Entertainment

അമ്മയായ ശേഷം കുടുതല്‍ സുന്ദരിയായി കാവ്യ;ചിത്രം വൈറല്‍

Author : സമകാലിക മലയാളം ഡെസ്ക്


ദിലീപ് - കാവ്യ ദമ്പതികളുടെ കുഞ്ഞിന്റെ പേരിടല്‍ ചടങ്ങിനെടുത്ത ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. കാവ്യയുടെ മേക്കപ്പ് ആര്‍ട്ടിസ്റ്റായ ഉണ്ണിയാണ് ഇന്‍സ്റ്റാഗ്രാമിലൂടെ കാവ്യയ്ക്കും ദിലീപിനുമൊപ്പമുള്ള ചിത്രം പങ്കുവെച്ചിരിക്കുന്നത്. കാവ്യയെ പുതിയ ലുക്കില്‍ കണ്ട ആരാധകരുടെ അമ്പരപ്പും ചില്ലറയല്ല.

'കുഞ്ഞുവാവയ്‌ക്കൊപ്പം ജീവിതകാലം മുഴുവന്‍ സന്തോഷത്തോടെ ജീവിക്കാന്‍ എല്ലാവിധ ആശംസകളും. 28ാം ദിവസം കുഞ്ഞിന്റെ പേരിടല്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ പറ്റിയതില്‍ സന്തോഷമാണ്. സുന്ദരിയായ മമ്മയും എന്റെ അടുത്ത സുഹൃത്തും..' ഉണ്ണി ചിത്രം പങ്കുവെച്ച് കൊണ്ട് പറഞ്ഞു. കാവ്യയുടെ വിവാഹത്തിന് മേക്കപ്പ് ഒരുക്കിയത് ഉണ്ണിയായിരുന്നു. മുണ്ടും ഷര്‍ട്ടും ധരിച്ച് ദിലീപും കേരള സാരിയില്‍ തിളങ്ങി നില്‍ക്കുന്ന കാവ്യയെയും ചിത്രത്തില്‍ കാണാം. 

വിജയദശമി ദിനത്തിലായിരുന്നു ദിലീപ് -കാവ്യ ദമ്പതികള്‍ക്ക് പെണ്‍കുഞ്ഞ് പിറന്നത്. എന്റെ കുടുംബത്തില്‍ മീനാക്ഷിക്ക് ഒരു കുഞ്ഞനുജത്തി കൂടി എത്തിയിരിക്കുന്നു എന്ന വിവരം ദിലീപ് തന്നെയാണ് പുറം ലോകത്തെ അറിയിച്ചത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും. നിങ്ങളുടെ സ്‌നേഹവും പ്രാര്‍ത്ഥനയും എന്നും ഞങ്ങള്‍ക്കൊപ്പമുണ്ടാവണമെന്നുമായിരുന്നു ദിലീപിന്റെ അഭ്യര്‍ത്ഥന.

2016 നവംബര്‍ 25 നായിരുന്നു ദിലീപ്കാവ്യ മാധവന്‍ വിവാഹം നടന്നത്. വിവാഹത്തിന്റെ അന്ന് രാവിലെയാണ് ഇരുവരുടെയും വിവാഹം പുറംലോകം അറിഞ്ഞത്. അത്രയും രഹസ്യമായിട്ടായിരുന്നു വിവാഹക്കാര്യങ്ങള്‍ ഇരുകുടുംബവും നീക്കിയത്. അച്ഛന്റെ വിവാഹത്തിന് മുന്നില്‍ നിന്നത് മകള്‍ മീനാക്ഷിയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'2029ലും കോൺഗ്രസ് തോൽക്കും, സമരം കുടിയേറ്റക്കാരെ സംരക്ഷിക്കാൻ'; അമിത് ഷാ

കന്നി ടെസ്റ്റ് സെഞ്ച്വറി തന്നെ ചരിത്ര നേട്ടം! റെക്കോര്‍ഡില്‍ 'സെദിഖുല്ല അടല്‍'

'2029ലെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ നീക്കം തുടങ്ങി'; അമിത് ഷാക്കെതിരെ വിമർശനവുമായി കോൺഗ്രസ്

'ദാദ' വിളിച്ചു... 'യുവരാജ് സിങ്' ഡല്‍ഹി ക്യാപിറ്റല്‍സ് സഹ പരിശീലകന്‍!

ആൾക്കൂട്ട കൊലപാതകം? പാലക്കാട് ഭിക്ഷാടകനെ തല്ലിക്കൊന്നു, 5 പേർ പിടിയിൽ