അഭയ ഹിരണ്‍മയി വിഡിയോ സ്ക്രീൻഷോട്ട്
Entertainment

'അവള്‍ ഒറ്റയ്ക്കാണ്'; വെള്ള ഷര്‍ട്ടില്‍ ബാത്ത്ടബ്ബില്‍, ഗ്ലാമര്‍ ഫോട്ടോഷൂട്ടുമായി അഭയ ഹിരണ്‍മയി

തന്റെ അതിജീവിതത്തെക്കുറിച്ചാണ് അഭയ സംസാരിക്കുന്നത്

സമകാലിക മലയാളം ഡെസ്ക്

ജോജു ജോര്‍ജിന്റെ പണി സിനിമയിലൂടെ അമ്പരപ്പിച്ചിരിക്കുകയാണ് അഭയ ഹിരണ്‍മയി. ഇപ്പോള്‍ ശ്രദ്ധനേടുന്നത് അഭയയുടെ ഗ്ലാമര്‍ ഫോട്ടോഷൂട്ടാണ്. വെള്ള ഷര്‍ട്ട് ധരിച്ച് ബാത്ത്ടബ്ബില്‍ നിന്നുള്ളതാണ് ചിത്രങ്ങള്‍. തന്റെ അതിജീവിതത്തെക്കുറിച്ചാണ് അഭയ സംസാരിക്കുന്നത്.

‘അതിജീവിക്കുകയാണ്. അവളുടെ ശരീരത്തിലേക്ക്, അവളുടെ ചിന്തകളിലേക്ക്, അവളുടെ പാതയിലേക്ക് ആർക്കും എത്താൻ കഴിയാത്ത സ്ത്രീയായി അവൾ മാറിയിരിക്കുന്നു. അവൾ ഒറ്റയ്ക്കാണ്, അവൾ ഒരു അദ്ഭുതമാണ്. അവൾ സ്വയം സ്നേഹിക്കുന്നു ആ സ്നേഹത്തിന്റെ തിളക്കം അവിടെ കാണാനാകും’എന്ന കുറിപ്പിലാണ് അഭയ ഹിരൺമയി വിഡിയോ പോസ്റ്റ് ചെയ്തത്.

സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് അഭയയുടെ ഫോട്ടോഷൂട്ട്. ഗായികയുടെ ലുക്കിനെ പ്രശംസിച്ച് നിരവധി പേരാണ് എത്തുന്നത്. ശരിയായ സമയത്ത് എല്ലാം ശരിയാവും എന്നാണ് ആരാധകരുടെ കമന്റ്. അഭയയുടെ വസ്ത്രത്തെ വിമർശിച്ചുകൊണ്ടും നിരവധി പേർ എത്തി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT