Poems

വി.ആര്‍. സന്തോഷ് എഴുതിയ കവിത: ആനിമല്‍ റൂം

ചിത്രീകരണം / സചീന്ദ്രന്‍ കാറഡുക്ക

Author : വി.ആര്‍. സന്തോഷ്

മകള്‍ നടക്കുമ്പോള്‍

എന്റെ കാലുകള്‍ അപ്രത്യക്ഷമാകുന്നു

മുട്ടില്‍ ഇഴയാന്‍ ആകാത്തതിനാല്‍

അവളെ നോക്കിയിരിക്കുന്നു

അവള്‍ മുകളിലേക്കു കയറുംതോറും

എന്റെ താഴ്ച അറിയുന്നു

എന്റെ കാലുകള്‍ എന്തിനാണ്

അവള്‍ ഉപയോഗിക്കുന്നതെന്ന് ആലോചിക്കുന്നു

അവളുടെ കാലുകള്‍ വേദനിക്കാതിരിക്കാനായിരിക്കും

അതല്ലെങ്കില്‍ അവളുടെ കാലുകള്‍

തേയാതിരിക്കാനായിരിക്കും

അവള്‍ എന്റെ കാലില്‍ നടക്കുമ്പോള്‍

എന്റെ കാലിന്റെ ഉപയോഗം എനിക്കു മനസ്സിലാകാറുണ്ട്

അവള്‍ എന്നെപ്പോലെയാണെന്ന് എനിക്കു തോന്നാറുണ്ട്

കാലിച്ചായ കുടിച്ച് മട്ടു കളയുമ്പോള്‍

പെരുവിരല്‍ കല്ലില്‍ തട്ടുന്നതുപോലും അതിലില്ലേ എന്നും

മകളായതുകൊണ്ട് ചിലപ്പോള്‍ അതു മറക്കും

അവളിടുന്ന സ്റ്റാറ്റസില്‍

ഒരു കാരണവരുടെ ശീലം പൊന്തിവരും

അത് 'അച്ഛ'നെന്ന ബോധമുണര്‍ത്തും

വേഗം ഇരുട്ടിലേക്കു നോക്കും

അവള്‍ വരുന്ന ഓട്ടോക്കാരനെ വിളിക്കും

വെപ്രാളപ്പെട്ട് ഗെയ്റ്റില്‍ ചെന്നു നില്‍ക്കും

കാണാതാകുമ്പോള്‍ ഭയത്തിന്റെ കണ്ണടയ്ക്ക്

കട്ടികൂടും

അവളെന്റെ കാലില്‍ നടക്കുന്നതുകൊണ്ടായിരിക്കാമത്

ഒരു മണ്‍വെട്ടി മറിഞ്ഞുകിടക്കുമ്പോള്‍

ബക്കറ്റില്‍ വെള്ളം നിറയ്ക്കാതിരിക്കുമ്പോള്‍

ഇങ്ങനെ ഒന്നും തോന്നാറില്ല

അത് എന്നില്‍ ആശ്വാസമുണ്ടാക്കാറുണ്ട്

അത് മറ്റാരെങ്കിലും ചെയ്യേണ്ടതാണെന്നു ബോധ്യപ്പെടാറുമുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബഹ്‌റൈന് നേരെ ഇറാന്‍ ആക്രമണം; വ്യവസായ കേന്ദ്രത്തില്‍ വന്‍തീപിടിത്തം

പന്തും ജുറെലും നിറഞ്ഞാടി, 720 റണ്‍സിന് ഡിക്ലയര്‍ ചെയ്ത് ഇന്ത്യ, 352 റണ്‍സ് ലീഡ്

ഗുരുവായൂര്‍ ക്ഷേത്രത്തിലെ സ്വര്‍ണമടക്കമുള്ള വസ്തുക്കളുടെ ആസ്തിവിവരപ്പട്ടിക വേണം: ഹൈക്കോടതി

12 കോടിയുടെ ഭാഗ്യശാലി ആര്?; പൂജാ ബമ്പര്‍ ലോട്ടറി ഫലം ശനിയാഴ്ച

പള്‍സ് പോളിയോ: പതിമൂന്ന് ലക്ഷം കുഞ്ഞുങ്ങള്‍ക്ക് ഇന്ന് തുള്ളി മരുന്ന് നല്‍കും, വിശദാംശങ്ങള്‍