Poems

'കാന്‍സര്‍ വാര്‍ഡ്'- പ്രകാശ് ചിറക്കല്‍ എഴുതിയ കവിത

മരണവേദനക്കടിമകള്‍ രോഗപരിധിയില്‍ വീണ് പിടയുവോര്‍,വിധി,യിതാണെന്ന് പരിഭവിക്കുവോര്‍ചലനമറ്റു കിടക്കുവോര്‍

Author : പ്രകാശ് ചിറക്കല്‍

മരണവേദനക്കടിമകള്‍ രോഗ
പരിധിയില്‍ വീണ് പിടയുവോര്‍,
വിധി,യിതാണെന്ന് പരിഭവിക്കുവോര്‍
ചലനമറ്റു കിടക്കുവോര്‍,
മധുരജീവിതം തീക്ഷ്ണമാം മൗന
നിലവിളികളാല്‍ സഹിയുവോര്‍,
നൊമ്പരങ്ങളില്‍ പൂത്തുലയുന്ന
വ്യഥിത പ്രാണന്റെ പാവകള്‍.
വഴികള്‍ മുട്ടിയ ജീവിതങ്ങളില്‍
ചുഴികളാഴങ്ങള്‍ തീര്‍ക്കവെ
ശപ്തമാം രോഗദുരിതപര്‍വ്വങ്ങള്‍
താണ്ടി നീന്തുന്നു രോഗികള്‍...
നരകജീവിതം കണ്ടുകണ്ടെന്റെ
ഹൃദയഭിത്തികള്‍ തകരവെ,
നിനവുകള്‍ക്കുമേല്‍ കണ്ണുനീരുകള്‍
കദനഗാഥകള്‍ തുടരവെ,
നിയതിയേകുന്ന കയ്പ് നീരുകള്‍
പാനപാത്രം നിറയ്ക്കവെ,
വഴികള്‍ മുട്ടിയ ജീവിതങ്ങളില്‍
ചുഴികളാഴങ്ങള്‍ തീര്‍ക്കവെ,
ബോധമണ്ഡലത്തിങ്കല്‍ വാഴുന്നു
അഗ്‌നിയാളുന്ന സന്ധ്യകള്‍...
അഗ്‌നിയാളുന്ന സന്ധ്യകള്‍.

ചിത്രീകരണം: സചീന്ദ്രൻ കാറഡുക്ക

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മിഷന്‍ ചെന്നൈ 'പരാജയം'; പിന്തുണ ബിജെപിക്ക്, നിലപാടില്‍ ഉറച്ച് സ്റ്റാലിന്‍

കുഞ്ഞുലാലേട്ടനെ കൈയ്യിലെടുത്ത് ലളിതാമ്മ; കണ്ണുനനച്ച് അതിമനോഹരത്തിലെ 'കാവൽ മിഴിയെ'

മിഷൻ ചെന്നൈ 'പരാജയം'; ഈ ബിൽ തമിഴ് ജനതയ്ക്ക് ഭീഷണി; പത്ത് വർഷത്തിന് ശേഷം സൂപ്പർ ലീഗിൽ കേരളം; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

'അപ്പോൾ മമ്മൂക്ക ഇല്ലല്ലേ?', 'മായനി'ൽ നിങ്ങൾ കണ്ടവരല്ലാതെ ആരുമില്ല; വ്യക്തത നൽകി നിർമാതാക്കൾ

ബാങ്കിനേക്കാള്‍ കൂടുതല്‍ റിട്ടേണ്‍; സാധാരണക്കാര്‍ക്ക് ഇപ്പോഴും 'അറിയാത്ത' സര്‍ക്കാര്‍ നിക്ഷേപ പദ്ധതി