Poems

പതാക: മാധവന്‍ പുറച്ചേരിയുടെ കവിത

പ്രളയത്തിനുശേഷംഒരു മെലിഞ്ഞ കവിത,രക്ഷപ്പെട്ടവരോടൊപ്പംവീട്ടിലേക്ക് തിരിച്ചു വന്നു.

Author : മാധവന്‍ പുറച്ചേരി

പ്രളയത്തിനുശേഷം
ഒരു മെലിഞ്ഞ കവിത,
രക്ഷപ്പെട്ടവരോടൊപ്പം
വീട്ടിലേക്ക് തിരിച്ചു വന്നു.

കുട്ടികളെപ്പോലെ,
ചിരിക്കാനും
ഒരൊറ്റക്കരച്ചിലില്‍
അലിയാനും
അതവരെ പരിശീലിപ്പിച്ചു.

നാം മറന്നുപോയ കിനാവായി,
കാണാതെപോയ നിലാവായി,
അവശിഷ്ടങ്ങള്‍ക്കിടയിലൂടെ,
ഉടല്‍ഭാരമില്ലാതെ,
കവിത സഞ്ചരിച്ചു.

പ്രളയത്തിനു മുകളില്‍,
തുഴഞ്ഞുവന്ന,
മനുഷ്യരെ പിടിക്കുന്ന ശിഷ്യരില്‍,
കരുണ ചൊരിഞ്ഞ വെളിച്ചം,
കവിതയില്‍ പ്രകാശിക്കുന്നുണ്ടായിരുന്നു.

മെലിഞ്ഞതെങ്കിലും,
വേഗതയേറിയ ചലനങ്ങളാല്‍,
മഹാബലിയായ്,
പൂമ്പാറ്റയായി പാറിപ്പറന്നു.
ഏത് ശവക്കച്ചയെയും,
ഉടുപ്പാക്കുന്ന വര്‍ണ്ണസ്പര്‍ശമായി .

ഉപമയെയും ഉല്‍പ്രേക്ഷയെയും
കൂടെ കൂട്ടാത്തതിനാല്‍,
മെലിഞ്ഞ കവിത,
കൊടിപ്പടമായി പാറിപ്പറന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കരുവാറ്റയിലെ ശിവൻകുട്ടിയുടെ കൊലപാതകം: കൊലപാതക ദൃശ്യങ്ങൾ കൊച്ചുമകൾ കണ്ടത് വിഡിയോ കോളിൽ; ഐഫോണിനും ബൈക്കിനുമായി കൊടുംക്രൂരത

ടോക്‌സിക്കിന്റെ വിജയത്തിന് 'തല മുണ്ഡനം' ചെയ്ത് നയന്‍താര; ക്ഷേത്ര ദര്‍ശനത്തിന്റെ യഥാര്‍ത്ഥ കഥ ഇങ്ങനെ

നീലപ്പട്ടുടുത്ത് മൂന്നാറിന്റെ ചൊക്രമുടി: 12 വർഷത്തെ കാത്തിരിപ്പിനൊടുവിൽ നീലക്കുറിഞ്ഞി വസന്തം|VIDEO

പത്താം ക്ലാസുകാർക്ക് സൈന്യത്തിൽ അവസരം; കുക്ക്,ക്ലീനർ, ഫയർ എഞ്ചിൻ ഡ്രൈവർ വരെ ഒഴിവുകൾ, ബംഗളുരുവിലും നിയമനം

'ഭാരമെടുക്കുമ്പോൾ ശ്വാസം പിടിച്ചുവയ്ക്കാറുണ്ടോ?' ഹെർണിയ പൊട്ടെന്നൊരു ദിവസം ഉണ്ടാകുന്ന രോ​ഗമല്ല, ശീലങ്ങളിൽ ശ്രദ്ധിക്കണം