മമ്മൂട്ടിയും ജയറാമും/ ഇൻസ്റ്റ​ഗ്രാം 
Entertainment

ജയറാമിന് 58ാം പിറന്നാൾ, ആശംസകളുമായി മമ്മൂട്ടി

മകൻ കാളിദാസ് ജയറാമും ആശംസകളുമായി എത്തി

Author : സമകാലിക മലയാളം ഡെസ്ക്

ലയാളത്തിന്റെ പ്രിയനടൻ ജയറാമിന്റെ 58ാം പിറന്നാളാണ് ഇന്ന്. താരത്തിന് ആശംസകളുമായി സൂപ്പർതാരങ്ങൾ ഉൾപ്പടെ നിരവധി പേരാണ് ആശംസകളുമായി എത്തുന്നത്. മലയാളത്തിന്റെ സൂപ്പർതാരം മമ്മൂട്ടിയും ജയറാമിന് പിറന്നാൾ ആശംസകൾ അറിയിച്ചു. ജയറാമിനൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു ആശംസ. പ്രിയപ്പെട്ട ജയറാമിന് പിറന്നാൾ ആശംസകൾ, മികച്ച വർഷമായിരിക്കട്ടെ- എന്നാണ് മമ്മൂട്ടി കുറിച്ചത്. 

ജയറാമിന്റെ ഭാര്യയും നടിയുമായ പാർവതിയും പിറന്നാൾ ആശംസകൾ കുറിച്ചു. എന്റെ പ്രപഞ്ചത്തിന് പിറന്നാൾ ആശംസകൾ എന്നാണ് സോഷ്യൽ മീഡിയയിൽ കുറിച്ചത്. മകൻ കാളിദാസ് ജയറാമും ആശംസകളുമായി എത്തി. സഹോദരി മാളവികയുടെ വിവാഹനിശ്ചയത്തിനിടെ പകർത്തിയ ചിത്രത്തിനൊപ്പമായിരുന്നു പോസ്റ്റ്. 

ജയറാമിന്റെ ജന്മദിനത്തോടനുബന്ധിച്ച് പുറത്തുവിട്ട ഒസ്ലർ പോസ്റ്ററിനൊപ്പമാണ് സംവിധായകൻ മിഥുൻ മാനുവൽ തോമസ് ആശംസ അറിയിച്ചത്. ചിത്രത്തിൽ പൊലീസ് വേഷത്തിലാണ് ജയറാം എത്തുന്നത്. മലയാളത്തിലേക്കുള്ള താരത്തിന്റെ തിരിച്ചുവരവായിരിക്കും ചിത്രം എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ആളുകള്‍ കന്നുകാലികളെ റോഡില്‍ ഉപേക്ഷിക്കുന്നു, അവയെ ഭക്ഷണമാക്കിയാല്‍ വികാരം വ്രണപ്പെടുന്നു: സുപ്രീംകോടതി

'തട്ടമിട്ട ഒരു പെണ്‍കുട്ടി പോലും ആ വൃത്തികെട്ട പ്രകടനം നടത്തിയില്ല, നമ്മുടെ പെണ്‍മക്കളോ?' -കങ്കണ റണാവത്

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21