തൃശൂർ: 55-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചു. മന്ത്രി സജി ചെറിയാനാണ് പുരസ്കാരം പ്രഖ്യാപിച്ചത്. മികച്ച നടനായി മമ്മൂട്ടിയെ തിരഞ്ഞെടുത്തു. ഭ്രമയുഗത്തിലെ കൊടുമണ്‍ പോറ്റി ആയുള്ള പ്രകടനത്തിനാണ് മമ്മൂട്ടിയ്ക്ക് പുരസ്കാരം ലഭിച്ചത്. മികച്ച നടിയായി ഷംല ഹംസയെയും മികച്ച ചിത്രമായി മഞ്ഞുമ്മൽ ബോയ്സും തിരഞ്ഞെടുത്തു. ജൂറി ചെയർമാൻ പ്രകാശ് രാജിന്റെ നേതൃത്വത്തിലുള്ള ഏഴംഗ കമ്മിറ്റിയുടെ അവസാന ഘട്ട സ്ക്രീനിങ്ങ് കഴിഞ്ഞമാസം അവസാനത്തോടെ പൂർത്തിയായിരുന്നു.
അവാർഡ് പട്ടിക ഇങ്ങനെ:
രചനാ വിഭാഗം
മികച്ച ചലച്ചിത്ര ഗ്രന്ഥം - പെൺപാട്ട് താരകൾ (രചയിതാവ് സി മീനാക്ഷി)
മികച്ച ചലച്ചിത്ര ലേഖനം - മറയുന്ന നാലുകെട്ടുകള്‍
പ്രത്യേക ജൂറി അവാർഡ്- പാരഡൈസ്
മികച്ച നവാഗത സംവിധായകൻ- ഫാസിൽ മുഹമ്മദ് (ഫെമിനിച്ചി ഫാത്തിമ)
മികച്ച വിഷ്വൽ എഫക്ട്സ്- അജയന്റെ രണ്ടാം മോഷണം
മികച്ച വസ്ത്രാലങ്കാരം- സമീറ സനീഷ് (രേഖാചിത്രം, ബൊഗയ്ൻവില്ല)
മികച്ച മേക്കപ്പ് ആർട്ടിസ്റ്റ്- റോണക്സ് സേവ്യർ (ഭ്രമയുഗം)
മികച്ച നൃത്തസംവിധാനം- സുമേഷ് സുന്ദർ (ബൊഗെയ്ൻ വില്ല)
ജനപ്രീതിയും കലാമേന്മയുമുള്ള ചിത്രം- പ്രേമലു
മികച്ച കലാസംവിധായകൻ- അജയൻ ചാലിശേരി (മഞ്ഞുമ്മൽ ബോയ്സ്)
മികച്ച കൊറിയോഗ്രഫി- സുമേഷ് സുന്ദര്‍, ജിഷ്ണുദാസ് എംവി (ബൊഗെയ്ന്‍വില്ല)
ഡബ്ബിങ് ആര്‍ട്ടിസ്റ്റ്- സയനോര ഫില്‍പ്പ് (ബറോസ്), ഭാസി വൈക്കം, രാജേഷ് ഒവി (ബറോസ്)
മികച്ച പിന്നണി ഗായിക - സെബ ടോമി (അംഅ)
മികച്ച പിന്നണി ഗായകൻ- കെഎസ് ഹരിശങ്കർ (എആർഎം)
മികച്ച പശ്ചാത്തല സംഗീതം : ക്രിസ്‌റ്റോ സേവ്യര്‍ (ഭ്രമയുഗം)
മികച്ച സംഗീത സംവിധായകൻ- സുഷിൻ ശ്യാം (മറിവകളേ പറയൂ, ഭൂലോകം)
സിങ്ക് സൗണ്ട് - അജയന്‍ അടാട്ട് (പണി)
കലാസംവിധാനം - അജയന്‍ ചാലുശ്ശേരി ( മഞ്ഞുമ്മല്‍ ബോയ്‌സ്)
മികച്ച ഗാനരചയിതാവ്- വേടൻ (വിയർപ്പ് തുന്നിയിട്ട കുപ്പായം)
മികച്ച തിരക്കഥ (അഡാപ്റ്റേഷൻ) - ലാജോ ജോസ്, അമൽ നീരദ്
മികച്ച തിരക്കഥാകൃത്ത്- ചിദംബരം
മികച്ച കഥാകൃത്ത്- പ്രസന്ന വിതാരംഗ (പാരഡൈസ്)
മികച്ച ഛായാഗ്രഹകൻ- ഷൈജു ഖാലിദ് (മഞ്ഞുമ്മൽ ബോയ്സ്)
മികച്ച സ്വഭാവ നടി- ലിജോ മോൾ ജോസ് (നടന്ന സംഭവം)
മികച്ച സ്വഭാവ നടൻ- സൗബിൻ (മഞ്ഞുമ്മൽ ബോയ്സ്), സിദ്ധാർഥ് ഭരതൻ (ഭ്രമയുഗം)
മികച്ച സംവിധായകൻ- ചിദംബരം (മഞ്ഞുമ്മൽ ബോയ്സ്)
മികച്ച രണ്ടാമത്തെ ചിത്രം - ഫെമിനിച്ചി ഫാത്തിമ
മികച്ച ചിത്രം- മഞ്ഞുമ്മൽ ബോയ്സ്
പ്രത്യേക ജൂറി പരാമർശം- ജ്യോതിർമയി, ദർശന രാജേന്ദ്രൻ
മികച്ച നടി- ഷംല ഹംസ
പ്രത്യേക ജൂറി പരാമർശം (അഭിനയം)- ടൊവിനോ
പ്രത്യേക ജൂറി പരാമർശം (അഭിനയം)- ആസിഫ് അലി(കിഷ്കിന്ധാ കാണ്ഡം)
മികച്ച നടൻ- മമ്മൂട്ടി
38 സിനിമകളാണ് അവസാനഘട്ടത്തിൽ മത്സരത്തിനുണ്ടായിരുന്നത്. മമ്മൂട്ടി, വിജയരാഘവന്‍, ആസിഫ് അലി എന്നിവരാണ് മികച്ച നടനായി മത്സരിച്ചത്. മികച്ച നടിമാരുടെ പുരസ്‌കാരത്തിനായി ദിവ്യപ്രഭ, കനി കുസൃതി, ഷംല ഹംസ എന്നിവരായിരുന്നു മത്സര രംഗത്തുണ്ടായിരുന്നത്.
അനശ്വര രാജന്‍, ജ്യോതിര്‍മയി, സുരഭി ലക്ഷ്മി തുടങ്ങിയവരും സാധ്യത പട്ടികയിലുണ്ടായിരുന്നു. നവംബർ ഒന്നിന് കേരളപ്പിറവി ദിനത്തിൽ ചലചിത്ര പുരസ്‌കാര പ്രഖ്യാപനം നടത്തുമെന്നായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ പിന്നീട് പ്രഖ്യാപനം നീട്ടുകയായിരുന്നു. ജൂറി ചെയർമാന് പ്രകാശ് രാജിന്റെ അസൗകര്യം പരിഗണിച്ചാണ് അവാർഡ് പ്രഖ്യാപനം മാറ്റിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates