Thrissur KSEB Rescue 
Thrissur

പോസ്റ്റിൽ കയറിയപ്പോൾ തലകറക്കം; കെഎസ്ഇബി ജീവനക്കാരന് രക്ഷകരായി സഹപ്രവർത്തകനും അഗ്നിരക്ഷാസേനയും

തൃശ്ശൂർ പാണഞ്ചേരിയിൽ കെഎസ്ഇബി അറ്റകുറ്റപ്പണിക്കിടെ നാടകീയ രംഗങ്ങൾ

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

തൃശ്ശൂർ: തൃശ്ശൂർ പാണഞ്ചേരിയിൽ വൈദ്യുതി ലൈനിലെ അറ്റകുറ്റപ്പണികൾക്കായി പോസ്റ്റിൽ കയറിയ കെഎസ്ഇബി കരാർ ജീവനക്കാരന് പെട്ടെന്ന് തലകറക്കം അനുഭവപ്പെട്ടതിനെ തുടർന്ന് നാട്ടുകാരെയും സഹപ്രവർത്തകരെയും ആശങ്കയിലാഴ്ത്തി നാടകീയ രംഗങ്ങൾ. പാണഞ്ചേരി പഞ്ചായത്തിലെ മഞ്ഞക്കുന്ന് എന്ന സ്ഥലത്താണ് സംഭവം നടന്നത്. കെഎസ്ഇബി കരാർ ജീവനക്കാരനായ 21 വയസ്സുള്ള അരുണിനാണ് ജോലിയിൽ ഏർപ്പെട്ടിരിക്കെ പെട്ടെന്ന് ദേഹാസ്വാസ്ഥ്യവും തലകറക്കവും ഉണ്ടായത്.

അരുൺ പോസ്റ്റിൽ വെച്ച് കുഴഞ്ഞുപോകുന്നത് കണ്ട് അപകടാവസ്ഥ പെട്ടെന്ന് തിരിച്ചറിഞ്ഞ കൂടെയുണ്ടായിരുന്ന മറ്റൊരു ജീവനക്കാരൻ ഉടൻ തന്നെ പോസ്റ്റിലേക്ക് വലിഞ്ഞുകയറി. അരുൺ താഴേക്ക് വീഴാതെ ഇദ്ദേഹം പോസ്റ്റിൽ തന്നെ സുരക്ഷിതമായി ചേർത്തുപിടിച്ചു നിർത്തുകയായിരുന്നു. ഇരുവരും പോസ്റ്റിൽ കുടുങ്ങിയതോടെ ഉടൻ തന്നെ നാട്ടുകാരും കെഎസ്ഇബി അധികൃതരും തൃശ്ശൂർ ഫയർ സ്റ്റേഷനിൽ വിവരമറിയിച്ചു.വിവരമറിഞ്ഞ് തൃശ്ശൂർ നിലയത്തിൽ നിന്ന് അഗ്നിരക്ഷാസേന അംഗങ്ങൾ സ്ഥലത്തേക്ക് കുതിച്ചെത്തി. സേനയുടെ പ്രത്യേക ഏണി ഉപയോഗിച്ച് രണ്ടുപേരെയും സുരക്ഷിതമായി താഴെയിറക്കുകയായിരുന്നു.

സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ബിനു എസ്.ആറിന്റെ നേതൃത്വത്തിലാണ് ജീവനക്കാരെ രക്ഷപ്പെടുത്തിയത്. ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ കൃഷ്ണപ്രസാദ് സി.എസ്, മഹേഷ്‌ എം, ദിനേശ് ബി, ആദർശ് സി.ജി, സുബൈർ എസ്, ഷജിൻ എസ്, ഹോം ഗാർഡ് രാജൻ എം എന്നിവർ ചേർന്നാണ് സമയോചിതമായ രക്ഷാപ്രവർത്തനം നടത്തിയത്. താഴെയിറക്കിയ അരുണിന് പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം വിദഗ്ധ പരിശോധനയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി.

A 21-year-old KSEB contract laborer, Arun, who experienced a sudden bout of dizziness while climbing an electric pole for maintenance work at Manjakunnu in Thrissur, was successfully rescued through a joint effort by a coworker and the fire force.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീര്യം കുറഞ്ഞതും കൂടിയതുമായ മദ്യം വിൽക്കരുത് എന്ന് തന്നെയാണ് ലീഗ് നിലപാട്: സാദിഖലി ശിഹാബ് തങ്ങൾ

നിര്‍ണായക വിഷയങ്ങളില്‍ പാര്‍ട്ടിയില്‍ ചര്‍ച്ച വേണം; അടിയന്തരമായി നേതൃയോഗം വിളിക്കണം; കെപിസിസി അധ്യക്ഷന് കത്ത്

വിറ്റാമിൻ ഡി കുറവാണോ? മഴക്കാലത്ത് ഈ ലക്ഷണങ്ങൾ അവഗണിക്കരുത്

'എംഡിഎംഎ തിന്നാൻ കൊടുത്തു എന്നൊക്കെ പ്രചരിപ്പിച്ചു, റസൂൽ പൂക്കുട്ടിയുടെ ഭാര്യ അറിയാതിരിക്കാൻ കരുവാക്കി'; സജ്നക്കെതിരെ ദിയ സന

'നിന്റെ മാമനല്ലല്ലോ, എന്റെ ചേട്ടനല്ലേ, എല്ലാര്‍ക്കും അറിയാം കാര്യം'; വിമര്‍ശിച്ചവന് എംജിയുടെ മാസ് മറുപടി