Latest OTT Releases ഇൻസ്റ്റ​ഗ്രാം
Entertainment

'അക്ക', 'ബത്ത', 'സി​ഗ്മ'... കൊതി തീരും വരെ സിനിമ കാണാം; ഈ ആഴ്ചയിലെ ഒടിടി റിലീസുകളിതാ

ഈ വാരാന്ത്യം ഒടിടിയിൽ കാണാനാകുന്ന പുത്തൻ റിലീസുകളിലൂടെ.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

ആഘോഷങ്ങൾക്കൊപ്പം തന്നെ ഒക്ടോബർ മാസവും പടിയിറങ്ങുകയാണ്. വിവിധ ഭാഷകളിലായി ഒട്ടേറെ സിനിമകളാണ് ഈ മാസം തിയറ്ററുകളിൽ റിലീസിനെത്തിയത്. അതിൽ ഏതെങ്കിലുമൊക്കെ സിനിമകൾ നിങ്ങൾക്ക് തിയറ്ററിൽ മിസ് ആയിട്ടുണ്ടാകുമല്ലേ. ഒട്ടും വിഷമിക്കണ്ടാ, ആ സിനിമകളൊക്കെ ഒടിടിയിൽ എത്തിയിട്ടുണ്ട്. ഈ വാരാന്ത്യം ഒടിടിയിൽ കാണാനാകുന്ന പുത്തൻ റിലീസുകളിലൂടെ.

അക്ക

Akka

കീർത്തി സുരേഷ്, രാധിക ആപ്തെ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന വെബ് സീരീസാണ് അക്ക. ഭവാനി എന്ന കഥാപാത്രമായി കീർത്തിയെത്തുമ്പോൾ രുദ്ര എന്ന കഥാപാത്രത്തെയാണ് രാധിക അവതരിപ്പിക്കുന്നത്. ധര്‍മരാജ് ഷെട്ടിയാണ് സീരീസ് കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത്. യഷ് രാജ് ഫിലിംസിന്റെ ബാനറായ വൈആര്‍എഫ് എന്റര്‍ടെയ്ന്‍മെന്റ് നിര്‍മ്മിക്കുന്ന സീരീസ് ഇന്ന് മുതൽ നെറ്റ്ഫ്ലിക്സിലൂടെ കാണാനാകും.

അവറാച്ചൻ ആൻ‌ഡ് സൺസ്

Avarachan And Sons

ബിജു മേനോ‍ൻ, ശ്രീനാഥ് ഭാസി, ​ഗണപതി എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രമാണ് അവറാച്ചൻ ആൻ‌ഡ് സൺസ്. തിയറ്ററുകളിൽ സമ്മിശ്ര പ്രതികരണം നേടിയ ചിത്രം സംവിധാനം ചെയ്തത് നവാ​ഗതനായ തമ്പി ആണ്. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ അവതരിപ്പിക്കുന്ന ചിത്രത്തിനായി തിരക്കഥ ഒരുക്കുയിരിക്കുന്നത് ജോസഫ് വിജീഷും തമ്പിയും ചേർന്നാണ്. വിനയ് ഫോർട്ട്, ജോണി ആന്റണി, ​ഗ്രേസ് ആന്റണി, അഖില ഭാർഗവൻ, പൗളി വത്സൺ, സാബുമോൻ, കോട്ടയം നസീർ, വിനീത് തട്ടിൽ, സാജൻ പള്ളുരുത്തി, ആഷിഖ് ഖാലിദ്, സുധി കോപ്പ, സജിൻ ചെറുകയിൽ, ഷാജു ശ്രീധർ, നിഷാ സാരംഗ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിനായി ഛായാഗ്രഹണം നിഹിച്ചിരിക്കുന്നത് സജിത് പുരുഷൻ ആണ്. നെറ്റ്ഫ്ലിക്സിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിച്ചു.

