Entertainment

അമ്മയുടെ പ്രസിഡന്റായി മോഹന്‍ലാല്‍ ഇന്ന് ചുമതലയേല്‍ക്കും

താരസംഘടനയായ അമ്മയുടെ ജനറല്‍ ബോഡി യോഗം ഇന്ന് കൊച്ചിയില്‍ നടക്കും.

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: താരസംഘടനയായ അമ്മയുടെ ജനറല്‍ ബോഡി യോഗം ഇന്ന് കൊച്ചിയില്‍ നടക്കും. അമ്മയുടെ പ്രസിഡന്റായി മോഹന്‍ലാല്‍ ഇന്ന് ചുമതല ഏല്‍ക്കും. മാധ്യമങ്ങളെ ഒഴിവാക്കിയാണ് യോഗം നടക്കുക. നിലവിലെ പ്രസിഡന്റ് ഇന്നസെന്റ് സ്ഥാനം ഒഴിഞ്ഞതിനെ തുടര്‍ന്നാണ് മോഹന്‍ലാല്‍ സംഘടനയുടെ അധ്യക്ഷ പദവിയില്‍ എത്തിയിരിക്കുന്നത്. ജനറല്‍ സെക്രട്ടറി സ്ഥാനം ഒഴിയുന്ന മമ്മൂട്ടിക്ക് പകരം ഇടവേള ബാബു ചുമതലയേല്‍ക്കും.

സംഘടനയുടെ മറ്റ് ഭാരവാഹികളായി എത്തുന്നത് ചെറുപ്പക്കാരും സ്ത്രീകളുമാണ് എന്നതും പ്രത്യേകതയാണ്. സംഘടനയെ ചോദ്യം ചെയ്തവരെ ഭാരവാഹിത്വത്തില്‍ നിന്നും ഒഴിവാക്കിയാണ് പുതിയ രൂപീകരണം. ഇത് പ്രതിഷേധത്തിന് വഴിവെക്കാന്‍ സാധ്യതയുണ്ട്. 

കൊച്ചിയില്‍ യുവനടിയെ ആക്രമിച്ച സംഭവും നടന്‍ ദിലീപിന്റെ അറസ്റ്റുമെല്ലാം സംഘടനയില്‍ ചേരിതിരിവ് ഉണ്ടാക്കിയിട്ടുണ്ട്. താരങ്ങള്‍ക്കിടയില്‍ വനിതാ കൂട്ടായ്മ രൂപീകരിച്ചത് വിഭാഗീയത രൂക്ഷമാക്കുകയും ചെയ്തിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'2029ലും കോൺഗ്രസ് തോൽക്കും, സമരം കുടിയേറ്റക്കാരെ സംരക്ഷിക്കാൻ'; അമിത് ഷാ

കന്നി ടെസ്റ്റ് സെഞ്ച്വറി തന്നെ ചരിത്ര നേട്ടം! റെക്കോര്‍ഡില്‍ 'സെദിഖുല്ല അടല്‍'

'2029ലെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ നീക്കം തുടങ്ങി'; അമിത് ഷാക്കെതിരെ വിമർശനവുമായി കോൺഗ്രസ്

'ദാദ' വിളിച്ചു... 'യുവരാജ് സിങ്' ഡല്‍ഹി ക്യാപിറ്റല്‍സ് സഹ പരിശീലകന്‍!

ആൾക്കൂട്ട കൊലപാതകം? പാലക്കാട് ഭിക്ഷാടകനെ തല്ലിക്കൊന്നു, 5 പേർ പിടിയിൽ