പാരീസ് ഒളിംപിക്‌സിലേക്കാണ് എല്ലാ കണ്ണുകളും. ഇനിയുള്ള നാളുകള്‍ ജയപരാജയങ്ങളുടേതാണ്. വിസ്മയങ്ങള്‍ ഒളിപ്പിച്ച് ലോകത്തിലെ ഏറ്റവും വലിയ കായിക മാമാങ്കത്തിന് തുടക്കമിടുമ്പോള്‍ ഒളിംപിക്‌സ് പ്രമേയമായ ചില ഡോക്യുമെന്ററികളെക്കുറിച്ചറിയാം.
2020 ടോക്യാ ഒളിംപിക്‌സില്‍ നിന്ന് സിമോണ്‍ ബൈല്‍സ് പിന്‍മാറിയത് ലോകം ഞെട്ടലോടെയാണ് കേട്ടത്. ഇത്തവണ പാരീസ് ഒളിംപ്ക്‌സില്‍ സിമോണ്‍ ബൈല്‍സിന്റെ ഗംഭീര തിരിച്ചു വരവാണ് ഏവരും പ്രതീക്ഷിക്കുന്നത്. ഈ തിരിച്ചുവരവിന്റെ കഥ പറയുന്ന ഡോക്യുമെന്ററി സീരീസാണ് സിമോണ്‍ ബൈല്‍സ് റൈസിങ്. കാറ്റിവാല്‍ഷ് സംവിധാനം ചെയത ഡോക്യുമെന്ററി നാല് എപ്പിസോഡുകളായാണ് നെറ്റ്ഫഌകിസില്‍ ഉണ്ടാവുക. ആദ്യ രണ്ട് എപ്പിസോഡുകളില്‍ തിരിച്ചു വരവിനുള്ള തയ്യാറെടുപ്പുകളാണ് പ്രമേയം. അവസാന ഭാഗം ഇതുവരെ പൂര്‍ത്തിയായിട്ടില്ല. ഒളിംപിക്‌സില്‍ തോറ്റാലും ജയിച്ചാലും ഈ ഡോക്യുമെന്ററി ഉയര്‍ത്തുന്ന വിഷയം വളരെ പ്രസക്തിയുള്ളത് തന്നെയാണ്.
അമേരിക്കന്‍ സ്പ്രിന്റര്‍മാരായ ടോമി സ്മിത്തിനേക്കുറിച്ചും ജോണ്‍ കാര്‍ലോസിനെക്കുറിച്ചുമാണ് ഈ ഡോക്യുമെന്ററിയില്‍ പറയുന്നത്. കറുത്ത വര്‍ഗ്ഗക്കാര്‍ നേരിടുന്ന വിവേചനത്തെ ഉയര്‍ത്തിക്കാണിക്കുന്നതിനായി മത്സരത്തില്‍ വിജയിച്ച ശേഷം ഇരുവരും പോഡിയത്തില്‍ നിന്നുകൊണ്ട് കറുത്ത കൈയുറകള്‍ ധരിച്ച കൈകള്‍ പൊക്കിയാണ് പ്രതിഷേധിച്ചത്. സാമൂഹ്യനീതിക്ക് വേണ്ടിയുള്ള അമേരിക്കന്‍ താരങ്ങളുടെ പ്രതിഷേധം വലിയ ചര്‍ച്ചാ വിഷയമായി. 1968ല്‍ മെക്‌സിക്കോയില്‍ നടന്ന ഈ സംഭവത്തിന്റെ അടിസ്ഥാനത്തില്‍ ജോര്‍ജ് റോയി ആണ് സംവിധാനം ചെയ്തത്.
