Abhinav Sunder Nayak, ALthaf Salim  
Entertainment

'സുനില്‍ വിഡിയോസ് ഉണ്ട്, സുനിലേട്ടനും'; ആ രഹസ്യം വെളിപ്പെടുത്തി അഭിനവ് സുന്ദര്‍

ഈ കഥാപാത്രത്തിന്റെ ഉറവിടം തേടി സോഷ്യല്‍ മീഡിയ കുറേ അലഞ്ഞിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

നസ്ലെന്‍ നായകനായ, അഭിനവ് സുന്ദര്‍ നായക് ഒരുക്കിയ ചിത്രമാണ് മോളിവുഡ് ടൈംസ്. ബോക്‌സ് ഓഫീസിലും പിന്നീട് ഒടിടിയിലെത്തിയപ്പോഴും ചിത്രം വലിയ ചര്‍ച്ചയായി മാറിയിരുന്നു. സിനിമയുടെ പിന്നാമ്പുറ കഥ പറഞ്ഞ സിനിമ സംവിധായകന്റെ സ്വന്തം അനുഭവങ്ങളും കണ്ടുമുട്ടിയ വ്യക്തികളേയുമൊക്കെ കൂട്ടിച്ചേര്‍ത്ത് സൃഷ്ടിച്ചതായിരുന്നു.

മോളിവുഡ് ടൈംസ് കണ്ടവരെല്ലാം അന്വേഷിച്ചിരുന്നൊരു കാര്യമുണ്ടായിരുന്നു. ചിത്രത്തില്‍ അല്‍ത്താഫ് സലിം അവതരിപ്പിച്ച സുനിലേട്ടന്‍ യഥാര്‍ത്ഥത്തില്‍ ആരാണ്? തുടക്കം മുതലേ നസ്ലെന്റെ വിനീത് മാധവന്റെ സ്വപ്‌നങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന കഥാപാത്രമാണ് സുനിലേട്ടന്‍ എന്ന സിഡി കടക്കാരന്‍. ഈ കഥാപാത്രത്തിന്റെ ഉറവിടം തേടി സോഷ്യല്‍ മീഡിയ കുറേ അലഞ്ഞിരുന്നു.

ആ ചോദ്യങ്ങള്‍ക്ക് അഭിനവ് തന്നെ മറുപടി നല്‍കുകയാണ്. സോഷ്യല്‍ മീഡിയയില്‍ ആരാധകരുമായി സംസാരിക്കവെയാണ് അഭിനവ് യഥാര്‍ത്ഥ സുനിലേട്ടന്‍ ആരെന്ന് വെളിപ്പെടുത്തിയത്. മോളിവുഡ് ടൈംസിലെ അല്‍ത്താഫ് സലീമിന്റെ കഥാപാത്രം ആരുമായി ബന്ധപ്പെട്ടതാണെന്ന് അറിയാന്‍ ആഗ്രഹമുണ്ട് എന്ന് പറഞ്ഞയാള്‍ക്കാണ് അഭിനവ് മറുപടി നല്‍കിയത്.

Abhinav Sunder Nayak insta story

''സുനില്‍ വിഡിയോസ് വയനാട് കല്‍പ്പറ്റയിലെ ഒരു കാസറ്റ്/സിഡി കടയെ ആസ്പദമാക്കിയുള്ളതാണ്. എന്റെ കുട്ടിക്കാലത്തിന്റെ മുഖ്യഭാഗവും അവിടെയാണ് ചെലവിട്ടത്. സുനിലേട്ടന്റെ കഥാപാത്രം എന്റെ മാമന്‍ സുനില്‍ അമ്മാവനുള്ള ആദരമാണ്. അദ്ദേഹത്തിന്റെ വീട്ടില്‍ വലിയൊരു വിഡിയോ-ഓഡിയോ ലൈബ്രറി ഉണ്ടായിരുന്നു. ജീവിതത്തില്‍ പിന്നീട് ഡിവിഡികളും ബ്ലു റേകളും ശേഖരിക്കാന്‍ എനിക്ക് പ്രചോദനം ആയത് അതാണ്'' എന്നായിരുന്നു അഭിനവിന്റെ മറുപടി.

Abhinav Sunder Nayak reveals the inspiration behind Sunilettan played by ALthaf Salim in Mollywood Times.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നീറ്റ് സമരം: പൊലീസ് അതിക്രമത്തിൽ സ്വതന്ത്ര അന്വേഷണം, പ്രായപൂർത്തിയാകാത്തവരെ മോചിപ്പിക്കണം; സുപ്രീം കോടതി

33ാം വയസിൽ ആദ്യമായി ഇന്ത്യൻ ടീമിൽ! ആരാണ് സാരാംശ് ജെയ്ൻ?

സൗദി എണ്ണശാലകള്‍ക്കുനേരെ ആക്രമണം; ഡ്രോണുകള്‍ തകര്‍ത്തതായി പ്രതിരോധ മന്ത്രാലയം

ഇതിലും സംസ്‌കാരം മൃഗങ്ങള്‍ക്കുണ്ടാകും; ഇയാളെ ജയിലിലടയ്ക്കണം; ടിജി മോഹന്‍ദാസിനെതിരെ മാധവ് സുരേഷ്

ബാങ്ക് ഓഫ് ബറോഡ vs എസ്ബിഐ vs പഞ്ചാബ് നാഷണല്‍ ബാങ്ക്; സ്‌പെഷ്യല്‍ എഫ്ഡി സ്‌കീം ആരുടേതാണ് മികച്ചത്?