frequent road closures for repairs without providing proper facilities or toll exemptions for local

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എന്താണ് ഈ കേസില്‍ ഇത്ര പ്രത്യേകത?, എന്താണ് ഇതിനകത്തെ ഗുരുതര കുറ്റകൃത്യം?; ചേരാനെല്ലൂര്‍ കേസില്‍ 17കാരന്റെ ജാമ്യം തുടരും

നെതന്യാഹുവിന് തിരിച്ചടി, പ്രധാനമന്ത്രി സ്ഥാനത്തേക്ക് പിന്തുണയ്ക്കില്ലെന്ന് സഖ്യകക്ഷി; ഐസന്‍കോട്ടിനെ പിന്തുണച്ച് പലസ്തീന്‍ അതോറിറ്റി

ത്രിശൂലം, പാമ്പുകൾ, അസുരന്മാർ; 130 ലധികം സ്വർണം പൂശിയ ആഭരണങ്ങൾ, 13 ലുക്കുകൾ; യഷിന്റെ രാവണന് പിന്നിൽ

പ്രതിഫലം 7 കോടി കുറച്ച് സണ്‍റൈസേഴ്സ് താരം സൂപ്പര്‍ കിങ്സിലേക്ക്; 4 താരങ്ങളെ പരസ്പരം കൈമാറും

ഫുള്‍ടൈം യാത്രക്കാര്‍; തിരുവനന്തപുരം - മംഗളൂരു വന്ദേഭാരത് ഓട്ടം 'സൂപ്പര്‍ ഹിറ്റ്' ; രാജ്യത്ത് ഒന്നാമത്