3 Idiots 
Entertainment

3 ഇഡിയറ്റ്‌സിന് രണ്ടാം ഭാഗം വരുന്നു; 10 വര്‍ഷത്തിന് ശേഷമുള്ള കഥ; സ്ഥിരീകരിച്ച് ആമിര്‍ ഖാന്‍

2009 ല്‍ പുറത്തിറങ്ങിയ ചിത്രം ബോക്‌സ് ഓഫീസില്‍ വലിയ വിജയം നേടിയിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

സൂപ്പര്‍ ഹിറ്റ് ചിത്രം 3 ഇഡിയറ്റ്‌സിന് രണ്ടാം ഭാഗം ഒരുങ്ങുന്നു. സൂപ്പര്‍ താരം ആമിര്‍ ഖാന്‍ തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്. സംവിധായകന്‍ രാജ്കുമാര്‍ ഹിറാനി ചിത്രത്തിന്റെ പണിപ്പുരയിലാണെന്നും ആമിര്‍ ഖാന്‍ അറിയിച്ചു. അമര്‍ ഉജാലയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ആമിര്‍ ഖാന്റെ വെളിപ്പെടുത്തല്‍.

താന്‍ കഥ കേട്ടുവെന്നും ഗംഭീരമാണെന്നുമാണ് ആമിര്‍ പറയുന്നത്. തിരക്കഥ പൂര്‍ണമായിട്ടില്ലെന്നാണ് താരം പറയുന്നത്. 3 ഇഡിയറ്റ്‌സ് അവസാനിച്ചിടത്തു നിന്നും പത്ത് വര്‍ഷത്തിനപ്പുറമുള്ള കഥയാകും സിനിമ പറയുക. പത്ത് വര്‍ഷത്തിന് ശേഷം രാഞ്ചോയ്ക്കും ഫര്‍ഹാനും രാജുവിനും എന്താകും സംഭവിച്ചിട്ടുണ്ടാവുക എന്നാകും ചിത്രം പറയുക.

ആദ്യ ചിത്രം പോലെ തന്നെ ഏറെ തമാശകളുള്ളതായിരിക്കും രണ്ടാം ഭാഗമെന്നും ആമിര്‍ പറയുന്നുണ്ട്. വീണ്ടും ഫുന്‍സുങ്ക് വാങ്കുഡു ആകാന്‍ താന്‍ കാത്തിരിക്കുകയാണെന്നും ആമിര്‍ ഖാന്‍ പറയുന്നു. ആമിറിനൊപ്പം ആര്‍ മാധവന്‍, ഷര്‍മന്‍ ജോഷി എന്നിവരും പ്രധാന വേഷത്തിലെത്തിയ ചിത്രമായിരുന്നു 3 ഇഡിയറ്റസ്. കരീന കപൂറായിരുന്നു നായിക.

ഇന്ത്യയുടെ വിദ്യാഭ്യാസ രീതികളെക്കുറിച്ച് സംസാരിക്കുന്നതായിരുന്നു ചിത്രം. 2009 ല്‍ പുറത്തിറങ്ങിയ ചിത്രം ബോക്‌സ് ഓഫീസില്‍ വലിയ വിജയം നേടിയിരുന്നു. ചിത്രത്തിലെ സൗഹൃദവും തമാശയുമൊക്കെ ഇന്നും ആരാധകര്‍ ആഘോഷിക്കുന്നതാണ്.

3 Idiots sequel is confirmed by Aamir khan.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാന സെക്രട്ടറിയെ ശാസിച്ചോ? പറയേണ്ടതേ പറയൂ എന്ന് എംവി ഗോവിന്ദന്‍

30 മിനിറ്റില്‍ അബുദാബിയിലെത്താം; ഇത്തിഹാദ് റെയിലില്‍ ദുബൈയില്‍ 4 സ്റ്റേഷനുകള്‍

'തമ്പാൻ ​ഗുഹ എവിടെ ?'; നായകനായി ദിനേശ് പ്രഭാകർ, 'ദൈവത്താൻ കുന്ന്' ട്രെയ്‌ലർ

'ഇമ്രാൻ ഖാൻ മരിക്കും, രക്ഷിക്കു'... സർക്കാരിന് കത്തയച്ച് 7 ഓസ്ട്രേലിയൻ ക്യാപ്റ്റൻമാർ

നാലുചക്ര ഓട്ടോറിക്ഷകൾക്ക് ടോൾ ഇളവ് വേണം: പന്നിയങ്കര ടോൾ പ്ലാസയിൽ ഉപരോധ സമരം