കാസര്‍കോട്: അശ്ലീല വീഡിയോ പുറത്തുവന്നെന്ന പരാതിയെ തുടര്‍ന്ന് കാസര്‍കോട് യൂത്ത് കോണ്‍ഗ്രസ് നേതാവിനെ പുറത്താക്കി. യൂത്ത് കോണ്‍ഗ്രസ് ഉദുമ മണ്ഡലം വൈസ് പ്രസിഡന്റ് ശ്രീജിത്ത് കോടോത്തിനെ പുറത്താക്കി. സംഘടനയ്ക്ക് അവമതിപ്പ് ഉണ്ടാക്കിയ യൂത്ത് കോണ്‍ഗ്രസ് ഉദുമ നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് ശ്രീജിത്ത് കോടോത്തിനെ തല്‍സ്ഥാനത്ത് നിന്ന് നീക്കിയതായി യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ആര്‍ കാര്‍ത്തികേയന്‍ പ്രസ്താവനയില്‍ അറിയിച്ചു
രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപിയുടെ ഡ്രൈവറായും ശ്രീജീത്ത് പ്രവര്‍ത്തിച്ചിട്ടുണ്ട്. രാഹുല്‍ മാങ്കൂട്ടത്തിനൊപ്പമുള്ള ഇദ്ദേഹത്തിന്റെ ഫോട്ടോകളും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് ശ്രീജിത്ത് യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന ആരോപണമുയര്‍ന്നത്. സംഭവത്തെത്തുടര്‍ന്ന് പരാതിക്കാരി കോണ്‍ഗ്രസിന്റെ മണ്ഡലം കമ്മിറ്റിക്ക് നേരിട്ട് പരാതി നല്‍കുകയായിരുന്നു. മണ്ഡലം നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരമാണ് ജില്ലാ നേതൃത്വം അച്ചടക്കനടപടി സ്വീകരിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates