Thrissur Koorkkanchery Gold Robbery 
Thrissur

തൃശൂരിൽ വൻ കവർച്ച: അടച്ചിട്ട വീട് കുത്തിത്തുറന്ന് 55 പവൻ കവർന്നു

മകന്റെ ശസ്ത്രക്രിയക്കായി കുടുംബം എറണാകുളത്തായിരുന്നു; രാവിലെ തിരിച്ചെത്തിയപ്പോൾ വാതിൽ തകർത്ത നിലയിൽ

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂർ: തൃശൂർ നഗരത്തിൽ ആളില്ലാത്ത വീട് കുത്തിത്തുറന്ന് വൻ കവർച്ച. കൂർക്കഞ്ചേരി സ്വദേശി ഹസൻ അലിയുടെ വീട്ടിൽനിന്ന് 55 പവൻ സ്വർണ്ണാഭരണങ്ങളാണ് കവർന്നത്. വീടിന്റെ മുൻവാതിൽ തകർത്താണ് മോഷ്ടാവ് അകത്തുകടന്നത്. തിങ്കളാഴ്ച രാവിലെ കുടുംബം വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് കവർച്ചാ വിവരം പുറത്തറിയുന്നത്.

മകന്റെ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് ഹസൻ അലിയും കുടുംബവും കഴിഞ്ഞ ഒരാഴ്ചയായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു. ഈ ദിവസങ്ങളിൽ വീട് അടച്ചിട്ടിരിക്കുകയായിരുന്നു. ഇന്ന് രാവിലെ എറണാകുളത്തുനിന്ന് കൂർക്കഞ്ചേരിയിലെ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് വീടിന്റെ മുൻവാതിൽ തകർത്ത നിലയിൽ കാണുന്നത്. തുടർന്ന് അകത്തു കയറി നടത്തിയ പരിശോധനയിലാണ് അലമാരകളിൽ സൂക്ഷിച്ചിരുന്ന 55 പവനോളം സ്വർണ്ണാഭരണങ്ങൾ മോഷണം പോയതായി വ്യക്തമായത്.

വിവരമറിഞ്ഞയുടൻ തൃശൂർ സിറ്റി പൊലീസ് കമ്മീഷണറുടെ പ്രത്യേക സ്ക്വാഡും നെടുപുഴ പൊലീസും സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി. വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചു. വീട്ടിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ പുലർച്ചെ ഒന്നരയോടെ ഒരാൾ മതിൽ ചാടിക്കടന്ന് വീട്ടുപറമ്പിലേക്ക് എത്തുന്നതായി പതിഞ്ഞിട്ടുണ്ട്. കുടുംബം സ്ഥലത്തില്ലെന്ന വിവരം മനസ്സിലാക്കി പ്രദേശത്തെക്കുറിച്ച് ധാരണയുള്ളവരാണോ കൃത്യത്തിന് പിന്നിലെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും സമീപത്തെ മൊബൈൽ ടവർ ലൊക്കേഷനുകൾ കേന്ദ്രീകരിച്ചും അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.

In a daring housebreak in Thrissur city, burglars broke open a locked residence at Koorkkanchery and decamped with 55 sovereigns of gold jewellery

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷൂട്ടിങില്‍ ഇന്ത്യക്ക് വീണ്ടും തിളക്കം, ഇരട്ട മെഡല്‍; വെള്ളിയും വെങ്കലവും

സ്മാര്‍ട്ട്‌ഫോണ്‍ പഴ്‌സായി ഉപയോഗിക്കുന്നവരാണോ? ബാക്ക്കവറില്‍ ഈ സാധനങ്ങള്‍ സൂക്ഷിക്കരുത് !

സുരക്ഷാവഴികളിലെ വിശ്വസ്തർ പടിയിറങ്ങുന്നു: കാസർകോട് ജില്ലാ പൊലീസ് K9 സ്ക്വാഡിലെ 'ബഡ്ഡി'ക്കും 'കാമി'ക്കും വിരമിക്കൽ

ആന്റോയുടെ വീട് 'ഹോം സ്‌റ്റേ' ആക്കാന്‍ അപേക്ഷ, 'സ്റ്റോപ്പ് മെമ്മോ'; വാഴവറ്റയിലെ വീട്ടിലെ സിസിടിവി ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്‌തെന്ന് എക്‌സൈസ്

വിരമിച്ചപ്പോൾ തുടങ്ങിയ വർണപ്രപഞ്ചം: മൂന്ന് കൂട്ടുകാരികളുടെ 'എക്സ്റ്റോറിക്ക' ചിത്രപ്രദർശനം വിസ്മയമാകുന്നു