Panniyankara Toll Plaza Protest 
Palakkad

നാലുചക്ര ഓട്ടോറിക്ഷകൾക്ക് ടോൾ ഇളവ് വേണം: പന്നിയങ്കര ടോൾ പ്ലാസയിൽ ഉപരോധ സമരം

സൗജന്യ പാസ് അനുവദിച്ചില്ലെങ്കിൽ സമരം ശക്തമാക്കുമെന്ന് മുന്നറിയിപ്പ്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

വടക്കഞ്ചേരി:സാധാരണ ഓട്ടോറിക്ഷകൾക്ക് അനുവദിക്കുന്ന സൗജന്യ ടോൾ പാസ് നാലുചക്ര ഓട്ടോറിക്ഷകൾക്കും അനുവദിക്കണമെന്നാവശ്യപ്പെട്ട് പന്നിയങ്കര ടോൾ പ്ലാസയിൽ ഉപരോധ സമരം. പന്തലാംപാടം സംയുക്ത സമരസമിതിയുടെയും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി (കെവിവിഇഎസ്) വടക്കഞ്ചേരി യൂണിറ്റിന്റെയും നേതൃത്വത്തിലായിരുന്നു സമരം.

ചൊവ്വാഴ്ച രാവിലെ പത്തു മണിയോടെ ടോൾ പ്ലാസയിലെത്തിയ സമരക്കാർ ആറോളം ട്രാക്കുകൾക്ക് മുന്നിലായി നാലുചക്ര ഓട്ടോറിക്ഷകൾ കുറുകെയിട്ട് ഗതാഗതം തടസ്സപ്പെടുത്തുകയായിരുന്നു. ഇതോടെ ദേശീയപാതയിൽ വാഹനങ്ങളുടെ നീണ്ട നിര രൂപപ്പെടുകയും ഗതാഗതം സ്തംഭിക്കുകയും ചെയ്തു. തുടർന്ന് വടക്കഞ്ചേരി പൊലീസ് സ്ഥലത്തെത്തി സമരക്കാരുമായി ചർച്ച നടത്തിയാണ് ഭാഗികമായി വാഹനങ്ങൾ കടത്തിവിട്ടത്. ഒരു മണിക്കൂറോളം നീണ്ട ഉപരോധത്തിനൊടുവിൽ പ്രവർത്തകർ താൽക്കാലികമായി സമരം അവസാനിപ്പിച്ചു.

പ്രദേശവാസികളുടെ സൗജന്യ ടോൾ പാസ് പുതുക്കൽ നടപടികൾ ഒറ്റത്തവണയായി മാറ്റുക, ഒന്നിലധികം വാഹനങ്ങളുള്ള നാട്ടുകാർക്ക് ന്യായമായ സൗജന്യ പാസ് നൽകുക, പുതിയതും പഴയതുമായ വാഹനങ്ങളുടെ പാസ് അപേക്ഷകൾ കാലതാമസമില്ലാതെ വേഗത്തിൽ തീർപ്പാക്കുക, നാലുചക്ര ഓട്ടോറിക്ഷകൾക്ക് അർഹമായ സൗജന്യ പാസ് ഉടൻ അനുവദിക്കുക എന്നീ പ്രധാന ആവശ്യങ്ങളാണ് സമരസമിതി മുന്നോട്ടുവെച്ചത്. ന്യായമായ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ വരും ദിവസങ്ങളിൽ ടോൾ പ്ലാസ കേന്ദ്രീകരിച്ച് അനിശ്ചിതകാല പ്രക്ഷോഭം ആരംഭിക്കുമെന്നും നേതാക്കൾ മുന്നറിയിപ്പ് നൽകി.

ഉപരോധ സമരത്തിൽ പന്തലാംപാടം സംയുക്ത സമരസമിതി കൺവീനർ ജോർസി ജോസഫ് അധ്യക്ഷത വഹിച്ചു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വടക്കഞ്ചേരി യൂണിറ്റ് സെക്രട്ടറി സിജു എം.ടി. സമരം ഉദ്ഘാടനം ചെയ്തു. പന്തലാംപാടം സംയുക്ത സമരസമിതി നേതാവ് സുരേന്ദ്രൻ സി.സി. സ്വാഗതവും ഗംഗാധരൻ വി. നന്ദിയും പറഞ്ഞു.

Demanding the extension of toll exemptions to four-wheeled autorickshaws on par with conventional three-wheelers, the Samyuktha Samara Samithi and the Kerala Vyapari Vyavasayi Ekopana Samithi (KVVES) Vadakkencherry unit staged an intense blockade at the Panniyankara toll plaza on Tuesday

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാന സെക്രട്ടറിയെ ശാസിച്ചോ? പറയേണ്ടതേ പറയൂ എന്ന് എംവി ഗോവിന്ദന്‍

'ഇമ്രാൻ ഖാൻ മരിക്കും, രക്ഷിക്കു'... സർക്കാരിന് കത്തയച്ച് 7 ഓസ്ട്രേലിയൻ ക്യാപ്റ്റൻമാർ

നോർക്ക റൂട്ട്സിൽ വിഡിയോ എഡിറ്റർ കം ഗ്രാഫിക് ഡിസൈനർ ഒഴിവ്

മനസ്സും ശരീരവും ശാന്തമാകും, പാദങ്ങൾ ചൂടുവെള്ളത്തിൽ മുക്കിവയ്ക്കുമ്പോൾ ഇങ്ങനൊന്ന് ചെയ്തു നോക്കൂ

'ഇവർ ​ഗണേശ പൂജയ്ക്ക് അല്ലേ വന്നത്, അല്ലാതെ റാംപ് വാക്കിനല്ലല്ലോ ?'; വസ്ത്രധാരണത്തിന്റെ പേരിൽ ദിഷ പഠാനിക്ക് വിമർശനം