വിഡിയോ സ്ക്രീൻഷോട്ട് 
Entertainment

'അച്ചൂ, ഇത് നിനക്കു വേണ്ടി'; പാർവതിക്കായി സ്റ്റേജിൽ പാട്ടുപാടി ജയറാം, വിഡിയോ

"ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവട്ടം" എന്ന ചിത്രത്തിലെ 'മെല്ലെ മെല്ലെ മുഖപടം' എന്ന ഗാനമാണ് ജയറാം പാടിയത്

Author : സമകാലിക മലയാളം ഡെസ്ക്

ഭിനയവും മിമിക്രിയും മാത്രമല്ല മികച്ച ​ഗായകൻ കൂടി തെളിച്ചിരിക്കുകയാണ് മലയാളത്തിന്റെ പ്രിയ നടൻ ജയറാം. കല്യാൺ ഗ്രൂപ്പ് ഒരുക്കിയ നവരാത്രി ആഘോഷത്തിനിടെയായിരുന്നു ജയറാമിന്റെ പാട്ട്. സദസ്സിലിരുന്ന ഭാര്യയും നടിയുമായ പാർവതിയോട് 'അച്ചൂ, ഇത് നിനക്കു വേണ്ടി' എന്നു പറഞ്ഞുകൊണ്ടാണ് ജയറാം പാടിത്തുടങ്ങിയത്. 

പാർവതി അഭിനയിച്ച "ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവട്ടം" എന്ന ചിത്രത്തിലെ 'മെല്ലെ മെല്ലെ മുഖപടം' എന്ന ഗാനമാണ് ജയറാം ആദ്യം പാടിയത്. ഇതിനുപിന്നാലെ പ്രഭു, നാഗാർജുന, അന്തരിച്ച നടൻ പുനീത് രാജ്കുമാർ എന്നിവർക്കുവേണ്ടിയും ജയറാം ഗാനം ആലപിച്ചു. ഗായകൻ അനൂപ് ശങ്കറാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. 

താരസമ്പന്നമായിരുന്നു കല്യാൺ ഗ്രൂപ്പിന്റെ നവരാത്രി ആഘോഷം. പ്രഭു, നാഗാർജുന, ജയറാം, നവ്യ നായർ, നിവിൻ പോളി, ജോജു ജോർജ്ജ്, നീരജ് മാധവ്, കല്യാണി പ്രിയദർശൻ, പ്രിയ വാര്യർ, അനശ്വരാ രാജൻ, സത്യൻ അന്തിക്കാട്, ഔസേപ്പച്ചൻ തുടങ്ങി നിരവധിപ്പേരെ വിഡിയോയിൽ കാണാം. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദനം; ആറാംക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി, വാര്‍ഡനും പാചകക്കാരനും കസ്റ്റഡിയില്‍

PSC 2026: ജൂനിയര്‍ അസിസ്റ്റന്റ് തസ്തികയിൽ ജോലി; ബിരുദം യോഗ്യത,മികച്ച ശമ്പളം, അവസാന തീയതി ജൂൺ 6

വിന്റേജ് കോമ്പോയുടെ തിരിച്ചുവരവ്; കയ്യടി വാങ്ങാന്‍ ഉറച്ച് ഉര്‍വശിയും ജയറാമും; ചിരി പടര്‍ത്തി ടീസര്‍

'മുത്തേ...'; ശ്രദ്ധേയമായി 'സിൻ​ഗ'യിലെ പുതിയ ​ഗാനം

സൺസ്ക്രീൻ മാത്രം പോര, വേനൽക്കാലത്ത് ചർമ്മത്തെ അകത്തുനിന്നും സംരക്ഷിക്കാം

SCROLL FOR NEXT