Entertainment

ലൂസിഫർ ആമസോൺ പ്രൈമിൽ; തമിഴിലും തെലുങ്കിലും കാണാം

മെയ് 16 മുതല്‍ ചിത്രം ആമസോണ്‍ പ്രൈമില്‍ ലഭ്യമാകും

Author : സമകാലിക മലയാളം ഡെസ്ക്

അന്‍പതാം ദിനത്തില്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലും കയറിപ്പറ്റാനൊരുങ്ങി ലൂസിഫര്‍. മെയ് 16 മുതല്‍ ചിത്രം ആമസോണ്‍ പ്രൈമില്‍ ലഭ്യമാകും. ആമസോണ്‍ പ്രൈമിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് ഈ വാര്‍ത്ത പുറത്തു വിട്ടിരിക്കുന്നത്. 

മലയാളത്തില്‍ കൂടാതെ തമിഴിലും തെലുങ്കിലും ചിത്രം കാണാനാകുമെന്നും ട്വീറ്റില്‍ പറയുന്നു. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം ബോക്‌സ് ഓഫീസില്‍ വന്‍ വിജയമായിരുന്നു. ചിത്രം ഇതിനകം തന്നെ 150  കോടി രൂപ നേടിയിട്ടുണ്ട്

കേരളത്തില്‍ മാത്രം നാനൂറ്‌ തിയേറ്ററുകളിലാണ് ലൂസിഫര്‍ പ്രദര്‍ശിപ്പിച്ചത്. 43 രാജ്യങ്ങളില്‍ റിലീസ് ചെയ്യുന്ന ആദ്യ മലയാള സിനിമ എന്ന റെക്കോഡും ലൂസിഫര്‍ സ്വന്തമാക്കിയിരുന്നു. മുരളീ ഗോപി തിരക്കഥ രചിച്ച ചിത്രത്തിന്റെ നിർമ്മാതാവ് ആന്റണി പെരുമ്പാവൂരാണ്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

​Jantar Mantar Protest: തിങ്കളാഴ്ച സുപ്രീം കോടതിയിലേക്ക് മാർച്ച് നടത്തുമെന്ന് രാഹുൽ ഗാന്ധി

അവസാന സെഷനിൽ 4 വിക്കറ്റുകൾ; ഝാർഖണ്ഡ് കുതിപ്പ് തടഞ്ഞ് കേരളം

'ചേസിങ് മോഹം' തല്ലിക്കെടുത്തി! വിന്‍ഡീസിനെ വീഴ്ത്തി ഇന്ത്യ

ശ്വാസകോശത്തില്‍ മുഴ; ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പയ്ക്ക് ശസ്ത്രക്രിയ

വിവാഹം കഴിഞ്ഞിട്ട് രണ്ട് വര്‍ഷം; യുവതി ഭര്‍തൃഗൃഹത്തില്‍ മരിച്ച നിലയില്‍, ഭര്‍ത്താവ് അറസ്റ്റില്‍