Poems

'ചോറുമണങ്ങള്‍'- നൗഷാദ് പത്തനാപുരം എഴുതിയ കവിത

കൈത്തോടിന്‍ തിണ്ടിലെപ്പേഴ്ചൂണ്ടക്കമ്പാണതിന്‍ കൈത്തണ്ട

Author : നൗഷാദ് പത്തനാപുരം

കൈത്തോടിന്‍ തിണ്ടിലെപ്പേഴ്
ചൂണ്ടക്കമ്പാണതിന്‍ കൈത്തണ്ട

തണ്ണീര്‍ച്ചുളുവില്‍ പൊത്തില്‍
ഓലക്കുളത്തി,ലിടച്ചാലില്‍
മീനുകളുണ്ടെന്ന മിന്നല്‍
വേരുകള്‍ ചിന്നും ഞൊടിയില്‍
വെട്ടത്തിന്‍ ടങ്കീസുനൂലില്‍
പൊന്മാനെക്കുരുക്കിപ്പറത്തും

ഒച്ചകളില്ലാതെ തോട്ടില്‍
നീന്തിയ തൂപ്പിന്‍ നിഴലിന്‍
ഞെട്ടറ്റു പൊന്തീ ബ്രാല്
കൊമ്പിലെത്തീയനങ്ങാതെയായി

മീന്‍പിടുത്തക്കാരന്‍ പേഴിന്‍
തോളത്തൊരു കൈലിത്തൊട്ടില്‍
കാറ്റതിന്‍ ചുറ്റാടയായി
അയ്യം വിളിച്ചില്ല പൈതല്‍

പിഞ്ചുതിരാതെയാപ്പേഴ്
പച്ചപ്പന്തു കളിപ്പാന്‍ മെനഞ്ഞൂ
ചൂണ്ടയിടുന്നതിന്‍ ഇമ്പം
കുഞ്ഞിക്കണ്ണില്‍ താരാട്ടാടി

പേഴിന്റെ കണ്ണിലുണ്ടല്ലോ
അറ്റമെഴാത്ത നെല്‍ക്കണ്ടം
നെല്ലിടകൊണ്ടു ചിനച്ച്
പൊട്ടുന്ന നെല്ലോലയെല്ലാം
പാലുറച്ചത്രേ തെഴുത്തൂ
നെന്മണി ചോറിലേക്കെന്നും

നന്നാ വൈകിയെന്നാലും
കൊയ്യുന്നമ്മ കേറുന്നതേയില്ല
കൊയ്ത പാടത്തീന്നുതന്നെ
ടാറു ഗന്ധമടിച്ചു കേറുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഒടുവില്‍ പശ്ചിമേഷ്യ സമാധാനത്തിലേക്ക്, കരടു കരാറിന് അംഗീകാരം; ഹോര്‍മുസ് വെള്ളിയാഴ്ച തുറക്കും

ഓ... ആ ​ഗോൾ വലയിൽ കയറിയിരുന്നെങ്കിൽ! സ്പെയിനിനെ ​ഗോളടിക്കാൻ സമ്മതിക്കാതെ 'പൂട്ടി' കാബോ വെർദെയുടെ 'ബസ് പാർക്ക്'

പേഴ്സണല്‍ സ്റ്റാഫ്, പ്ലീഡര്‍ നിയമനങ്ങള്‍: മുസ്ലിം ലീഗില്‍ ഭിന്നത

Today's Rashi Phalam June 16|പുതിയ അവസരങ്ങൾ ലഭിക്കും, സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം

8,000 mAh ബാറ്ററി, 200എംപി കാമറ; ഐക്യൂഒഒ 15ടി ഉടന്‍ ഇന്ത്യന്‍ വിപണിയില്‍, ഫീച്ചറുകള്‍

SCROLL FOR NEXT