ബിഎംഡ്യുവിന്റെ എക്സ് 7 സ്വന്തമാക്കി അനൂപ് മേനോൻ/ ചിത്രം ഇൻസ്റ്റാ​ഗ്രാം 
Entertainment

ബിഎംഡബ്ല്യുവിന്റെ എക്സ് 7 സ്വന്തമാക്കി അനൂപ് മേനോൻ

ബിഎംഡബ്ല്യുവിന്റെ എക്സ് 7ന് 1.57 കോടിയാണ് ഓൺറോഡ് വില

Author : സമകാലിക മലയാളം ഡെസ്ക്

ർമ്മൻ ആംഡബര വാഹന നിർമാണ കമ്പനിയായ ബിഎംഡബ്ല്യുവിന്റെ എസ്‌യുവി എക്സ് 7 സ്വന്തമാക്കി നടനും സംവിധായകനും നിർമാതാവുമായ അനൂപ് മേനോൻ. കൊച്ചിയിലെ ബിഎംഡബ്ല്യുവിന്റെ വിതരണക്കാരായ ഇവിഎം ഓട്ടോക്രാഫ്റ്റിൽ കുടുംബ സമേതമെത്തിയാണ് അദ്ദേഹം തന്റെ പുതിയ വാഹനം വാങ്ങിയത്. 

ഈ വർഷം ഇന്ത്യയിൽ അവതരിപ്പിച്ച എക്‌സ് 7-ന്റെ ഏറ്റവും പുതിയ പതിപ്പാണ് അനൂപ് മേനോൻ സ്വന്തമാക്കിയിരിക്കുന്നത്. 1.22 കോടി രൂപ മുതൽ 1.24 കോടി രൂപ വരെയാണ് ഇതിന്റെ എക്‌സ്‌ഷോറൂം വില. എക്‌സ് 7 എസ്‌യുവിയുടെ ഉയർന്ന വകഭേദമായ എക്‌സ് ഡ്രൈവ് 40ഐ എം സ്‌പോർട്ടാണ് അദ്ദേഹം സ്വന്തമാക്കിയിട്ടുള്ളതെന്നാണ് റിപ്പോർട്ട്. ഈ വാഹനത്തിന്റെ ഓൺറോഡ് വില ഏകദേശം 1.57 കോടിയോളമാണ്.

3.0 ലിറ്റർ ശേഷിയുള്ള പെട്രോൾ-ഡീസൽ എൻജിനുകളിലാണ് എക്‌സ് 7 വിപണിയിൽ എത്തുന്നത്. ഇതിലെ പെട്രോൾ എൻജിൻ മോഡൽ 381 ബിഎച്ച്പി പവറും 520 എൻഎം ടോർക്കുമാണ് ഉത്പാദിപ്പിക്കുന്നത്. കേവലം 5.8 സെക്കന്റിൽ 100 കിലോമീറ്റർ വേഗത കൈവരിക്കാനും ഈ വാഹനത്തിനാകും. 340 ബിഎച്ച്പി പവറും 700 എൻ.എം. ടോർക്കുമാണ് ഡീസൽ എൻജിന്റെ കരുത്ത്. 5.9 സെക്കന്റിൽ ഈ വാഹനവും 100 കിലോമീറ്റർ വേഗത കൈവരിക്കും. നേരത്തെ ബിഎംഡബ്ല്യുവിന്റെ തന്നെ സെവൻ സീരിസും അനൂപ് മേനോന്റെ ഗാരിജിലുണ്ടായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും