Poems

'മൂര്‍ത്തം'- പി.വൈ. ബാലന്‍ എഴുതിയ കവിത

ശീമക്കൊന്ന തഴച്ചുനില്‍ക്കുംവേലിക്കരികില്‍ ടാറിട്ട റോഡ്നടന്നുപോകുന്ന സ്‌കൂള്‍കുട്ടികള്‍ബസ്, കാര്‍, ഇരുചക്രവാഹനങ്ങള്‍കാളവണ്ടി, കാല്‍നടക്കാര്‍

പി.വൈ. ബാലന്‍

ശീമക്കൊന്ന തഴച്ചുനില്‍ക്കും
വേലിക്കരികില്‍ ടാറിട്ട റോഡ്
നടന്നുപോകുന്ന സ്‌കൂള്‍കുട്ടികള്‍
ബസ്, കാര്‍, ഇരുചക്രവാഹനങ്ങള്‍
കാളവണ്ടി, കാല്‍നടക്കാര്‍.
ടാറിട്ട റോഡിനടുത്ത്
പഞ്ചായത്തുകിണര്‍
ആണും പെണ്ണും കുട്ടികളും
*സമൂഹബലിപോലെ
ഒരുമിച്ച് കുളിക്കുന്നിടം
നോട്ടങ്ങളില്‍ പതറാതെ
തോര്‍ത്തുപിഴിഞ്ഞ് നനവുമാറ്റി
നാണിക്കാന്‍ വേറെ
കിണറില്ലാത്തവര്‍.
കിണറിനപ്പുറം തിട്ട
എല്ലാം കണ്ട് കണ്ണടയ്ക്കും
പള്ളിക്കുരിശ്.
താഴെ ദിവസവും യന്ത്രംപോലെ
തുറന്നടയുന്ന പള്ളിവാതില്‍.
പള്ളിപ്പൂജ നടക്കുമ്പോഴും
കുളിക്കുന്നുണ്ടാവുമാളുകള്‍.
തൊട്ടടുത്ത് സിമിത്തേരി
ഉറ്റവര്‍ ഉടയവര്‍
എല്ലാരുമുണ്ടവിടെ.
റോഡും കിണറും പള്ളിയും
സിമിത്തേരിയും കണ്ട്
കാണാപ്പുറങ്ങളില്‍
കാറ്റുവിതയ്ക്കുന്നവര്‍ ഞങ്ങള്‍.

* പൂജ

ചിത്രീകരണം: സചീന്ദ്രൻ കാറഡുക്ക

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ന്യൂയോര്‍ക്കില്‍ സൊഹ്‌റാന്‍ മംദാനിക്ക് ചരിത്ര വിജയം; മേയറാകുന്ന ആദ്യ ഇന്ത്യന്‍ വംശജന്‍

ബിസിനസ് സര്‍ക്കിളുകളില്‍ 'ജിപി'; ഹിന്ദുജ ഗ്രൂപ്പ് ചെയര്‍മാന്‍ ഗോപിചന്ദ് പി ഹിന്ദുജ അന്തരിച്ചു

ഈ രാശിക്കാര്‍ക്ക് വാഹനയാത്രയില്‍ ശ്രദ്ധ വേണം; പണമിടപാടുകളില്‍ സൂക്ഷ്മത പാലിക്കുക, ആരോഗ്യം ശ്രദ്ധിക്കുക

യുഎസ് മുന്‍ വൈസ് പ്രസിഡന്റ് ഡിക് ചെനി അന്തരിച്ചു

അമേരിക്കയിലെ സഹോദരീഭര്‍ത്താവിന്റെ ഫോണ്‍ ഹാക്ക് ചെയ്തു, അക്ഷരത്തെറ്റില്‍ സംശയം; രക്ഷപ്പെട്ടത് ഒന്നര ലക്ഷത്തിന്റെ തട്ടിപ്പില്‍ നിന്ന്

SCROLL FOR NEXT