Entertainment

നെഞ്ചില്‍ റോസാപ്പൂ പതിപ്പിച്ച് സാനിയ; സൗന്ദര്യവും പ്രതീക്ഷയും ഒളിപ്പിച്ച പുത്തന്‍ ടാറ്റു 

നെഞ്ചിന് മുകളിലായി ഒരു റോസാപ്പൂവിന്റെ ചിത്രമാണ് സാനിയ ടാറ്റു ചെയ്തിരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

മലയാള നടിമാര്‍ക്കിടയിലെ ടാറ്റു ഭ്രമം ഇതിന് മുമ്പും ശ്രദ്ധിക്കപ്പെട്ടുട്ടുണ്ട്. നടിമാരായ ഭാവന, അര്‍ച്ചനാ കവി, ലെന, റിമ കല്ലിങ്കല്‍, നമിത പ്രമോദ് മമ്ത എന്നിങ്ങനെ ടാറ്റു പ്രേമികളായ നടിമാരുടെ നീണ്ട നിരതന്നെയുണ്ട് മലയാളത്തില്‍. അക്കൂട്ടത്തിലേക്ക് ഇതാ ഒരാള്‍ക്കൂടി.

യുവനടി സാനിയ അയ്യപ്പനാണ് അടുത്തിടെ പച്ചകുത്തിയിരിക്കുന്നത്. നെഞ്ചിന് മുകളിലായി ഒരു റോസാപ്പൂവിന്റെ ചിത്രമാണ് സാനിയ ടാറ്റു ചെയ്തിരിക്കുന്നത്. ടാറ്റു ചെയ്ത താരത്തിന്റെ ചിത്രം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്. ഓഫ് ഷോള്‍ഡര്‍ ടോപ് ധരിച്ചുള്ള താരത്തിന്റെ ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്. 

'കാല്‍പ്പനിക മുന്നേറ്റത്തിന്റെ പ്രചോദനമായ നീലപ്പൂവ് പാശ്ചാത്യകലയില്‍ ഇന്നും ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയമാണ്. അന്തമില്ലാത്തതും എത്തിപ്പെടാനാവാത്തതുമായവയ്ക്കു വേണ്ടിയുള്ള ആഗ്രഹത്തിന്റെയും സ്‌നേഹത്തിന്റെയും പ്രപഞ്ചാതീതമായ പ്രയത്‌നത്തിന്റെയും പ്രതീകം. വസ്തുക്കളുടെ സൗന്ദര്യത്തെയും പ്രതീക്ഷയെയുമാണ് നീലപ്പൂവ് പ്രതിനിധീകരിക്കുന്നത്', പുതിയ ടാറ്റുവിനെക്കുറിച്ച സാനിയ കുറിച്ചത് ഇങ്ങനെ.

കൊച്ചി കാക്കനാട് പ്രവര്‍ത്തിക്കുന്ന ഇങ്ക്‌ഫെക്ടഡ് എന്ന ടാറ്റു സ്റ്റുഡിയോയില്‍ നിന്നാണ് താരം പച്ചകുത്തിയത്. 
ആദ്യമായല്ല സാനിയ ടാറ്റു ചെയ്യുന്നത്. ഇതിനുമുന്‍പ് കൈയ്യില്‍ പച്ചകുത്തിയിരിക്കുന്ന ചിത്രം സാനിയ തന്നെ പങ്കുവച്ചിട്ടുള്ളതാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'മാറ്റം വരുത്തിയ ഫോം 6-ന് ഞങ്ങൾ അനുമതി നൽകിയിട്ടില്ല'; സുപ്രീം കോടതിയുടെ നിർണ്ണായക പരാമർശം: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ

'വയ്യ, ക്രിക്കറ്റ് മടുത്തു'... 500 വിക്കറ്റുള്ള ഇം​ഗ്ലീഷ് പേസർ വിരമിച്ചു!

മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത