Poems

'നിധി'- സെബാസ്റ്റ്യന്‍ എഴുതിയ കവിത

മേശപ്പുറത്തിരിക്കുന്ന കാശുപെട്ടിയെകിടപ്പിലായ അപ്പന്‍ ഇടയ്ക്കിടെ നോക്കുംതലയിണയ്ക്കടിയില്‍ താക്കോലുണ്ട് എന്ന്ഉറപ്പുവരുത്തും.

Author : സെബാസ്റ്റ്യന്‍

മേശപ്പുറത്തിരിക്കുന്ന കാശുപെട്ടിയെ
കിടപ്പിലായ അപ്പന്‍ ഇടയ്ക്കിടെ നോക്കും
തലയിണയ്ക്കടിയില്‍ 
താക്കോലുണ്ട് എന്ന്
ഉറപ്പുവരുത്തും.

അപ്പന്‍ മരിച്ചു.
ഏഴാംനാള്‍ പെട്ടി തുറന്നു
ജിജ്ഞാസയുടെ വിടര്‍ന്ന കുറെ കണ്ണുകള്‍ പെട്ടി പരതി
ഒരു മൂലയില്‍ ഒരു ഒറ്റരൂപ

ആ രാത്രി
ഓര്‍ക്കാപ്പുറത്ത്
ആ ഒറ്റത്തുട്ട് സംസാരിക്കാന്‍ തുടങ്ങി
എനിക്ക് ഒന്നും പിടികിട്ടിയില്ല
എങ്കിലും ആ ഒറ്റരൂപ 
ശ്രദ്ധയോടെ ഞാനും സൂക്ഷിച്ചുവച്ചു

വര്‍ഷങ്ങള്‍ പോയി 
ആ നാണയം മുളച്ചു.

രാത്രിയില്‍ അത് 
ആകാശത്തേക്കു പടര്‍ന്നു
നക്ഷത്രങ്ങളുമായി സല്ലപിച്ചു. 
കാറ്റിനൊപ്പം ചുവടുവച്ചു
ഇപ്പോഴത്
എന്നും കായ്ക്കുന്നു.
എല്ലാ ഋതുക്കളും അതിന്റെ ചില്ലയില്‍
കൂടുവെയ്ക്കുന്നുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഫയര്‍'ലന്‍ഡ്! അടിപതറി ലോകചാംപ്യന്മാര്‍, ചരിത്ര വിജയം, 34 റണ്‍സിന് തോറ്റ് ടീം ഇന്ത്യ

ലഹരിക്കെതിരെ മന്ത്രിയുടെ ക്ലാസ്; പഴയ ചിത്രം കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ; കൈയിലുള്ളത് മയക്കുമരുന്ന് അല്ല, മരുന്നെന്ന് വിശദീകരണം

'ബോംബെക്കാരി ചേച്ചിയുടെ നോര്‍ത്ത് ഇന്ത്യന്‍ ഐഡിയ; പണവും സ്വാധീനവും നല്‍കി മാത്രം സൗഹൃദങ്ങള്‍ കെട്ടിപ്പടുത്ത് ശീലമുള്ള ആ മഹതിയോട് ഒന്നുമാത്രം'

ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട 16കാരിയെ തട്ടിക്കൊണ്ടുപോയി പീഡനം; പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്

നിതിന്‍ രാജിന്റെ മരണം; എംകെ റാമിനെ തേടി പൊലീസ് അന്ധ്രയില്‍; ഒളിത്താവളം കണ്ടെത്തിയെങ്കിലും പിടികൂടാനായില്ല