ബത്ത

Baththa

വിജയ് സേതുപതി, സായ് പൃഥ്വിരാജ് എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രമാണ് ബത്ത. തിയറ്ററുകളിൽ മികച്ച അഭിപ്രായം നേടിയ ചിത്രം ഇപ്പോൾ ഒടിടിയിൽ സ്ട്രീമിങ് ആരംഭിച്ചിരിക്കുകയാണ്. നെറ്റ്ഫ്ലിക്സിലൂടെ ചിത്രം കാണാനാകും. ഗ്രാമവാസികളെല്ലാം ഒരുപോലെ ഭയക്കുന്ന, കൊടുംക്രൂരനായ ബത്ത എന്ന റൗഡിയും ശബരിയെന്ന ബാലനും ഇടയിൽ വളരുന്ന ഒരു ആത്മബന്ധത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. മലയാളി നടി ലിജോമോൾ ജോസാണ് ചിത്രത്തിൽ വിജയ് സേതുപതിയുടെ നായികയായി എത്തിയത്. മലയാളത്തിൽ നിന്നും ശാന്തി ബാലചന്ദ്രനും വിഷ്ണു ഗോവിന്ദനും ചിത്രത്തിലുണ്ട്.

സി​ഗ്മ

Sigma

തമിഴ്നാട് മുഖ‍്യമന്ത്രിയും നടനുമായ വിജയ്‌യുടെ മകൻ ജേസൺ സഞ്ജയ് ആദ്യമായി സംവിധാനം ചെയ്ത സിഗ്മയും ഒടിടിയിൽ എത്തിയിരിക്കുകയാണ്. ലൈക്ക പ്രൊഡക്ഷൻസ് നിർമിച്ച ചിത്രത്തിൽ സന്ദീപ് കിഷനാണ് നായകനായെത്തുന്നത്. ഫാരിയ അബ്ദുള്ള, രാജു സുന്ദരം, സമ്പത്ത് രാജ്, ഷിവ് പണ്ഡിറ്റ്, അൻബ് താസൻ, എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു. ആക്ഷൻ ഡ്രാമയായി ഒരുക്കിയിരിക്കുന്ന ചിത്രത്തിനായി തമൻ എസ് ആണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. നെറ്റ്ഫ്ലിക്സിലൂടെ ചിത്രം കാണാനാകും.

ഡോണ്ട് ട്രബിൾ ദ് ട്രബിൾ

Don't Trouble The Trouble

ഫഹദ് ഫാസിൽ, സാറ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ചിത്രമാണ് ഡോണ്ട് ട്രബിൾ ദ് ട്രബിൾ. വൻ ഹൈപ്പിലാണ് ചിത്രം തിയറ്ററുകളിലെത്തിയതെങ്കിലും പ്രതീക്ഷിച്ച വിജയം നേടാൻ ചിത്രത്തിനായില്ല. തെലുങ്ക്, ഹിന്ദി, കന്നഡ, മലയാളം, തമിഴ് ഭാഷകളിൽ നെറ്റ്ഫ്ലിക്സിലൂടെ ചിത്രം കാണാനാകും.

ജെന്നിഫർ

Jennifer

അൽത്താഫ് റഹ്മാൻ സംവിധാനം ചെയ്ത് സ്വാസിക പ്രധാന വേഷത്തിലെത്തിയ സർവൈവൽ ത്രില്ലർ ചിത്രമാണ് ജെന്നിഫർ. മനോജ് ഐ ജിയാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. മനോരമ മാക്സിലൂടെ ചിത്രം കാണാനാകും.

6 OTT Releases to watch this weekend.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിലെ എസ്‌ഐആര്‍: പരാതി നല്‍കാനുള്ള സമയം നീട്ടി സുപ്രീംകോടതി; പേര് വെട്ടിയവര്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാം

കിറ്റ്സിൽ ടൂറിസ്റ്റ് ഗൈഡ് പരിശീലനം: 168 ഒഴിവുകൾ; എസ്.എസ്.എൽ.സി, ബിരുദധാരികൾക്ക് അവസരം

വൈഭവും ഭുവനേശ്വറുമില്ല, ഇഷാന്‍ കിഷന്‍ തിരിച്ചെത്തി; കിവികളെ ബാറ്റിങ്ങിന് വിട്ട് ഇന്ത്യ

'ശിക്ഷിച്ചില്ലെങ്കിൽ ഗോമാതാവ് ഭൂമുഖത്തുനിന്ന് ഇല്ലാതാകും'; പശുഹത്യ കേസിൽ 3 പേർക്ക് ജീവപര്യന്തം തടവ്: വിധിന്യായത്തിൽ മനുസ്മൃതിയും വേദങ്ങളും ഉദ്ധരിച്ച് ഗുജറാത്ത് കോടതി

ഐപിഎല്‍ ഫ്രാഞ്ചൈസികളുടെ 'നോട്ടപ്പുള്ളി'യായി ഗംഭീര്‍; പരിശീലകനാക്കാന്‍ നാല് ടീമുകള്‍ രംഗത്ത്