ആമിർ ഖാൻ/ഫയല്‍ ചിത്രം 
Entertainment

ആമിര്‍ ഖാന് കോവിഡ് സ്ഥിരീകരിച്ചു

ബുധനാഴ്ച താരത്തിന്റെ വക്താവ് പത്രക്കുറിപ്പിലൂടെയാണ് കോവിഡ് പോസിറ്റീവായ വിവരം ആരാധകരെ അറിയിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ; ബോളിവുഡ് സൂപ്പര്‍താരം ആമിര്‍ ഖാന്‍ കോവിഡ് സ്ഥിരീകരിച്ചു. ഇപ്പോള്‍ വീട്ടില്‍ ഐസൊലേഷനിലാണ് താരം. ബുധനാഴ്ച താരത്തിന്റെ വക്താവ് പത്രക്കുറിപ്പിലൂടെയാണ് കോവിഡ് പോസിറ്റീവായ വിവരം ആരാധകരെ അറിയിച്ചത്. 

'ആമിര്‍ ഖാന്‍ കോവിഡ് പോസിറ്റീവായി. കോവിഡ് പ്രോട്ടോകോള്‍ കൃത്യമായി പാലിച്ച് വീട്ടില്‍ ക്വാറന്റീനിലാണ് അദ്ദേഹം. ആമിര്‍ സുഖമായി ഇരിക്കുന്നു. അടുത്തിടെ അദ്ദേഹവുമായി സമ്പര്‍ക്കത്തില്‍ വന്ന എല്ലാവരും മുന്‍കരുതല്‍ എന്ന നിലയില്‍ പരിശോധന നടത്തണം. എല്ലാവരുടേയും ആശംസകള്‍ക്ക് നന്ദി.'- പത്രക്കുറിപ്പില്‍ പറയുന്നു. ആമിര്‍ ഖാനെ അടുത്തിടെ മുംബൈയില്‍ ഒരു സിനിമയുടെ സ്‌ക്രീനിങ്ങിന് കണ്ടിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'2029ലും കോൺഗ്രസ് തോൽക്കും, സമരം കുടിയേറ്റക്കാരെ സംരക്ഷിക്കാൻ'; അമിത് ഷാ

കന്നി ടെസ്റ്റ് സെഞ്ച്വറി തന്നെ ചരിത്ര നേട്ടം! റെക്കോര്‍ഡില്‍ 'സെദിഖുല്ല അടല്‍'

'2029ലെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ നീക്കം തുടങ്ങി'; അമിത് ഷാക്കെതിരെ വിമർശനവുമായി കോൺഗ്രസ്

'ദാദ' വിളിച്ചു... 'യുവരാജ് സിങ്' ഡല്‍ഹി ക്യാപിറ്റല്‍സ് സഹ പരിശീലകന്‍!

ആൾക്കൂട്ട കൊലപാതകം? പാലക്കാട് ഭിക്ഷാടകനെ തല്ലിക്കൊന്നു, 5 പേർ പിടിയിൽ