ഫോട്ടോ: റോയിട്ടേഴ്‌സ് 
Entertainment

699 രൂപയ്ക്ക് 10 സിനിമകള്‍; രാജ്യത്തെ ആദ്യ സിനിമ സബ്‌സ്‌ക്രിപ്ഷന്‍ പ്ലാനുമായി പി വി ആര്‍ ഐനോക്‌സ്

699 രൂപയ്ക്ക് 10 സിനിമകളാണ് കമ്പനി ഒരു മാസത്തേക്ക് വാഗ്ദാനം ചെയ്യുന്നത്. പ്രതിമാസ സബ്സ്‌ക്രിപ്ഷന്‍ പാസ് ഒക്ടോബര്‍ 16 മുതല്‍ ലഭ്യമാകും.

Author : സമകാലിക മലയാളം ഡെസ്ക്

സിനിമാ പ്രേമികള്‍ക്കായി രാജ്യത്തെ ആദ്യത്തെ സിനിമ സബ്‌സ്‌ക്രിപ്ഷന്‍ പ്ലാന്‍ അവതരിപ്പിക്കാനൊരുങ്ങി മള്‍ട്ടിപ്ലെക്‌സ് ഓപ്പറേറ്ററായ പി വി ആര്‍ ഐനോക്‌സ്. തിങ്കള്‍ മുതല്‍ വെള്ളി വരെയുള്ള ദിവസങ്ങളില്‍ 699 രൂപയ്ക്ക് 10 സിനിമകളാണ് കമ്പനി ഒരു മാസത്തേക്ക് വാഗ്ദാനം ചെയ്യുന്നത്. പ്രതിമാസ സബ്സ്‌ക്രിപ്ഷന്‍ പാസ് ഒക്ടോബര്‍ 16 മുതല്‍ ലഭ്യമാകും.

ഉപഭോക്താക്കളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനും, തിയേറ്റര്‍ ഒക്യുപന്‍സി ലെവലുകള്‍ മെച്ചപ്പെടുത്തുന്നതിനും പുതിയൊരു കൂട്ടം പ്രേക്ഷകരെ ആകര്‍ഷിക്കുന്നതിനുമാണ് പുതിയ പ്ലാന്‍. 

പുതിയ പ്രേക്ഷകരെ തിയേറ്ററുകളിലേക്ക് ആകര്‍ഷിക്കുന്നതിനായാണ് കമ്പനി സബ്‌സ്‌ക്രിപ്ഷന്‍ പ്ലാന്‍ അവതരിപ്പിക്കുന്നത്. നിലവില്‍ 699 രൂപയുടെ പ്രതിമാസ പ്ലാന്‍ അവതരിപ്പിക്കാനാണ് കമ്പനിയുടെ ആലോചന.

ഈ പ്ലാന്‍ ദക്ഷിണേന്ത്യന്‍ ഭാഗങ്ങളിലും ഇന്‍സിഗ്നിയ, ഐമാക്‌സ് തുടങ്ങിയ പ്രീമിയം സ്‌ക്രീന്‍ ഫോര്‍മാറ്റുകളിലും ഉടന്‍ ലഭ്യമാകില്ല. ഈ പ്ലാന്‍ സബ്‌സ്‌ക്രൈബ് ചെയ്യുന്നവര്‍ ഓരോ തവണയും സബ്‌സ്‌ക്രിപ്ഷന്‍ വഴി ടിക്കറ്റ് എടുക്കുമ്പോള്‍ ഒരു സര്‍ക്കാര്‍ ഐ ഡി കൈവശം വയ്ക്കണം. 

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇരട്ട ചക്രവാതച്ചുഴി: ഏഴ് ജില്ലകളില്‍ തീവ്രമഴ, ഓറഞ്ച് അലര്‍ട്ട്

എച്ച്.എൽ.എൽ ലൈഫ്‌കെയർ ലിമിറ്റഡിൽ 30 ഒഴിവുകൾ; തിരുവനന്തപുരത്ത് നിയമനം

സ്വര്‍ണവില റെക്കോര്‍ഡ് തിരുത്തുമോ?, ഒറ്റയടിക്ക് 800 രൂപ കൂടി 1,12,000ലേക്ക്; നാലുദിവസത്തിനിടെ 6000 രൂപയുടെ വര്‍ധന

'ഏട്ടനുണ്ട് കൂടെ...'; കാമറക്കണ്ണുകള്‍ വട്ടമിട്ടെത്തി, ചേട്ടനെ തേടി വിസ്മയ; ഒപ്പമുണ്ടെന്ന് പറയാതെ പറഞ്ഞ പ്രണവ്

പശ്ചിമേഷ്യയിലെ ജനവാസ മേഖലയ്ക്ക് മുകളില്‍ 'ഗോളം', അതിവേഗം പറന്നുപോയി; അമ്പരപ്പ്- വിഡിയോ