1972ലെ മ്യൂണിച്ച് ഒളിംപിക്‌സ് അടിസ്ഥാനപ്പെടുത്തി 1973 ല്‍ പുറത്തിറങ്ങിയ ഡോക്യുമെന്ററി. ആര്‍തര്‍ പെന്‍, മിലോസ് ഫോര്‍മാന്‍, ജോണ്‍ ഷ്‌ലെസിംഗര്‍സ മൈ സെറ്റര്‍ലിംഗ്, കോന്‍ ഇച്ചിക്കാവ, ക്ലോഡ് ലിലോഫ്, ജൂറി ഒസേര്‍വ്, മൈക്കേല്‍ പെലെഗാര്‍ എന്നീ എട്ട് സംവിധായകരുടെ ആന്തോളജി ഡോക്യുമെന്ററിയാണിത്. ഒളിംപിക്‌സിലെ ഓരോരുത്തരുടേയും ജോലിയും പരാജയവും തമാശ രംഗങ്ങളും ഒക്കെ ഉള്‍പ്പെടുത്തിയാണ് ഈ ഡോക്യുമെന്ററി ചെയ്തിരിക്കുന്നത്.
1936ല്‍ നാസി കാലഘട്ടത്തില്‍ ബെര്‍ലിനില്‍ നടന്ന ഒളിംപിക്‌സ് ആണ് പ്രമേയം. റെനി റൈഫന്‍സ്റ്റാള്‍ ആണ് സംവിധായകന്‍. അഡോള്‍ഫ് ഹിറ്റ്‌ലറുടെ ജന്മദിനമായ ഏപ്രില്‍ 20നാണ് ഈ ഡോക്യുമെന്ററി പുറത്തിറങ്ങിയത്. ജര്‍മനി ഒളിംപിയയെ ഇരു കൈയും നീട്ടി സ്വീകരിച്ചു. നിരവധി ദേശീയ അന്തര്‍ദേശീയ പുരസ്‌കാരങ്ങളും നേടി.
ബ്രയാന്‍ ഫോഗലിന്റെ 2017ലെ അമേരിക്കന്‍ ഡോക്യുമെന്ററിയാണ് ഐക്കാറസ്. കായിക താരങ്ങള്‍ വ്യാപകമായി നിരോധിത മരുന്നുകള്‍ ഉപയോഗിക്കുന്നതിനെക്കുറിച്ചായിരുന്നു ഐക്കാറസിലൂടെ പറഞ്ഞത്. 2017 ജനുവരി 20ന് സണ്‍ഡാന്‍സ് ഫിലിം ഫെസ്റ്റിവലില്‍ ആണ് ആദ്യം പ്രദര്‍ശിപ്പിച്ചത്. നെറ്റ്ഫഌക്‌സിനാണ് വിതരണാവകാശം. യുഎസ്‌ഡോക്യുമെന്ററി പ്രത്യേക ജൂറി അവാര്‍ഡായ ദി ഓര്‍വെല്‍ അവാര്‍ഡ്കരസ്ഥമാക്കി.
യുഎസ് വനിതാ ബാസ്‌കറ്റ് ബോള്‍ ടീമിന്റെ അപരാജിത കഥകള്‍ പറയുന്ന ഡോക്യുമെന്ററി. ഈ വിജയത്തിനായി കായിക താരങ്ങള്‍ അനുഭവിച്ച ബുദ്ധിമുട്ടുകളും കഷ്ടപ്പാടുകളുമാണ് ഇതിലെ പ്രമേയം. പാരീസ് ഒളിംപിക്‌സില്‍ തുടര്‍ച്ചയായ എട്ടാം സ്വര്‍ണം ലക്ഷ്യമിട്ടാണ് വനിതാ ബാസ്‌കറ്റ് ബോള്‍ ടീം ഇറങ്ങുന്നത്. റോഗര്‍ വീസ്‌ബെര്‍ഗ് ആണ് ഇതിന്റെ സംവിധായകന്‍.
1972ല്‍ സെപ്തംബര്‍ 5 ന് ജര്‍മനിയിലെ മ്യൂണിക്കില്‍ നടന്ന ഒളിംപിക്‌സില്‍ 11 ഇസ്രയേല്‍ അത്‌ലറ്റുകളുടെ കൊലപാതകം ആണ് കഥ. കെവിന്‍ മക്‌ഡൊണാള്‍ഡ് ആണ് സംവധായകന്‍. 2000ത്തില്‍ മികച്ച ഡോക്യുമെന്ററിക്കുള്ള അക്കാദമി അവാര്‍ഡ് നേടി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates