Sunny Joseph @ Peringalkuthu 
Thrissur

അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയെക്കുറിച്ച് വീണ്ടും ചിന്തിക്കേണ്ടിവരും: സൂചന നൽകി മന്ത്രി സണ്ണി ജോസഫ്

തീരുമാനത്തിന് രാഷ്ട്രീയ സമാവായവും കൂട്ടായ തീരുമാനവും വേണം; പെരിങ്ങൽകുത്ത് സന്ദർശനത്തിന് ശേഷമായിരുന്നു പ്രതികരണം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

തൃശ്ശൂർ: വിവാദങ്ങളിൽപെട്ട് നീണ്ടുപോയ അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയെക്കുറിച്ച് സംസ്ഥാനത്തിന് വീണ്ടും ചിന്തിക്കേണ്ടി വരുമെന്ന് മന്ത്രി സണ്ണി ജോസഫ്. തൃശ്ശൂർ പെരിങ്ങൽകുത്ത് ഡാമിൽ സന്ദർശനം നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് മന്ത്രി നിർണ്ണായക സൂചന നൽകിയത്. എന്നാൽ പദ്ധതിയുമായി ബന്ധപ്പെട്ട് തനിക്ക് ഒറ്റയ്ക്ക് തീരുമാനം എടുക്കാൻ ആകില്ലെന്നും, കൃത്യമായ രാഷ്ട്രീയ തീരുമാനവും സർക്കാരിന്റെ കൂട്ടായ നിലപാടുകളും ആവശ്യമാണെന്നും മന്ത്രി വ്യക്തമാക്കി.

കേരളത്തിന് ഭാവിയിൽ കൂടുതൽ വൈദ്യുതി ഉൽപ്പാദിപ്പിക്കേണ്ടത് അത്യാവശ്യമാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. പെരിങ്ങൽകുത്ത് ഡാമിലെ പവർഹൗസിൽ നിലവിൽ 24 മെഗാവാട്ട് ശേഷിയുള്ള ഒരു പവർ പ്ലാന്റാണ് പ്രവർത്തിക്കുന്നത്. ഇതിന്റെ ശേഷി 48 മെഗാവാട്ടായി ഉയർത്തുന്നതിനുള്ള പ്രായോഗിക സാധ്യതകളും മന്ത്രി സന്ദർശനവേളയിൽ വിലയിരുത്തി.വൈദ്യുതി മേഖലയിലെ പ്രതിസന്ധികൾ പരിഹരിക്കാൻ കൂടുതൽ ജലവൈദ്യുത പദ്ധതികൾ കണ്ടെത്തേണ്ടതിന്റെ ആവശ്യകതയും മന്ത്രി ഊന്നിപ്പറഞ്ഞു.

Electricity Minister Sunny Joseph has hinted at reconsidering the long-pending Athirappilly Hydroelectric Project, stating that collective political consensus and advanced technologies are needed to fully utilize river water for power generation in the state.

ആശ്വാസം, മഴയുടെ തീവ്രത കുറയുന്നു; അഞ്ചു ജില്ലകളില്‍ ഓറഞ്ച് അലർട്ട്, ശനിയാഴ്ച വരെ ജാഗ്രത

വിവാഹത്തിന് യുവതികള്‍ക്ക് സ്വര്‍ണ നാണയം, ജെന്‍സി വിദ്യാര്‍ഥികള്‍ക്ക് സൈക്കിളും ഹെല്‍മറ്റും; ജനകീയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാരിന്റെ ആദ്യ ബജറ്റ്

'അണ്ണനും അണ്ണിയും എന്‍ ഉയിര്‍ ഡാ...'; ഉദയനിധിയുടെ അറസ്റ്റിന് പിന്നാലെ ട്രോള്‍ വിഡിയോയില്‍ കമന്റുമായി ധ്യാന്‍

മഴവെള്ളത്തിൽ ഇറങ്ങുന്നതിന് മുൻപ്, 'ഡോക്സിസൈക്ലിൻ' നിർബന്ധമായും കഴിക്കണം, എലിപ്പനിയെ എങ്ങനെ ചെറുക്കാം

സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ വധിക്കാൻ ശ്രമിച്ച കേസ്: എസ്‌ഡിപിഐ പ്രവർത്തകർക്ക് 18 വർഷം തടവും 9 ലക്ഷം രൂപ പിഴയും