ഡെനിസ് റിച്ചാർഡ്സ് 
Entertainment

റോഡിൽ തർക്കം: ഹോളിവുഡ് നടിക്കും ഭർത്താവിനും നേർക്ക് വെടിവയ്പ്

സംഭവത്തിൽ ഞെട്ടിപ്പോയ നടി കരഞ്ഞുകൊണ്ടാണ് സെറ്റിലെത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

ധശ്രമത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപെട്ട് ഹോളിവുഡ് നടി ഡെനിസ് റിച്ചാർഡ്സിനും ഭർത്താവ് ആരോൺ ഫൈപേർസും. യുഎസിലെ ലൊസാഞ്ചലസിൽ സ്വന്തം വാഹനത്തിൽ യാത്ര ചെയ്യുന്നതിനിടെ ഇവർക്ക് നേരെ വെടിവയ്പുണ്ടാകുകയായിരുന്നു. റോഡിലെ തർക്കമാണു വെടിവയ്പിൽ കലാശിച്ചത്. 

തിങ്കളാഴ്ച സ്റ്റുഡിയോയിലേക്ക് പോകവെയാണ് വെടിവെപ്പുണ്ടായത്. ഇവർ സഞ്ചരിച്ചിരുന്ന ട്രക്ക് പാർക്ക് ചെയ്യാനായി നിർത്തിയപ്പോൾ പിന്നിലുണ്ടായിരുന്ന വാഹനത്തിലെ ഡ്രൈവർ ആക്രോശിച്ചു. ആരോൺ ആണ് കാറോടിച്ചിരുന്നത്. മുന്നിലേക്കു കടക്കാൻ ശ്രമിച്ച വാഹനത്തെ ആരോൺ കടത്തിവിടുകയായിരുന്നു. എന്നാൽ വാഹനത്തിലുണ്ടായിരുന്നയാൾ ഡെനിസിന്റെ വാഹനത്തിനു നേർക്കു വെടിയുതിർക്കുകയായിരുന്നു. ഡ്രൈവറുടെ സീറ്റിലേക്കാണു വെടിവച്ചത്. 

സംഭവം നടന്നയുടൻ അക്രമി സ്ഥലംവിട്ടു. സംഭവത്തിൽ ഞെട്ടിപ്പോയ നടി കരഞ്ഞുകൊണ്ടാണ് സെറ്റിലെത്തിയത്. തുടർന്ന് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായും അക്രമിയെ ഉടൻ പിടികൂടുമെന്നും ലൊസാഞ്ചലസ് പൊലീസ് അറിയിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം