​ഗുരുവായൂർ ക്ഷേത്രം ഫയല്‍
Thrissur

ഓഡിറ്റോറിയം വാടക വർദ്ധന പിൻവലിച്ച് ഗുരുവായൂർ ദേവസ്വം ; പഴയ നിരക്കായ 5,900 രൂപ തുടരും

പുതിയ നിരക്ക് അടച്ച് ബുക്ക് ചെയ്തവരുടെ അധിക തുക തിരികെ നൽകും.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം ഓഡിറ്റോറിയങ്ങളുടെ വാടക വർദ്ധനവ് ഭരണസമിതി പിൻവലിച്ചു. ഇന്ന് ചേർന്ന ദേവസ്വം ഭരണസമിതി യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം ഉണ്ടായത്. മേൽപ്പത്തൂർ ഓഡിറ്റോറിയത്തിനും ശ്രീ ഗുരുവായൂരപ്പൻ ഓഡിറ്റോറിയത്തിനും ഏർപ്പെടുത്തിയിരുന്ന ഉയർന്ന നിരക്ക് ഒഴിവാക്കി, പഴയ നിരക്കായ 5,900 രൂപയായി തന്നെ നിലനിർത്താൻ തീരുമാനിക്കുകയായിരുന്നു.

നേരത്തെ വാടക 11,800 രൂപയായി ഉയർത്തിയത് വലിയ തോതിലുള്ള പ്രതിഷേധങ്ങൾക്ക് കാരണമായിരുന്നു. തുടർന്നാണ് ഭരണസമിതി പുനഃപരിശോധന നടത്തി നിരക്ക് പഴയതുപോലെ കുറച്ചത്. കൂടാതെ, പുതിയ നിരക്കായ 11,800 രൂപ അടച്ച് ഇതിനകം ഓഡിറ്റോറിയം ബുക്ക് ചെയ്തവരുടെ അധിക തുക തിരിച്ചു നൽകുമെന്നും ദേവസ്വം അധികൃതർ അറിയിച്ചിട്ടുണ്ട്.

The Guruvayur Devaswom managing committee has decided to roll back the recent auditorium rent hike following strong protests

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ജൂനിയറായ ആ നേതാക്കള്‍ക്ക് സതീശന്‍ വഴങ്ങി, ഞാന്‍ പുറത്തായി: അഡ്വ. ദീപ്തി മേരി വര്‍ഗ്ഗീസ്

'12.50 രൂപക്ക് വൈദ്യുതി നൽകാമെന്ന് ഹിമാചൽ ഉറപ്പ് നൽകിയിട്ടില്ല; ഇല്ലാത്ത കരാർ നിർദേശം പ്രതിപക്ഷ നേതാവിനെ എങ്ങിനെ ലഭിച്ചു': മുഖ്യമന്ത്രി

മലയാളി വിദ്യാര്‍ഥിനി ദുബൈയില്‍ വാഹനാപകടത്തില്‍ മരിച്ചു

സ്വാമി ഋതംബരാനന്ദ ശിവഗിരി മഠം ട്രസ്റ്റിന്റെ പുതിയ പ്രസിഡന്റ്; സ്വാമി വിശുദ്ധാനന്ദ ജനറല്‍ സെക്രട്ടറി

‘ശാരീരികമായി തളർന്നുപോയ പല ഘട്ടങ്ങളിലും അവൾ കൈപിടിച്ചു കൂടെനിന്നു’; മമിതയെക്കുറിച്ച് അനശ്വര രാജൻ