Entertainment

ആമിയില്‍ മാധവദാസായി മുരളി ഗോപി

മാധവിക്കുട്ടിയുടെ ജീവിതകഥ പറയുന്ന ആമിയില്‍ മാധവദാസായി അഭിനയിക്കുന്ന നടന്‍ മുരളി ഗോപിയുടെ ചിത്രം പുറത്ത് - തന്റെ ഫെയ്‌സ്ബുക്ക് പേജിലാണ് മജ്ഞുവുമൊത്തുള്ള തന്റെ വേഷവും ലുക്കും പുറത്തുവിട്ടത്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: മാധവിക്കുട്ടിയുടെ ജീവിതകഥ പറയുന്ന ആമിയില്‍ മാധവദാസായി അഭിനയിക്കുന്ന നടന്‍ മുരളി ഗോപിയുടെ ചിത്രം പുറത്ത്. തന്റെ ഫെയ്‌സ്ബുക്ക് പേജിലാണ് മജ്ഞുവുമൊത്തുള്ള തന്റെ വേഷവും ലുക്കും പുറത്തുവിട്ടത്. കമല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മഞ്ജുവാര്യരാണ് നായികയാകുന്നത്. 

ചിത്രത്തില്‍ മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടന്‍ അനൂപ് മേനോനും തന്റെ വേഷവും ലുക്കും നേരത്തെ പുറത്തുവിട്ടിരുന്നു. സഹീര്‍ അലി എന്ന കഥാപാത്രത്തെയാണ് അനൂപ് അവതരിപ്പിക്കുന്നത്. 

ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുന്നതിന് മുന്‍പ് തന്നെ വലിയ വിവാദങ്ങളുണ്ടാക്കിയ ചിത്രമാണ് ആമി. കമലാ സുരയ്യയായി അഭിനയിക്കാമെന്നേറ്റത് ബോളിവുഡ് നടി വിദ്യാബാലന്‍ ആയിരുന്നു. വിദ്യാബാലന്‍ മാറിയതിന് പിന്നാലെയാണ് ആമിയാകാന്‍ മാധവിക്കുട്ടിക്ക് നറുക്ക് വീണത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'2029ലും കോൺഗ്രസ് തോൽക്കും, സമരം കുടിയേറ്റക്കാരെ സംരക്ഷിക്കാൻ'; അമിത് ഷാ

കന്നി ടെസ്റ്റ് സെഞ്ച്വറി തന്നെ ചരിത്ര നേട്ടം! റെക്കോര്‍ഡില്‍ 'സെദിഖുല്ല അടല്‍'

'2029ലെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ നീക്കം തുടങ്ങി'; അമിത് ഷാക്കെതിരെ വിമർശനവുമായി കോൺഗ്രസ്

'ദാദ' വിളിച്ചു... 'യുവരാജ് സിങ്' ഡല്‍ഹി ക്യാപിറ്റല്‍സ് സഹ പരിശീലകന്‍!

ആൾക്കൂട്ട കൊലപാതകം? പാലക്കാട് ഭിക്ഷാടകനെ തല്ലിക്കൊന്നു, 5 പേർ പിടിയിൽ