Entertainment

മരത്തിൽ വലിഞ്ഞു കയറി സണ്ണി ലിയോണി; ആരാധകർ ഏറ്റെടുത്ത് വിഡിയോ

ചെറിയ കുട്ടിയെപ്പോലെ മരത്തിൽ കയറി ഒരു കൊമ്പിൽ ചാരിക്കിടന്ന് വിശ്രമിക്കുന്ന സണ്ണിയാണ് വിഡിയോയിൽ

Author : സമകാലിക മലയാളം ഡെസ്ക്

ബോളിവുഡിൽ ഏറ്റവും ആരാധകരുള്ള താരമാണ് സണ്ണി ലിയോണി. ആരാധകർക്കായി തന്റെ വിശേഷങ്ങൾ താരം സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. സണ്ണി പോസ്റ്റ് ചെയ്ത ഒരു വിഡിയോ ആണ് ഇപ്പോൾ ആരാധകരുടെ മനസു കീഴടക്കുന്നത്. താരം മരം കയറുന്നതാണ് വിഡിയോയിലുള്ളത്. 

ചെറിയ കുട്ടിയെപ്പോലെ മരത്തിൽ കയറി ഒരു കൊമ്പിൽ ചാരിക്കിടന്ന് വിശ്രമിക്കുന്ന സണ്ണിയാണ് വിഡിയോയിൽ. ഈ സമയം സുഹൃത്തുക്കളും താരത്തിനൊപ്പമുണ്ടായിരുന്നു. മരത്തിൽ കയറാനായി പോകുന്നതിനിടെ എന്താണ് ചെയ്യുന്നത് എന്ന് ഒരു സുഹൃത്ത് ചോദിക്കുന്നുണ്ട്. ഞാൻ മരത്തിൽ കയറാൻ പോവുകയാണ് എന്നാണ് താരം മറുപടി നൽകിയത്. 

സണ്ണിയെ പേടിപ്പിക്കാൻ കൂടെയുണ്ടായിരുന്നവർ ശ്രമിക്കുന്നുണ്ടെങ്കിലും അതൊന്നും ശ്രദ്ധിക്കാതെ താരം ഓരോ ചില്ലകളും ചവിട്ടികയറി. തുടർന്ന് ഒരു വശത്തേക്ക് ചാഞ്ഞ് നിൽക്കുന്ന കൊമ്പിൽ ചാരിക്കിടന്ന് വിശ്രമിച്ചു. എന്തായാലും ആരാധകർ ഏറ്റെടുക്കുകയാണ് വിഡിയോ. ചെറിയ കുട്ടിയെപ്പോലെ കുസൃതിയാണ് എന്നാണ് ചിലരുടെ കമന്റ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസിയുടെ പേരിലുള്ള തട്ടിപ്പ്; മുൻ മന്ത്രി വി അബ്ദുറഹിമാനെതിരെ വിജിലൻസ് അന്വേഷണത്തിന് അനുമതി തേടി സർക്കാർ

Delhi Protest: മാർച്ചിൽ പങ്കെടുക്കരുതെന്ന് പൊലീസ്

ഉയര്‍ന്ന മൈലേജ്, ഡസ്റ്ററിന്റെ ഹൈബ്രിഡ് പതിപ്പ് നാളെ വിപണിയില്‍ എത്തും

'അവരില്ലെങ്കിൽ ഞാൻ വെറുമൊരു പുൽക്കൊടി, എങ്ങനെയാണ് നന്ദി പറയേണ്ടതെന്ന് എനിക്കറിയില്ല'; ആരാധകരെക്കുറിച്ച് രജനികാന്ത്

മുഖത്ത് കല്ലുകൊണ്ടിടിച്ചു, മൃതദേഹം പെട്രോളൊഴിച്ച് കത്തിച്ചു; 18-കാരിയെ കൊലപ്പെടുത്തിയത് ക്രൂരമായി