ചിത്രീകരണം: സചീന്ദ്രന്‍ കാറഡുക്ക 
Poems

എം. ലീലാവതി എഴുതിയ കവിത: നന്ദി, വന്ദനം

ചിത്രീകരണം: സചീന്ദ്രന്‍ കാറഡുക്ക

Author : ഡോ. എം. ലീലാവതി

സോദരിമാരുടെ രോദനം കേള്‍ക്കുന്ന

നീതി സംരക്ഷകരിന്ത്യയിലുണ്ടെന്നു

ലോകം മുഴങ്ങും വിധിയുച്ചരിച്ചവര്‍

ശ്ലോകിതരായ് വാഴ്ക, വാഴ്ക, നീണാള്‍ ശുഭം

സ്ത്രീരത്‌നവും പുരുഷോത്തമരണവും

ഭാരതത്തിന്‍ തിരുമാറില്‍ തിളങ്ങുക.

സ്ഥാനമാനാദി പ്രലോഭനമേല്‍ക്കാതെ

മാനനീയം സ്വീയകര്‍മ്മവും ധര്‍മ്മവും

പാലിക്കുമെന്ന ധീരസ്വരം കേള്‍പ്പിച്ചു

മാലോകരെ സാന്ത്വനിപ്പിച്ച വീര്യമേ!

നാടിന്റെ മക്കളാം പൂവുകള്‍ ചീയുവാന്‍

പാടില്ലയെന്നു നിനച്ച കാരുണ്യമേ!

പെണ്‍മക്കള്‍ തട്ടിയുരുട്ടേണ്ട പന്തുക

ളല്ലെന്നു ചൊല്ലിയ സ്വത്വ ശൂരത്വമേ!

കോടിക്കണക്കിനു ഭാരതപുത്രിമാര്‍

പാടി സ്തുതിപ്പൂ തവ ജയഗീതികള്‍.

ഈവിധം പ്രേഷ്ഠമാം നിര്‍ണ്ണായകവിധി

യോതിയ ശ്രേഷ്ഠരേ! നന്ദി! നമോസ്തുതേ.

(പീഡിത ഭാരതപുത്രിയുടെ പരാതിയില്‍ വിധി പ്രസ്താവിച്ച ആരാധ്യരായ സുപ്രീംകോടതി ജഡ്ജിമാര്‍ക്ക്)

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വന്ദേമാതരം മുഴുവനായി ആലപിക്കണോ?, കേന്ദ്ര നിയമം എന്താണ്?, വിവാദത്തില്‍ ചര്‍ച്ചകള്‍ സജീവം

​ഗോവയേയും തകർത്ത് ബ്ലാസ്റ്റേഴ്സ് ; അവസാന മത്സരത്തിൽ 2-1 ന്റെ വിജയം

വിവാഹസംഘം സഞ്ചരിച്ച ട്രാവലര്‍ ട്രക്കുമായി കൂട്ടിയിടിച്ചു; 13 മരണം, നിരവധി പേര്‍ക്ക് പരിക്ക്

മോഡലിങ്ങിന്റെ മറവിൽ പെൺകുട്ടിയെ ദുബായിലെത്തിച്ച് ലൈം​ഗിക പീഡനം, ന​ഗ്നചിത്രങ്ങൾ പകർത്തി ഭീഷണി; രണ്ടു യുവതികൾ അറസ്റ്റിൽ

സിപിഎമ്മിന്റേത് നാണം കെട്ട തോല്‍വി; ആശമാരുടെ ഓണറേറിയം കൂട്ടിയത് സ്വാഗതാര്‍ഹം: പി കെ ശ്രീമതി

SCROLL FOR NEXT