File Photo പൂമല ഡാo
Thrissur

പൂമല ഡാമില്‍ ജലനിരപ്പ് ഉയരുന്നു; ഷട്ടറുകള്‍ തുറക്കാന്‍ അനുമതി, ജാഗ്രതാ നിര്‍ദേശം

മുളങ്കുന്നത്തുകാവ്, കോലഴി പഞ്ചായത്തുകളിലുള്ളവര്‍ ജാഗ്രത പാലിക്കണം

Author : സമകാലിക മലയാളം ഡെസ്ക്

തൃശ്ശൂര്‍: പൂമല ഡാമിലെ ജലനിരപ്പ് സംഭരണശേഷിയോട് അടുത്തുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍, ഡാമില്‍ നിന്നുമുള്ള അധികജലം പുറത്തേക്ക് ഒഴുക്കിവിടാന്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്സന്‍ കൂടിയായ ജില്ലാ കലക്ടര്‍ അനുമതി നല്‍കി. നിലവില്‍ 26 അടിയിലെത്തിയ ജലനിരപ്പ് 28 അടിക്ക് മുകളിലായാല്‍ ആവശ്യമായ മുന്നറിയിപ്പുകള്‍ നല്‍കി രാവിലെ പത്തിനും വൈകിട്ട് നാലിനും ഇടയില്‍ ഷട്ടറുകള്‍ തുറക്കാനാണ് അനുമതി നല്‍കിയത്.

ഡാമില്‍ നിന്നും പുറത്തേക്ക് ഒഴുകുന്ന വെള്ളം മലവായ് തോട് വഴി പുഴയ്ക്കല്‍ തോട്ടിലേക്കും എത്തിച്ചേരുന്നതിനാല്‍ മുളങ്കുന്നത്തുകാവ്, കോലഴി എന്നീ ഗ്രാമപഞ്ചായത്തുകളിലുള്ളവര്‍ ജാഗ്രത പാലിക്കണം. അതിനാല്‍ പൊതുജനങ്ങള്‍ തോടുകളിലും പുഴകളിലും ഇറങ്ങുന്നതിനും, കുളിക്കുന്നതിനും, ഫോട്ടോ എടുക്കുന്നതിനും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പുഴയിലെ മത്സ്യബന്ധനത്തിനും കര്‍ശന വിലക്കുണ്ട്.

Water level rising at Poomala Dam; alert issued

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അമ്മ അഡ്‌ഹോക് കമ്മിറ്റിയ്ക്ക് താല്‍ക്കാലിക വിലക്ക്: ശ്വേതയ്ക്ക് തുടരാമെന്നും കോടതി

പഴയ അഞ്ചാം ക്ലാസുകാരന്‍ മന്ത്രിയായി സ്‌കൂളില്‍; കുട്ടികള്‍ക്ക് കൗതുകമായി എന്‍ ഷംസുദ്ധീന് സ്വീകരണം

'ചില പാരമ്പര്യങ്ങള്‍ കാലാതീതമാണ്, ക്ലാസ് മുറിയില്‍ പഠിക്കുന്നത് മാത്രമല്ല വിദ്യാഭ്യാസം'; വിഡിയോ പങ്കുവച്ച് രാജീവ് ചന്ദ്രശേഖര്‍

'ലഹരിക്കെതിരെ പോരാടും', സിബിഐ അന്വേഷണമില്ല, ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം നീളും... ഇന്നത്തെ 5 പ്രധാന വാർത്തകൾ

ജയ് ശ്രീരാമിന് മറുപടിയില്ല, ആപ്പിള്‍ സിരി 'ഹിന്ദുവിരുദ്ധ ജിഹാദി'; പ്രതിഷേധവുമായി വിഎച്ച്പി