ചിത്രം: ഇൻസ്റ്റ​ഗ്രാം 
Entertainment

റൂസോ ബ്രദേഴ്‌സിന് ഗുജറാത്തി ഭക്ഷണം വിളമ്പി ആമിര്‍ ഖാന്‍, ഒപ്പം ധനുഷും; ഫോട്ടോ വൈറല്‍

പരമ്പരാഗതമായ ഭക്ഷണം പാകം ചെയ്യുന്ന ഗുജറാത്തിലെ വിവിധ ഭാഗത്തുനിന്നുള്ള പാചകക്കാരെ വരുത്തിയാണ് ആമിര്‍ വിരുന്ന് ഒരുക്കിയത്

Author : സമകാലിക മലയാളം ഡെസ്ക്

തമിഴ് സൂപ്പര്‍താരം ധനുഷ് അഭിനയിക്കുന്ന ആദ്യത്തെ ഹോളിവുഡ് ചിത്രം ദി ​ഗ്രേ മാന്‍ ഇന്ന് റിലീസിന് എത്തുകയാണ്. പ്രമുഖ ഹോളിവുഡ് സംവിധായകര്‍ റൂസോ ബ്രദേഴ്‌സാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി റൂസോ ബ്രദേഴ്‌സ് ഇന്ത്യയില്‍ എത്തിയിരുന്നു. ഇരുവരുടെ ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇപ്പോള്‍ ശ്രദ്ധ നേടുന്നത് ആമിര്‍ ഖാന് ഒപ്പമുള്ള ഇവരുടെ ചിത്രങ്ങളാണ്. 

റൂസോ സഹോദരന്മാര്‍ക്കും ധനുഷിനും ആമിര്‍ ഖാന്‍ ഒരുക്കിയ സ്‌പെഷ്യല്‍ ഡിന്നറില്‍ നിന്നുള്ളതാണ് ചിത്രങ്ങള്‍. ഗുജറാത്തി സ്റ്റൈല്‍ ഭക്ഷണമാണ് താരം സ്‌പെഷ്യലായി ഒരുക്കിയത്. വെള്ള മുണ്ടും ഷര്‍ട്ടും ധരിച്ച് തമിഴ് പയ്യനായാണ് ധനുഷ് എത്തിയത്. ആമിര്‍ ഖാനിന്റെ മുന്‍ ഭാര്യയും സംവിധായകയുമായ കിരണ്‍ റാവുവും ഡിന്നറില്‍ പങ്കെടുത്തിരുന്നു. ആമിറിന്റെ സോഷ്യല്‍ മീഡിയ പേജില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ് ചിത്രം. 

പരമ്പരാഗതമായ ഭക്ഷണം പാകം ചെയ്യുന്ന ഗുജറാത്തിലെ വിവിധ ഭാഗത്തുനിന്നുള്ള പാചകക്കാരെ വരുത്തിയാണ് ആമിര്‍ വിരുന്ന് ഒരുക്കിയത് എന്നാണ് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. പാപഡ് ലുവ പടോഡി, കന്‍ഡ് പുരി, ടുവെര്‍ ലിഫാഫ തുടങ്ങിയ ഭക്ഷണങ്ങളാണ് താരം വിളമ്പിയത്. 

ബുധനാഴ്ചയാണ് റൂസോ ബ്രദേഴ്‌സ് മുംബൈയില്‍ എത്തിയത്. സ്‌പെഷ്യല്‍ പ്രീമിയറും ഒരുക്കിയിരുന്നു. ഇതില്‍ വിക്കി കൗശാല്‍, ജാക്വിലിന്‍ ഫെര്‍ണാണ്ടസ് തുടങ്ങിയ താരങ്ങളും പങ്കെടുത്തിരുന്നു. റൂസോ ബ്രദേഴ്‌സിനെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് ധനുഷും ഇന്‍സ്റ്റഗ്രാമില്‍ ചിത്രം പങ്കുവച്ചിരുന്നു.

ഈ വാർത്ത കൂടി വായിക്കാം  

'ഇതൊക്കെ എവിടെനിന്നാണ് നിങ്ങള്‍ക്കു കിട്ടുന്നത്?' പുഷ്പ 2ല്‍ താന്‍ ഇല്ലെന്ന് മനോജ് ബാജ്‌പേയ്
 
സമകാലിക മലയാളം ഇപ്പോൾ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചൂരൽമല - മുണ്ടക്കൈ ദുരിതബാധിതർക്ക് പ്രഖ്യാപിച്ച വീടുകളുടെ നിർമ്മാണം ഇഴയുന്നു; കോൺഗ്രസിനും ലീഗിനും വിമർശനം

'നാന, നിങ്ങളുടെ ആ ഉപദേശം മരിക്കുവോളം മറക്കില്ല; ഒരിക്കല്‍ കൂടി തര്‍ക്കിക്കാനും ചായ പങ്കിടാനും സാധിച്ചിരുന്നെങ്കില്‍'; വികാരഭരിതനായി ഷാരൂഖ്

'സഞ്ജു പ്ലെയിങ് ഇലവനിൽ വേണം, മറ്റൊരു ചോദ്യവും ഇല്ല'

​Jantar Mantar Protest: രാഹുലിൻറെ നേതൃത്വത്തിൽ പ്രതിപക്ഷ എംപിമാർ രാജ്ഘട്ടിൽ

ജിഎസ്ടി ഉദ്യോഗസ്ഥരുടെ അറസ്റ്റ് അധികാരം റദ്ദാക്കി; നിര്‍ണായക പരിഷ്‌കാരങ്ങളുമായി ജിഎസ്ടി കൗണ്‍സില്‍