Entertainment

ചെമ്പൈ വൈദ്യനാഥ ഭാഗവതരാവാന്‍ മോഹന്‍ലാല്‍

സംവിധായകനും സംഗീത സംവിധായകനുമായ വിജിത്താണ് ചെമ്പൈയുടെ ജീവിതം സിനിമയാക്കാന്‍ ഒരുങ്ങുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

സംഗീതാചാര്യന്‍ ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ ജീവിതം സിനിമയാകുന്നു. മോഹന്‍ലാല്‍ ചെമ്പൈയുടെ വേഷത്തില്‍ എത്തുമെന്നാണ് പുറത്തുവരുന്ന സൂചനകള്‍. സംവിധായകനും സംഗീത സംവിധായകനുമായ വിജിത്താണ് ചെമ്പൈയുടെ ജീവിതം സിനിമയാക്കാന്‍ ഒരുങ്ങുന്നത്. 

ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. ഇന്ത്യയിലെ മികച്ച ടെക്‌നീഷ്യന്‍മാര്‍ ചിത്രത്തിന്റെ അണിയറയിലുണ്ടാകുമെന്നാണ് വിവരം. എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. പ്രശസ്ത പഴയകാല സംഗീത പ്രതിഭ ബി.എ ചിദംബരനാഥിന്റെ ശിഷ്യന്‍ കൂടിയാണ് വിജിത്. 'മുന്തിരി മൊഞ്ചന്‍' എന്ന ചിത്രത്തിലൂടെ സംവിധായക വേഷം അണിഞ്ഞ വിജിത്തിന്റെ രണ്ടാമത്തെ ചിത്രമായിരിക്കും ഇത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അമുസ്ലീങ്ങളില്ല; ജമാ അത്തെ ഇസ്ലാമിക്ക് ആദ്യമായി പ്രാതിനിധ്യം; മായിന്‍ ഹാജി ചെയര്‍മാന്‍; വഖഫ് ബോര്‍ഡ് പുനഃസംഘടിപ്പിച്ചു

ക്ഷേത്രത്തിൽ ഭണ്ഡാരം തുറക്കാനുള്ള ശ്രമം പാളി; മൂന്ന് ചാക്ക് തേങ്ങയുമായി കടന്നത് വീടുവിട്ടിറങ്ങിയ 14-കാരൻ

'വണ്‍, ടൂ, ത്രീ'യല്ല, നിതീഷ് കുമാറിന് വേണ്ടി ഒന്‍പത് കൊലപാതകങ്ങള്‍ നടത്തിയെന്ന് എംഎല്‍എ; വിവാദം

നേഹ ബോറയെ വിട്ടയച്ചു, പൊലീസിനെതിരെ രൂക്ഷ വിമര്‍ശനം; ദിപ്‌കെയെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കും

പരമ്പര സ്വന്തമാക്കാന്‍ ഇന്ത്യ ഇറങ്ങുന്നു; പ്ലേയിങ് ഇലവനില്‍ മാറ്റങ്ങള്‍ക്ക് സാധ്യത, ഭുവനേശ്വറും കുല്‍ദീപും കളിച്ചേക്കും