വയനാട്: കൽപറ്റയിലെ സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിലെ നൂറോളം വിദ്യാർഥികൾക്ക് പനിയും ഛർദ്ദിയും ബാധിച്ചതിനെ തുടർന്ന് സ്കൂളിന് ഒരു ആഴ്ചത്തേക്ക് അവധി പ്രഖ്യാപിച്ചു. വിവിധ ആശുപത്രികളിൽ ചികിത്സ തേടിയ വിദ്യാർഥികളുടെ ആരോഗ്യനില കണക്കിലെടുത്തും രോഗവ്യാപനം തടയുന്നതിനുമാണ് ആരോഗ്യ വകുപ്പിന്റെ നിർദ്ദേശപ്രകാരം സ്കൂൾ താൽക്കാലികമായി അടച്ചത്.
വിദ്യാർഥികൾക്ക് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് ആരോഗ്യ വകുപ്പ് സംഘം സ്കൂളിലെത്തി പരിശോധന നടത്തുകയായിരുന്നു. കൽപറ്റ ജനറൽ ആശുപത്രി റെസിഡന്റ് മെഡിക്കൽ ഓഫീസർ ഡോ. ശ്യാമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്. ഹെൽത്ത് ഇൻസ്പെക്ടർ പി.എ. നവാസ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ സുരേഷ് കുമാർ, ബിബിൻ വർഗ്ഗീസ് എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.
സ്കൂളിൽ നടത്തിയ പരിശോധനയിൽ പരിസരത്തെ കിണറും കുടിവെള്ള ടാങ്കുകളും ശരിയായ രീതിയിൽ ക്ലോറിനേറ്റ് ചെയ്ത് അണുവിമുക്തമാക്കിയിട്ടില്ലെന്ന് കണ്ടെത്തി. ഇതിനെതുടർന്നാണ് കുട്ടികളുടെ സുരക്ഷ മുൻനിർത്തി സ്കൂൾ ഒരു ആഴ്ചത്തേക്ക് അടച്ചിടാനും ക്യാമ്പസും കുടിവെള്ള സ്രോതസ്സുകളും പൂർണ്ണമായും ശുചീകരിച്ച് അണുവിമുക്തമാക്കാനും ആരോഗ്യ വകുപ്പ് അധികൃതർ നിർദ്ദേശം നൽകിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates