Poems

അതാ നോക്കൂ അച്ഛനും മകനും: സെബാസ്റ്റ്യന്‍ എഴുതിയ കവിത

എന്റെ മുഖംഈ സ്മാര്‍ട്ട്‌ഫോണില്‍ കുടുങ്ങിയിരിക്കുന്നുഊരുവാന്‍ കഴിയുന്നില്ല... രക്ഷിക്കൂ...''

Author : സെബാസ്റ്റ്യന്‍

''പുന്നാര മോനെ
ലോകത്തെന്തെല്ലാം നടക്കുന്നു?''

''ഒന്നുമറിയില്ലച്ഛാ...
എന്തൊക്കെ നടക്കുന്നു
നമുക്കെന്താ...?''

''പുന്നാര മോനെ
രാജ്യത്തെന്തൊക്കെ നടക്കുന്നു?''

''ഒന്നുമറിയില്ലച്ഛാ
എന്തൊക്കെയോ നടക്കുന്നു
നമുക്കെന്താ...?''

''പുന്നാര മോനെ
നാട്ടിലെന്തൊക്കെ നടക്കുന്നു?''

''ഒന്നുപോ അച്ഛാ
നമുക്കെന്താ...?''

''പുന്നാര മോനെ
നീ എന്തെടുക്കുന്നു...?''

''കുറേ സിംഹങ്ങള്‍
ഒരു കലമാനിനെ
വളഞ്ഞിട്ട് ആക്രമിക്കുന്നത്
Fb-യില്‍ കാണുന്നു...''

''പുന്നാര മോനെ
ആകാശം ഒരു സുനാമിയായി
ഭൂമിയെ വിഴുങ്ങാന്‍ വരുന്നത് ഞാന്‍ കാണുന്നു.
അതിന് നിന്റെ വേഗങ്ങള്‍ക്ക് എത്താന്‍ കഴിയാത്ത വേഗം
നീയത് കാണുന്നോ...''

''ഇല്ലച്ഛാ
എന്റെ മുഖം
ഈ സ്മാര്‍ട്ട്‌ഫോണില്‍ കുടുങ്ങിയിരിക്കുന്നു
ഊരുവാന്‍ കഴിയുന്നില്ല... രക്ഷിക്കൂ...''

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഡ്രൈവിങ് ലൈസന്‍സിന് ഒരു പരീക്ഷ കൂടി; 'ഹസാഡ് ടെസ്റ്റ്' ഡിസംബര്‍ മുതല്‍

Today's Rashi Phalam September 15| പുതിയ സംരംഭങ്ങൾ തുടങ്ങാൻ സാധിക്കും, സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം

ദീപാരാധന തൊഴുത് ഋഷഭ് ഷെട്ടിയും ഭാര്യയും ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തില്‍; വിഡിയോ

മദ്യലഹരിയില്‍ മകന്റെ ആക്രമണം; പിതാവിന് ദാരുണാന്ത്യം

വിഡിയോ ഗെയിം മാതൃകയില്‍ പരീക്ഷ; ലൈസന്‍സ് കിട്ടാന്‍ പുതിയ കടമ്പ; എന്താണ് ഹസാഡ് ടെസ്റ്റ്?