Jayaram, Sunny Thuruthiyil ഫെയ്സ്ബുക്ക്‌
Entertainment

'വളരെ നല്ല സമയം'; ലോട്ടറി കച്ചവടക്കാർക്ക് ശബ്ദം നൽകിയ ജയറാം, സുഹൃത്ത് 'മൈക്ക് സണ്ണി'യെ കാണാനെത്തി താരം

അന്ന് ജയറാമിനൊപ്പം മൈക്ക് ഓപ്പറേറ്ററായിരുന്നു സണ്ണി.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

മലയാളത്തിനേക്കാൾ കൂടുതലും അന്യഭാഷകളിൽ തിളങ്ങുകയാണ് നടൻ ജയറാമിപ്പോൾ. മിമിക്രി രം​ഗത്തു നിന്നാണ് ജയറാം വെള്ളിത്തിരയിലെത്തുന്നത്. എന്നാൽ മിമിക്രിയിൽ വരുന്നതിന് മുൻപ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് അനൗൺസറായി ജയറാം പോകുമായിരുന്നു. ഇപ്പോഴിതാ തെരഞ്ഞെടുപ്പ് പ്രചാരണ അനൗൺസ്മെന്റിലെ തന്റെ ആശാനെ കാണാൻ എത്തിയിരിക്കുകയാണ് നടൻ.

സുഹൃത്തുക്കൾ 'മൈക്ക് സണ്ണി' എന്ന് വിളിക്കുന്ന സണ്ണി തുരുത്തിയിലിനെ കാണാനാണ് ജയറാമെത്തിയത്. രോ​ഗബാധിതനായി പെരുമ്പാവൂർ വെങ്ങോല മേപ്രത്തുപടിയിലെ വീട്ടിൽ വിശ്രമത്തിലാണ് അദ്ദേഹം. വെള്ളിയാഴ്ച രാവിലെ 10 മണിയോടെയാണ് താരം വെങ്ങോലയിലെ സണ്ണിയുടെ വീട്ടിലെത്തിയത്.

45 മിനിറ്റോളം ഇരുവരും പഴയകാല ഓർമകൾ പങ്കുവച്ചു. പി പി തങ്കച്ചന്റെ ആദ്യ നിയമസഭ തെരഞ്ഞെടുപ്പിൽ ജീപ്പിലിരുന്ന് ജയറാം അനൗൺസ്‌മെന്റ് നടത്തുന്നത് ഇപ്പോഴും കൺമുന്നിലുണ്ടെന്ന് സണ്ണി തുരുത്തിയിൽ പറഞ്ഞു. അന്ന് ജയറാമിനൊപ്പം മൈക്ക് ഓപ്പറേറ്ററായിരുന്നു സണ്ണി. അക്കാലത്ത് ലോട്ടറി ടിക്കറ്റ് വിൽപ്പനക്കാർക്ക് വേണ്ടിയും 'നാളെയാണ് നാളെ...' എന്ന മട്ടിൽ ജയറാം ശബ്ദം റെക്കോർഡ് ചെയ്ത് നൽകിയിരുന്നു.

പിന്നീട് ജയറാം സിനിമയിൽ ജനപ്രിയ നായകനായി വളർന്നപ്പോൾ സണ്ണി തുരുത്തിയിൽ പെരുമ്പാവൂരിലെ യുഡിഎഫിന്റെ മെയിൻ അനൗൺസറായി മാറി. 35 വർഷം മുൻപ് തുടങ്ങിയ സണ്ണീസ് സൗണ്ട്സ് ഉടമ കൂടിയാണ് സണ്ണി. കുറച്ചുകാലമായി രോഗബാധിതനായി ചികിത്സയിൽ കഴിയുന്ന വിവരം അറിഞ്ഞാണ് താരം പഴയ സഹപ്രവർത്തകനെ സന്ദർശിക്കാനെത്തിയത്.

വീണ്ടും കാണാമെന്ന് ഉറപ്പുനൽകിയാണ് ജയറാം മടങ്ങിയതെന്ന് സണ്ണി പറഞ്ഞു. സണ്ണിയുമായുള്ള കൂടിക്കാഴ്ച നല്ലൊരു അനുഭവമായിരുന്നുവെന്ന് ജയറാം പറഞ്ഞു. അതേസമയം പരിമള ആൻഡ് കോ ആണ് ജയറാമിന്റേതായി ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം.

Actor Jayaram visit his friend Sunny Thuruthiyil.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആര്‍എല്‍- എക്‌സാലോജിക് കേസ്: വീണ ഇന്ന് ഇഡിക്ക് മുന്നില്‍; ചോദ്യാവലിയുമായി അന്വേഷണ സംഘം

എംബാപ്പെയുടെ ഇരട്ടഗോളില്‍ സെനഗലിനെ വീഴ്ത്തി; ലോകകപ്പില്‍ ഫ്രാന്‍സിന് വിജയത്തുടക്കം

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഇടിമിന്നല്‍ മുന്നറിയിപ്പ്

Today's Rashi Phalam June 17|ആഗ്രഹിച്ച ഒരു കാര്യം സാധ്യമാകും, സാമ്പത്തിക നിലയിൽ മെച്ചം അനുഭവപ്പെടും

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

SCROLL FOR NEXT