Karuvannur Pothottonam Festival 
Thrissur

കാർഷികപ്പെരുമയുടെ നേർക്കാഴ്ചയായി കരുവന്നൂർ പോത്തോട്ടോണം|VIDEO

നാടിന്റെ ഐശ്വര്യത്തിനും കന്നുകാലികളുടെ സംരക്ഷണത്തിനുമായി അപൂർവ്വ ആചാരം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

തൃശൂർ: കാർഷിക സംസ്കാരത്തിന്റെയും പ്രാചീന ദ്രാവിഡാചാരങ്ങളുടെയും സവിശേഷമായ കൂടിച്ചേരലായ പ്രസിദ്ധമായ പോത്തോട്ടോണം കരുവന്നൂർ വെട്ടുകുന്നത്തുകാവ് ഭഗവതീക്ഷേത്രത്തിൽ ഭക്തിസാന്ദ്രമായ ചടങ്ങുകളോടെ നടന്നു. സാധാരണയായി കന്നിമാസത്തിലെ തിരുവോണ നാളിലാണ് ഈ ചടങ്ങ് നടത്താറുള്ളതെങ്കിലും ഇത്തവണ മകം നാളിലാണ് പോത്തോട്ടോണം അരങ്ങേറിയത്. നാടിന്റെ കാർഷിക അഭിവൃദ്ധിക്കും കന്നുകാലികളെ രോഗപീഡകളിൽ നിന്ന് സംരക്ഷിക്കുന്നതിനുമായി കർഷക സമൂഹം കാലങ്ങളായി കൊണ്ടാടുന്ന പരമ്പരാഗത കാർഷികോത്സവമാണിത്.

ഗ്രാമീണ ഗാനങ്ങളുടെ അകമ്പടിയോടെ ചെണ്ട, മരം, പറ, ചെറുകുഴൽ തുടങ്ങിയ വാദ്യമേളങ്ങൾ ചടങ്ങുകൾക്ക് ഉത്സവച്ചായ പകർന്നു. ഏഴു ദിവസം മുൻപ് ക്ഷേത്രത്തിൽ പോത്തുകൾക്കായി പ്രത്യേക പൂജകൾ നടത്തി, ഉടമകൾ വ്രതമെടുത്ത് പോത്തിനെ മൂളിക്കുന്ന ചടങ്ങോടെയാണ് ആഘോഷങ്ങൾക്ക് തുടക്കമായത്. തുടർന്ന് ചിട്ടയായ വ്രതശുദ്ധിയോടെ കർഷകർ പോത്തുകളെയും കൊണ്ട് ക്ഷേത്രാങ്കണത്തിലേക്ക് എത്തിച്ചേർന്നു. മൂർക്കനാട്, പുറത്താട്, തേലപ്പിള്ളി, തളിയക്കോണം, മാടായിക്കോണം, മാപ്രാണം, കരുവന്നൂർ തുടങ്ങി വിവിധ ദേശങ്ങളിൽ നിന്നെത്തിച്ച പോത്തുകൾ ദേവിക്ക് മുന്നിൽ ആർത്തോട്ടം നടത്തിയ ശേഷമാണ് പ്രധാന ചടങ്ങുകളിലേക്ക് കടന്നത്.

നെല്ലിൻ കറ്റകൾക്ക് മുകളിൽ തയ്യാറാക്കിയ പോത്തോട്ടക്കല്ലിൽ ചടങ്ങുകളുടെ പാരമ്പര്യ അവകാശിയായ വള്ളുവോൻ ഉപവിഷ്ടനായി. തുടർന്ന് വള്ളുവോന്റെ കൽപ്പന പ്രകാരം പോത്തുകൾ തറയ്ക്ക് ചുറ്റും മൂന്ന് പ്രദക്ഷിണം വെച്ച് തങ്ങളുടെ കായികശക്തി തെളിയിച്ചു. ഉരുക്കളുടെ ഈ കരുത്ത് അടുത്ത ഒരാണ്ട് കാലം ദേശത്തിന് സർവ്വവിധ സംരക്ഷണവും നൽകുമെന്ന് ഭഗവതിയുടെ പ്രതിനിധിയായ വെളിച്ചപ്പാട് കൽപ്പിച്ചു നൽകിയതോടെയാണ് ആചാരങ്ങൾ പൂർണ്ണമായത്. പങ്കെടുത്ത മുഴുവൻ ദേശക്കാർക്കും ക്ഷേത്രത്തിൽ നിന്ന് പുടവയും ദക്ഷിണയും നൽകി ആദരിച്ചു. കഴിഞ്ഞ ഒരു വർഷക്കാലം കർഷകർക്കിടയിലുണ്ടായ എല്ലാവിധ തർക്കങ്ങളും പിണക്കങ്ങളും ഒത്തുതീർപ്പാക്കി പരസ്പര സൗഹൃദം പുതുക്കുന്നു എന്നതും ഈ ഉത്സവത്തിന്റെ പ്രത്യേകതയാണ്.

Pothottonam, a rare and vibrant agricultural festival steeped in Dravidian traditions, was celebrated with traditional fervor at Karuvannur Vettukunnathukavu Bhagavathy Temple in Thrissur, where farmers paraded their buffaloes to seek blessings for agrarian prosperity and livestock protection.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിഖ്യാത നടന്‍ നാനാ പടേക്കര്‍ അന്തരിച്ചു

സ്വര്‍ണവിലയില്‍ മാറ്റമില്ല; 1,10,000ല്‍ താഴെ തന്നെ

CA/CMA വിദ്യാർഥികൾക്ക് അവസരം; ന്യൂക്ലിയർ പവർ കോർപ്പറേഷനിൽ 51 ഒഴിവ്

'എന്റെ സ്‌നേഹാലിംഗനം; ലിയോ, നിങ്ങള്‍ രാജ്യത്തിനായി നിലകൊണ്ടത് ചരിത്രത്തില്‍ എന്നും ഓര്‍മിക്കപ്പെടും'; ക്രിസ്റ്റ്യാനോ

'ഇഷ്ട വസ്ത്രം മൗലികാവകാശം'; സ്കൂളില്‍ അധ്യാപികയ്ക്ക് ചുരിദാര്‍ ധരിച്ചു വരാമെന്ന് ഹൈക്കോടതി